ദിലീപിന്റെ മിക്ക സിനിമകളിലും ഞാനുണ്ടെന്ന് ചിലർ ചോദിച്ചു; അതിനു പിന്നിലുള്ള രഹസ്യം പിന്നീടാണ് മനസിലായത് ; എല്ലാം ദിലീപിന്റെ കളിയായിരുന്നു; ഇതേകുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഞെട്ടിച്ചു; ഇങ്ങനെയുള്ള ദിലീപിന് വേണ്ടി പ്രാർത്ഥിക്കയല്ലാതെ വേറെന്ത് ചെയ്യാനാണ്? വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തലുമായി കലാഭവന്‍ ഹനീഫ്

സന്ദേശം, ഗോഡ്ഫാദര്‍ പോലുളള സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കലാഭവന്‍ ഹനീഫ്. മിമിക്രി രംഗത്തുനിന്നും സിനിമയില്‍ എത്തിയ ഇദ്ദേഹം സിനിമയിൽ റോളുകള്‍ ചെയ്ത് ശ്രദ്ധേയനാണ്. ദിലീപിന്റെ സിനിമകളിൽ സ്ഥിരം സാന്നിദ്ധ്യമാകാറുണ്ട് ഈ നടൻ. ഇപ്പോൾ ഇതാ അതേക്കുറിച്ച് മനസ്സ് തുറക്കുകയാണ് കലാഭവന്‍ ഹനീഫ്. ദിലിപീന്റെ സിനിമകളില്‍ പലപ്പോഴും വേഷങ്ങള്‍ കിട്ടാറുണ്ട്.
ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും. പക്ഷേ ആ സീനുകളിലേക്ക് ദിലീപ് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ദിലീപിന്റെ എല്ലാ പടത്തിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. ആലോചിച്ചപ്പോള്‍ ശരിയാണെന്ന് തനിക്കും തോന്നിയെന്നും നടൻ പറയുന്നു.ഒരിക്കല്‍ ഇതേകുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ എനിക്ക് ഇക്കയെ നന്നായിട്ട് അറിയാം.
നമ്മുടെ പടത്തില്‍ എല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓര്‍ത്താല്‍ മതി എന്നാണ് ദിലീപ് പറഞ്ഞത് . അങ്ങനെയുളള ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റ് എന്താണ് ചെയ്യാന്‍ കഴിയുകയെന്നും കലാഭവന്‍ ഹനീഫ് ചോദിക്കുന്നു. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാന്‍ പിടിച്ച ഒരു പരിപാടിക്കിടെയായിരുന്നു ദിലീപിനെ പരിചയപ്പെട്ടത്. റഹ്മാനും താനും ദിലീപും കൂടിയാണ് പരിപാടി അവതരിപ്പിച്ചത്.
അന്ന് ദിലീപ് ജഗതിയെ അനുകരിച്ച് കാണിച്ച് തന്നു. അന്ന് ജഗതി ചേട്ടന്റെ ശബ്ദം വളരെ കൃത്യമായി അനുകരിച്ചുകൊണ്ടുളള ദിലീപിന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചിരുന്നു നല്ല ഗ്രാസ്പിങ് പവറുളള കലാകാരനാണ് ദിലീപെന്ന്. അബിയുടെ കല്യാണത്തിന് വീണ്ടും കണ്ടു.
പിന്നെ തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ ദിലീപിന്റെ കൂടെ അഭിനയിച്ചു. അതിന് ശേഷം ദിലീപിന്റെ എല്ലാ പടത്തിലും ചെറിയ വേഷമെങ്കിലും ഉണ്ടാവും. ദിലീപിന്റെ അല്ലാത്ത പടങ്ങളിലും റെക്കമെന്റ് ചെയ്യുമായിരുന്നു. അത്രയും ഉയരെ നില്‍ക്കുന്ന ദിലീപിന് അങ്ങനെ ചെയ്യേണ്ട കാര്യമില്ല. ഞാന്‍ സിനിമയ്ക്ക് ആവശ്യമുളള ആളല്ല.
https://www.facebook.com/Malayalivartha