തുണി കഴുകുന്നതിനിടെ പിന്‍വശത്ത് കൂടി വന്ന് യുവതിയെ കടന്ന് പിടിച്ചു....കുതറിമാറി വീടിന് അകത്തേക്ക് ഓടിക്കയറിയ യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ചു....പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി.തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷ് (32) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട്, ഇയാള്‍ക്കെതിരെ നേരത്തെ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പായിപ്പാട് സ്വദേശിനിയായ യുവതിയാണ്, ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വസ്ത്രം കഴുകുന്നതിനിടയില്‍, കോളിംഗ് ബെല്‍ അടിക്കുന്നതു കേട്ട് മാതാപിതാക്കള്‍ ആയിരിക്കുമെന്നു കരുതി യുവതി വാതില്‍ തുറന്നെങ്കിലും, അപരിചിതനായ ആളെക്കണ്ട് വാതിലടച്ച് അകത്തേക്ക് കയറിപ്പോയി. തുണി കഴുകുന്ന ജോലി തുടരുന്നതിനിടെ പിന്‍വശത്ത് കൂടി വന്നയാള്‍ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാള്‍ വാതില്‍ തള്ളിത്തുറന്ന് യുവതിയെ മര്‍ദ്ദിച്ചു.
ആക്രമണത്തില്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റ്, വസ്ത്രങ്ങള്‍ വലിച്ചുകീറിയ അവസ്ഥയിലാണ് യുവതിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha