20 വർഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനിൽ താമസമാക്കി; മൂന്ന് വർഷം മുമ്പ് തിരികെ നാട്ടിലെത്തി.. പരമ്പരാഗതമായി നല്ല സ്വത്തുള്ള കുടുംബത്തിൽ ജനിച്ച ഹമീദ് മകൻ മുഹമ്മദ് ഫൈസലിന്, കൊലപാതകം നടന്ന വീട് ഉൾപ്പെടുന്ന 58 സെന്റ് പുരയിടം വർഷങ്ങൾക്ക് മുമ്പ് ഇഷ്ടദാനം നൽകി... ഇതുകൂടാതെ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്... ആറ് ലക്ഷം രൂപയോളം ബാങ്കിലുണ്ട്... വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് ബീഡി വാങ്ങാനോ പള്ളിയിൽ പോകാനോ മാത്രം! മക്കളെ പച്ചയ്ക്ക് ചുട്ടുകൊന്ന ഹമീദിന്റെ കഥ ഇങ്ങനെ...

ഇടുക്കി ചീനിക്കുഴിയിലെ കൊലപാതകം ആസൂത്രിതമെന്ന് സംഭവസ്ഥലം സന്ദർശിച്ച എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത. ഒരുവർഷത്തിലേറെയായി സ്വത്ത് തർക്കം നിലനിന്നിരുന്നു. തൊടുപുഴ ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന ഹമീദ് 20 വർഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനിൽ താമസിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്. ആദ്യ ഭാര്യ രണ്ട് വർഷം മുമ്പാണ് മരിച്ചത്. മകളും നേരത്തെ മരിച്ചിരുന്നു.
മറ്റൊരു മകൻ വേറെയാണ് താമസം. വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയിൽ പോകാനോ മാത്രമാണ് ഇയാൾ പുറത്തിറങ്ങിയിരുന്നത്. പരമ്പരാഗതമായി സ്വത്തുള്ള കുടുംബമായിരുന്നു ഹമീദിന്റെ. ചീനിക്കുഴിയിൽ മെഹ്റിൻ സ്റ്റോഴ്‌സെന്ന പേരിൽ പച്ചക്കറിപലചരക്ക് കട നടത്തുന്ന മകൻ മുഹമ്മദ് ഫൈസലിന്, കൊലപാതകം നടന്ന വീട് ഉൾപ്പെടുന്ന 58 സെന്റ് പുരയിടം വർഷങ്ങൾക്ക് മുമ്പ് ഇഷ്ടദാനം നൽകിയതാണ്. ഇതുകൂടാതെ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്. ആറ് ലക്ഷം രൂപയോളം ബാങ്കിലുണ്ട്. ഫൈസലിന് സ്ഥലം നൽകുമ്പോൾ മരണം വരെ ഹമീദിന് ആദായമെടുക്കാനും ഒപ്പം മകൻ ചെലവിന് നൽകാനും നിബന്ധനയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha