പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ജീവനക്കാരുൾപ്പെടെ ആറ് പേര്‍ക്കെതിരെ കേസ്; കണ്ടക്ടറുമായി വാക്കു തര്‍ക്കമുണ്ടായപ്പോൾ കയ്യിലുണ്ടായിരുന്ന കുരുമുളക് പൊടി സ്പ്രേ ചെയ്തയാൾക്കെതിരെയും കേസെടുത്തു

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുത്ത് പോലീസ്. സ്വകാര്യ ബസ് ജീവനക്കാരുൾപ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് കേസെടുത്തു.
പെരിന്തൽമണ്ണയിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവുമുണ്ടായത്. ബസ് ജീവക്കാര്‍ പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്നു മുബാറക്കിനെയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച് അവശനാക്കിയത് ശേഷം ഇയാളുടെ കൈകള്‍ പിറകിലേക്ക് കെട്ടിയിട്ടു. കണ്ടക്ടറുമായി വാക്കു തര്‍ക്കമുണ്ടായപ്പോൾ ഹാരിസ് ഇബ്നു മുബാറക്ക് കയ്യിലുണ്ടായിരുന്ന കുരുമുളക് പൊടി സ്പ്രേ ചെയ്യുകയായിരുന്നു.
മുളകുപൊടി എറിഞ്ഞതോടെ ബസ് ജീവനക്കാര്‍ക്കും ചില യാത്രക്കാര്‍ക്കും പരിക്കേൽക്കുകയും ചെയ്തു. അക്രമാസക്തനായ യുവാവിനെ പൊലീസെത്തുന്നതുവരെ തടഞ്ഞുവക്കുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിയിട്ടത്. പക്ഷേ ബസില്‍ വെച്ച് സ്ത്രീകളെ കണ്ടക്ടര്‍ ശല്യം ചെയ്തെന്നും ഇത് ചോദ്യം ചെയ്തതിനാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നുമാണ് ഹാരിസ് ഇബ്നു മുബാറക്ക് വ്യക്തമാക്കുന്നത്.
സംഭവത്തില്‍ ഇരു കൂട്ടരുടേയും പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണ്. മേലാറ്റൂര്‍ പൊലീസ് ഈ കാര്യമറിയിച്ചു. കുരുമുളക് സ്പ്രേ അടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് ഹാരിസ് ഇബ്നു മുബാറക്കിനെതിരെ കേസെടുത്തിരിക്കുന്നത്. കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന പരാതിയിൽ ബസ് ഡ്രൈവറും കണ്ടക്ടറും കണ്ടാലറിയാവുന്ന മറ്റ് ആറു പേര്‍ക്കെതിരേയും കേസെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha