ചൂഷകർക്കെതിരെ തന്റെ പതിനാറാം വയസിൽ തോക്കെടുത്ത് പോരാടാൻ തുടങ്ങിയ ധീരത; ഐതിഹാസികമായ തെലങ്കാന സമരത്തിലെ സായുധ സേനയുടെ കമാണ്ടർ; ജനാധിപത്യത്തിനായി നൈസാം ഭരണത്തിനെതിരെയും ഭൂമിക്കും ഭക്ഷണത്തിനും അഭിമാനകരമായ ജീവിതാന്തരീക്ഷത്തിനുമായി ജന്മിത്വത്തിനുമെതിരായി നടന്ന പോരാട്ടങ്ങളുടെ നേതൃത്വം; നമ്മുടെ കാലത്ത് ജീവിച്ച ഇതിഹാസമായിരുന്നു സഖാവ് മല്ലു സ്വരാജ്യമെന്ന് ബിനീഷ് കോടിയേരി

ചൂഷകർക്കെതിരെ തന്റെ പതിനാറാം വയസിൽ തോക്കെടുത്ത് പോരാടാൻ തുടങ്ങിയ ധീരത. ഐതിഹാസികമായ തെലങ്കാന സമരത്തിലെ സായുധ സേനയുടെ കമാണ്ടർ, ജനാധിപത്യത്തിനായി നൈസാം ഭരണത്തിനെതിരെയും ഭൂമിക്കും ഭക്ഷണത്തിനും അഭിമാനകരമായ ജീവിതാന്തരീക്ഷത്തിനുമായി ജന്മിത്വത്തിനുമെതിരായി നടന്ന പോരാട്ടങ്ങളുടെ നേതൃത്വം. നമ്മുടെ കാലത്ത് ജീവിച്ച ഇതിഹാസമായിരുന്നു സഖാവ് മല്ലു സ്വരാജ്യമെന്ന് ബിനീഷ്‌കോടിയേരി.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; ചൂഷകർക്കെതിരെ തന്റെ പതിനാറാം വയസിൽ തോക്കെടുത്ത് പോരാടാൻ തുടങ്ങിയ ധീരത, ഐതിഹാസികമായ തെലങ്കാന സമരത്തിലെ സായുധ സേനയുടെ കമാണ്ടർ, ജനാധിപത്യത്തിനായി നൈസാം ഭരണത്തിനെതിരെയും ഭൂമിക്കും ഭക്ഷണത്തിനും അഭിമാനകരമായ ജീവിതാന്തരീക്ഷത്തിനുമായി ജന്മിത്വത്തിനുമെതിരായി നടന്ന പോരാട്ടങ്ങളുടെ നേതൃത്വം, ഒരു മനുഷ്യായുസ്സ് മുഴുവൻ മെച്ചപ്പെട്ട ഒരു ലോകത്തെ സൃഷ്ടിക്കാൻ കർഷകരെയും സ്ത്രീകളെയും തൊഴിലാളികളെയുമെല്ലാം സംഘടിപ്പിച്ച് നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോയ സമാനതകളില്ലാത്ത ജീവിതം...
നൈസാമിന്റെ റസാക്കർ സേനയ്ക്കും സമീന്ദർമാരുടെ ഗുണ്ടാപ്പടയ്ക്കുമെതിരെ സായുധരായ കർഷക സേനയെ അണിനിരത്തിയ ആ പെൺ പോരാളിയുടെ തലയ്ക്ക് അധികാരികൾ വിലയിട്ട കാലമുണ്ടായിരുന്നു.. നമ്മുടെ കാലത്ത് ജീവിച്ച ഇതിഹാസമായിരുന്നു സഖാവ് മല്ലു സ്വരാജ്യം .ആന്ധ്രാ പ്രദേശിൽ വെച്ചു നടന്ന പാർട്ടി കോൺഗ്രസിൽ വെച്ചു നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് . നമ്മെ വിട്ടു പിരിഞ്ഞത് ഭൂതകാല ഇന്ത്യയുടെ സമര ഭൂപടമാണ്. തൊഴിലാളി വർഗത്തിന്റെ വിമോചന സമരങ്ങളിൽ മല്ലു സ്വരാജ്യം എന്ന കമ്യൂണിസ്റ്റ് നക്ഷത്രം ജ്വലിച്ച് നിൽക്കും. പ്രിയപ്പെട്ട പോരാളിക്ക് അന്ത്യാഭിവാദ്യങ്ങൾ...
https://www.facebook.com/Malayalivartha