സൂപ്പര്‍ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ട് യാത്രികന് ദാരുണാന്ത്യം; 57 കാരനെ ബസിന് അടിയിലേക്ക് തള്ളിയിട്ടതാണെന്ന് സംശയം; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

സൂപ്പര്‍ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ട് യാത്രികന് ദാരുണാന്ത്യം. ചങ്ങനാശേരിയില്‍ തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയിലേക്ക് വീണ് ചെത്തിപ്പുഴ പുത്തന്‍പറമ്ബില്‍ ടോണി തോമസ്(57) ആണ് മരിച്ചത്.ടോണിയെ ഒരാള്‍ ബസിന് അടിയിലേക്ക് തള്ളിയിട്ടതാണെന്ന സംശയവും ഉയരുന്നുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം.
https://www.facebook.com/Malayalivartha