ആറു വർഷത്തെ ഇടവേളയിൽ കേട്ട പഴികൾക്കും ഇകഴ്ത്തലുകൾക്കും കളത്തിൽ മറുപടി പറഞ്ഞ് മുന്നേറി; ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സ് ഇതിനോടകം നാമോരുത്തരുടെയും മനം കവർന്നു കഴിഞ്ഞു; മഞ്ഞക്കടലിരമ്പം തീർത്ത് നമ്മുടെ ചുണക്കുട്ടികൾ കന്നിക്കിരീടം ശിരസിലണിയട്ടെ; ബ്ലാസ്റ്റേഴ്സിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ നേർന്ന് സന്ദീപ് ജി വാര്യർ

ആറു വർഷത്തെ ഇടവേളയിൽ കേട്ട പഴികൾക്കും ഇകഴ്ത്തലുകൾക്കും കളത്തിൽ മറുപടി പറഞ്ഞ് മുന്നേറി ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സ് ഇതിനോടകം നാമോരുത്തരുടെയും മനം കവർന്നു കഴിഞ്ഞു.മഞ്ഞക്കടലിരമ്പം തീർത്ത് നമ്മുടെ ചുണക്കുട്ടികൾ കന്നിക്കിരീടം ശിരസിലണിയട്ടെ.
ബ്ലാസ് റ്റേഴ്സിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ നേർന്ന് സന്ദീപ് ജി വാര്യർ . അദ്ദേഹം ഫേസ്ബുക്കിൽപങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; ഇന്ത്യൻ സൂപ്പർ ലീഗ് കലാശപ്പോരിൽ ഹൈദരാബാദ് എഫ്സി യെ നേരിടുന്ന നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ, ആശംസകൾ. ആറു വർഷത്തെ ഇടവേളയിൽ കേട്ട പഴികൾക്കും ഇകഴ്ത്തലുകൾക്കും കളത്തിൽ മറുപടി പറഞ്ഞ് മുന്നേറി ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സ് ഇതിനോടകം നാമോരുത്തരുടെയും മനം കവർന്നു കഴിഞ്ഞു.
മഞ്ഞക്കടലിരമ്പം തീർത്ത് നമ്മുടെ ചുണക്കുട്ടികൾ കന്നിക്കിരീടം ശിരസിലണിയട്ടെ. വിജയൻ , പാപ്പച്ചൻ, സത്യൻ, ഷറഫലി തുടങ്ങിയവരൊക്കെ അടങ്ങിയ കേരള ടീം സന്തോഷ് ട്രോഫിയിൽ കളിക്കുന്ന അതേ ഫീലാണ് ഗോവയിൽ നിന്നു വുകമാനോവിച്ചും കുട്ടികളും നമുക്ക് പകരുന്നത്.
കേരള പോലീസും ടൈറ്റാനിയവും എസ് ബി ടി യുമൊക്കെ നിറഞ്ഞാടിയ മത്സര ങ്ങളുടെ ആവേശം നാം ഒരിക്കൽക്കൂടി അനുഭവിക്കുകയാണ്. ഒരിക്കൽ കൂടി ഇന്ത്യൻ ഫുട്ബോളിൻ്റെ അമരത്തേക്ക് കേരളം വരികയാണ്. ഇന്ത്യൻ ഫുട്ബോൾ ഇനി കേരളം ഭരിക്കട്ടെ. പരിമിതികളെ സാധ്യതകളാക്കി മുന്നേറിയ വിജയ ചരിത്രമാണ് ബ്ലാസ് റ്റേഴ്സ് നമ്മോടു പറയുന്നത്. അത് തരുന്ന ഊർജം വളരെ വലുതാണ്. നേരം ബ്ലാസ് റ്റേഴ്സിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ.
https://www.facebook.com/Malayalivartha