രാത്രി 11 മണി ഒരിടത്തൊരിടത്തെ ഡോക്ടർ കിടക്കാൻ തുടങ്ങുകയാണ്; ഇന്നത്തെ ദിവസം കൊള്ളാം; ചുമ്മാ നടത്തത്തിന്റെ അളവ് ആപ്പിൽ നോക്കിയപ്പോൾ ഡോക്ടർ ഞെട്ടി; പ്രഭാതസവാരിയിലെ ഒരു നാല് കിലോമീറ്ററും കൂട്ടി ആകെ മൊത്തം ടോട്ടൽ പത്ത് കിലോമീറ്റർ നടത്തം; രസകരമായ ഒരു അനുഭവം പങ്കു വച്ച് ഡോ സുൽഫി നൂഹു

രാത്രി 11 മണി ഒരിടത്തൊരിടത്തെ ഡോക്ടർ കിടക്കാൻ തുടങ്ങുകയാണ്. ഇന്നത്തെ ദിവസം കൊള്ളാം. ചുമ്മാ നടത്തത്തിന്റെ അളവ് ആപ്പിൽ നോക്കിയപ്പോൾ ഡോക്ടർ ഞെട്ടി. പ്രഭാതസവാരി യിലെ ഒരു നാല് കിലോമീറ്ററും കൂട്ടി ആകെ മൊത്തം ടോട്ടൽ പത്ത് കിലോമീറ്റർ നടത്തം. രസകരമായ ഒരു അനുഭവം പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരിടത്തൊരിടത്ത്! ഒരിടത്തൊരിടത്തൊരിടത്തൊരിടത്തൊരിടത്ത് ഒരു ഡോക്ടറുണ്ടായിരുന്നു. തിരക്കുള്ള ഓപിയിൽ നിന്നും മുങ്ങി എല്ലാദിവസവും 11 മണിക്ക് അയാൾ ചായ കുടിക്കാൻ പോകും. "സ്റ്റാർബക്സിൽ" . എവിടെ സ്റ്റാർബക്സിൽ! അതായത് സ്റ്റാർബക്സ് എന്ന് ചായകുടിക്കാൻ പോകുന്നവർ മാത്രം വിളിക്കുന്ന, സ്റ്റാഫുകൾക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ഒരു തട്ട് ചായക്കട.
ഡോക്ടർ ചായ കുടിക്കുന്നു. സ്ററാർ ബക്സ്സിനെ വെല്ലുന്ന ഒന്നാന്തരം സ്നാക്സ് , നല്ല ഹെൽത്തി, സത്യമായും ഹെൽത്തി , ഒരെണ്ണം തട്ടുന്നു. ചായ കുടിക്കിടയിൽ മറ്റ് ഡോക്ടർമാരുമായി ചെറിയ സല്ലാപം. കലാപരിപാടികൾ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ഡോക്ടർ പോക്കറ്റിൽ തപ്പുന്നു. കാറിൻറെ താക്കോൽ കാണുന്നില്ല. നേരെ ഓ പി യിലേക്ക് .
സംഭവം അവിടെയും ഇല്ല. തിരിച്ച് സ്റ്റാർ ബക്സ്സിലേക്ക് ഒരു അര കിലോമീറ്റർ. അവിടെനിന്ന് വാർഡിലേക്ക്, പിന്നെ ഐസിയു, അതുകഴിഞ്ഞ് ഓഫീസ്, അതുകഴിഞ്ഞ് ഡ്യൂട്ടി റൂം, പിന്നെയും ഒ .പ്പി. അങ്ങനെ നടത്തം നടത്തം പിന്നെയും നടത്തം! എന്നിട്ടും സ്വന്തം കാറിൻറെ താക്കോൽ , പൊടിപോലുമില്ല കാണാൻ!
വിയർത്തൊലിച്ച്, ഒരു മണിയായപ്പോൾ ഡ്യൂട്ടി റൂമിൽ. വീട്ടിൽ നിന്ന് സ്പെയർ കീ എടുക്കണം. മറ്റ് കാറുകൾ എടുക്കാൻ തടസ്സമുണ്ടാക്കിയത് മാറ്റി കൊടുക്കണം. ആകെ വിജ്രംഭിച്ച് അങ്ങനെ. അതിനിടയ്ക്ക് ഡോക്ടർമാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സുഹൃത്തായ ലേഡി ഡോക്ടർ കഥ ഇറക്കി കൊല്ലുന്നുണ്ടായിരുന്നു. കിളവന് ഡിമൻഷ്യയാണ്. ഇനി അധികകാലം ഉണ്ടെന്നു തോന്നുന്നില്ല. കഥകളുടെ മാലപ്പടക്കം! പുതിയ കഥ ഒന്നുകൂടി ഇറക്കാനായി ഔട്ട്‌ലൈൻ പറഞ്ഞ് ലേഡി ഡോക്ടർ ഡ്യൂട്ടി റൂമിൽ വീണ്ടും.
കഥ പറയുന്നതിനിടയിൽ സ്വന്തം ബാഗിൽ കയ്യിട്ട ലേഡി ഡോക്ടർ പെട്ടെന്ന് സ്തബ്ധയായി. ഒന്നിനു പകരം രണ്ട് താക്കോൽ. ഒന്ന് നടന്നവശനായ ഒരു ഒരിടത്തൊരിടത്തെ ഡോക്ടറിന്റെ ! സ്റ്റാർ ബക്സ്സിൽ തൊട്ടടുത്തിരുന്ന ലേഡി ഡോക്ടർ സ്വന്തം താക്കോലിനൊപ്പം ഒരിടത്തൊരിടത്തെ ഡോക്ടറുടെ താക്കോലും ബാഗിനുള്ളിലാക്കി പാവം ഡോക്ടർ താക്കോൽ കിട്ടിയതോടെ സന്തോഷവാനായി.
രാത്രി 11 മണി ഒരിടത്തൊരിടത്തെ ഡോക്ടർ കിടക്കാൻ തുടങ്ങുകയാണ്. ഇന്നത്തെ ദിവസം കൊള്ളാം. ചുമ്മാ നടത്തത്തിന്റെ അളവ് ആപ്പിൽ നോക്കിയപ്പോൾ ഡോക്ടർ ഞെട്ടി. പ്രഭാതസവാരി യിലെ ഒരു നാല് കിലോമീറ്ററും കൂട്ടി ആകെ മൊത്തം ടോട്ടൽ പത്ത് കിലോമീറ്റർ നടത്തം. താക്കോൽ കളയട്ടെ എല്ലാദിവസവും.
https://www.facebook.com/Malayalivartha