30 വര്‍ഷം മുമ്പ് നാട് വിട്ടുപോയ ഹമീദിന് പല സ്ത്രീകളുമായി ബന്ധം, കഴിഞ്ഞ 20 വര്‍ഷമായി ഇടുക്കിയില്‍ തന്നെ മറ്റൊരു സ്ത്രീയുടെ കൂടെയായിരുന്നു താമസം, വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയില്‍ പോകാനോ മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങിയിരുന്നത്, കൂട്ടക്കൊല നടത്തുമെന്ന് പിതാവ് മുമ്പ് ഭീഷണിപ്പെടുത്തി...! പിതാവിനെ ഭയന്നാണ് തന്റെ കുടുംബം ഇപ്പോള്‍ ജീവിക്കുന്നത്, ഇനിയൊരിക്കലും അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങരുതെന്ന് മൂത്തമകന്‍ ഷാജി

ചീനക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിയായ ഹമീദിന്റെ മൂത്തമകന്‍ ഷാജി. കൂട്ടക്കൊല നടത്തുമെന്ന് പിതാവ് ഒരുമാസം മുമ്പ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദിന് കടുത്ത ശിക്ഷ തന്നെ ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പിതാവിനെ ഭയന്നാണ് തന്റെ കുടുംബം ഇപ്പോള്‍ ജീവിക്കുന്നതെന്നും അതുകൊണ്ട് ഇനിയൊരിക്കലും അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങരുതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.ഒരു പ്രത്യേക തരം സ്വഭാവമായിരുന്നു ഹമീദിന്റേത്. വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയില്‍ പോകാനോ മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങിയിരുന്നത്.
30 വര്‍ഷം മുമ്പ് നാട് വിട്ടുപോയ ഹമീദിന് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ 20 വര്‍ഷമായി ഇടുക്കിയില്‍ തന്നെ മറ്റൊരു സ്ത്രീയുടെ കൂടെയായിരുന്നു ഹമീദിന്റെ താമസം.ചീനിക്കുഴിയില്‍ മെഹ്‌റിന്‍ സ്റ്റോഴ്‌സെന്ന പേരിലുള്ള പച്ചക്കറിപലചരക്ക് കടയും കൊലപാതകം നടന്ന വീട് ഉള്‍പ്പെടുന്ന 58 സെന്റ് പുരയിടവും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹമീദ് ഫൈസലിന് ഇഷ്ടദാനം നല്‍കിയത്.
സ്ഥലം നല്‍കുമ്പോള്‍ മരണം വരെ ഹമീദിന് ആദായമെടുക്കാനും ഒപ്പം മകന്‍ ചെലവിന് നല്‍കാനും നിബന്ധനയുണ്ടായിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് നാട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ സ്വത്ത് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. നിലവില്‍ പ്രതിയായ ഹമീദിന്റെ പേരില്‍ ഏകദേശം 60 സെന്റ് സ്ഥലവും ബാങ്കില്‍ ആറ് ലക്ഷം രൂപയും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.
മക്കളോട് ദേഷ്യമുള്ള ഹമീദ് അവര്‍ക്കെതിരെ 50ലധികം കേസുകളും കൊടുത്തിരുന്നു. അവയില്‍ ചിലത് മക്കള്‍ ഇടപെട്ട് ഇതിനകം തന്നെ ഒത്തുത്തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ട്. കേസ് കൊടുത്താലൊന്നും തനിക്ക് സ്വത്ത് കിട്ടില്ലെന്ന് മനസിലായതോടെയാണ് അയാള്‍ മക്കളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. ഒരിക്കല്‍ ഫൈസലിന്റെ കുഞ്ഞിനേയും ഹമീദ് ഉപദ്രവിച്ചുട്ടുണ്ടെന്നാണ് ഷാജി പറയുന്നത്. എന്നാല്‍ അതുവരെ മിണ്ടാതിരുന്ന ഫൈസല്‍ ആ സമയത്ത് പ്രതികരിക്കുകയും പിതാവിനെതിരെ കരിമണ്ണൂര്‍ പോസില്‍ കേസ് കൊടുക്കുകയും ചെയ്തു.
ഫൈസലും കുടുംബവും കിടന്നുറങ്ങിയിരുന്ന സമയത്ത് റൂമിലെ ജനല്‍ വഴിയാണ് ഹമീദ് പെട്രോള്‍ നിറച്ച കുപ്പികളില്‍ തുണികൊണ്ടുള്ള തിരികളുണ്ടാക്കി കത്തിച്ച് എറിഞ്ഞത്. തീപടരുന്നത് കണ്ട് ഉറക്കത്തില്‍ നിന്ന് ചാടിയുണര്‍ന്ന മുഹമ്മദ് ഫൈസലും കുടുംബവും വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പുറത്ത് നിന്ന് പൂട്ടിയതിനാല്‍ ശ്രമം നടന്നില്ല. പിന്നീട് മരണ വെപ്രാളത്തില്‍ ഇയാള്‍ അയല്‍വാസിയെ വിവരമറിയിച്ചെങ്കിലും രക്ഷാ പ്രവര്‍ത്തനം പ്രയാസകരമായിരുന്നു. ഒടുവില്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നെങ്കിലും നാലുപേരും വെന്തുമരിച്ചിരുന്നു.
റൂമിനകത്തുള്ള ശുചിമുറിയില്‍ രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ച നിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം കിടന്നിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഒരു പക്ഷേ വെള്ളം അന്വേഷിച്ച് ശുചിമുറിയില്‍ എത്തിയപ്പോഴായിരിക്കാം ഫൈസലിനേയും മക്കളേയും തീ വിഴുങ്ങിയത്. മകനും കുടുംബവും ഒരിക്കലും രക്ഷപ്പെടരുത് എന്ന് കരുതി ടാങ്കിലെ വെള്ളം മുഴുവന്‍ വറ്റിച്ച ശേഷമായിരുന്നു ഹമീദ് കൊല നടത്തിയത്.എന്തായാലും കൊലപാതകം ആസൂത്രിതമാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയും ശരിവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha