Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍.... ഗോവയിലേക്ക് കൂട്ടുകാരന്റെ കളി കാണാന്‍ പുറപ്പെട്ടത് അന്ത്യയാത്രയാകുമെന്ന് കരുതിയില്ല, കാറിലും ബൈക്കിലുമായി സന്തോഷത്തോടെ ഏഴംഗസംഘം യാത്ര തുടങ്ങി, മഴയായതിനാല്‍ ബൈക്കില്‍ പോയവര്‍ കടവരാന്തയില്‍ കയറി നിന്ന് മഴ തോര്‍ന്നപ്പോള്‍ ഇറങ്ങിയയുടന്‍ കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചു, കൂട്ടുകാരുടെ മരണവാര്‍ത്ത ആ അഞ്ചുമനസ്സുകളെ കണ്ണീര്‍ക്കയത്തിലാക്കി

21 MARCH 2022 08:27 AM IST
മലയാളി വാര്‍ത്ത

സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍.... ഗോവയിലേക്ക് കൂട്ടുകാരന്റെ കളി കാണാന്‍ പുറപ്പെട്ടത് അന്ത്യയാത്രയാകുമെന്ന് കരുതിയില്ല, കാറിലും ബൈക്കിലുമായി സന്തോഷത്തോടെ യാത്ര തുടങ്ങി, മഴയായതിനാല്‍ ബൈക്കില്‍ പോയവര്‍ കടവരാന്തയില്‍ കയറി നിന്ന് മഴ തോര്‍ന്നപ്പോള്‍ ഇറങ്ങിയയുടന്‍ കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചു, കൂട്ടുകാരുടെ മരണവാര്‍ത്ത ആ അഞ്ചുമനസ്സുകളെ കണ്ണീര്‍ക്കയത്തിലാക്കി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഹൈദരാബാദ് എഫ്.സി. താരം അബ്ദുള്‍ റഹീബും ഗോവയിലേക്ക് പുറപ്പെട്ട ഏഴംഗസംഘവും ഒതുക്കുങ്ങലിലെ കളത്തില്‍ ഒന്നിച്ചു കളിച്ചുവളര്‍ന്നവരാണ്. ഏഴുപേരും നാട്ടിലും കോളേജ് ടീമിലുമായി ഫുട്‌ബോള്‍ താരങ്ങളാണ്. കൂട്ടുകാരന്റെ കളി കാണാനാണ് ഏഴുപേര്‍ക്കുള്ള ടിക്കറ്റ് അബ്ദുള്‍ റഹീബിനോട് ആവശ്യപ്പെട്ടത്.



ആദ്യം നാല് ടിക്കറ്റും പിന്നീട് മൂന്നുപേര്‍ക്ക് കൂടിയുള്ള ടിക്കറ്റും റഹീബ് അയച്ചുകൊടുത്തു. ഈ ടിക്കറ്റുമായാണ് റഹീബിന്റെ ബൈക്കില്‍ എ.കെ.ഷിബിലും പി.ടി.ജംഷീറും ഗോവയിലേക്ക് പുറപ്പെട്ടത്. ഏഴംഗസംഘത്തിന് കാറില്‍ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ഇരുവരും യാത്ര ബൈക്കിലാക്കിയത്.

ഷിബിലാണ് യാത്ര തുടങ്ങുമ്പോള്‍ ബൈക്കോടിച്ചത്. മലപ്പുറത്തു നിന്ന് യാത്ര തുടങ്ങിയശേഷം പലതവണ കാറിനുമുന്നിലും പിന്നിലുമായി സംഘം യാത്ര തുടര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ മഴയായതിനാല്‍ ഇടയ്ക്കിടെ നിര്‍ത്തിയാണ് ബൈക്ക് യാത്രക്കാര്‍ സഞ്ചരിച്ചത്. മഴപെയ്തപ്പോള്‍ ഷിബിലും ജംഷീറും ഉദുമ പാലക്കുന്നില്‍ കടവരാന്തയില്‍ കയറിനിന്നിരുന്നു. മഴതോര്‍ന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം നടന്നത്.
പാലക്കുന്നില്‍ നിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ ദൂരമാണ് ഉദുമ പള്ളത്തേക്ക്.അപ്പോഴാണ് കാഞ്ഞങ്ങാട് കല്ലൂരാവിയിലേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ബൈക്കിലിടിച്ചത്.



ഈ സമയം കാറിലുള്ള സംഘം കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിയിരുന്നു. നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരുടെ ഫോണിലെ കോള്‍ലിസ്റ്റില്‍ നിന്ന് നമ്പറെടുത്താണ് സുഹൃത്തുക്കളെ വിവരമറിയിച്ചത്. ആവേശത്തിരയിളകേണ്ടിയിരുന്ന അഞ്ച് മനസ്സുകള്‍ സങ്കടച്ചുഴിയില്‍പ്പെട്ട കാഴ്ചയായിരുന്നു ആശുപത്രി പരിസരത്ത്. കാണുന്നവരുടെ മനസ്സലിയിപ്പിക്കുന്ന മൗനവും കണ്ണീരും.

അപകടത്തില്‍പ്പെട്ടയാളുടെ സഹോദരനും കൂട്ടത്തിലുണ്ടെന്ന വിവരം അന്തരീക്ഷത്തെ കൂടുതല്‍ സങ്കടകരമാക്കി. അബ്ദുള്‍റബീഹിന്റെ പിതൃസഹോദരന്റെ മകനാണ് ഷിബില്‍. വിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഫുട്‌ബോള്‍ ആരാധകരും സുഹൃത്തുക്കളെ ആശ്വസിപ്പിക്കാനെത്തി. പതിനൊന്നരയോടെയാണ് മൃതദേഹ പരിശോധന തുടങ്ങിയത്.



ഉച്ചയ്ക്ക് പന്ത്രണ്ടോടെ അപകടത്തില്‍ മരിച്ച ജംഷീറിന്റെ പിതാവിന്റെ സഹോദരന്‍ അഷറഫും പഞ്ചായത്തംഗം എം.കെ.കമറുദ്ദീനും മലപ്പുറത്തുനിന്ന് കാസര്‍കോട്ടെത്തി. 12.45-ഓടെ ഷിബിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കുളിപ്പിക്കാനും പ്രാര്‍ഥനയ്ക്കുമായി മൃതദേഹം തളങ്കര മാലിക് ദിനാര്‍ പള്ളിയിലേക്കു കൊണ്ടുപോയി. ഒന്നേകാലോടെയാണ് ജംഷീറിന്റെ മൃതദേഹം വിട്ടുനല്‍കിയത്. ഇതിനെ അനുഗമിച്ചാണ് അഞ്ച് സുഹൃത്തുക്കളും മടങ്ങിയത്.


പഠനത്തോടൊപ്പം ഫുട്ബോളും ഫോട്ടോഗ്രാഫിയുമായിരുന്നു ഷിബിലിന്റെ ഇഷ്ടവിനോദം. മൂന്നരവര്‍ഷമായി ഒതുക്കുങ്ങലിലെ വിവാഹവേദികളിലെ സ്ഥിരസാന്നിധ്യം.



ചെറുകുളമ്പ് സ്വകാര്യ കോളേജിലെ ബി.കോം. വിദ്യാര്‍ഥിയായ ഷിബില്‍ പഠനത്തോടൊപ്പം ഫ്രീലാന്‍സായാണ് വിവാഹഫോട്ടോകള്‍ എടുക്കാന്‍ പോകാറുള്ളത്. ഞായാറാഴ്ചയും വിവാഹപരിപാടികള്‍ ഉണ്ടായിരുന്നു.

എന്നാല്‍ എല്ലാം മാറ്റിവെച്ച് ഫൈനല്‍ മത്സരം കാണാന്‍ ശനിയാഴ്ച വൈകീട്ടാണ് കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്കു പോയത്. ഷിബില്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഒതുക്കുങ്ങലിലെ ഫോട്ടോഗ്രാഫറും എ.ജെ. വെഡ്ഡിങ് കമ്പനി പാര്‍ട്ണര്‍മാരിലൊരാളുമായ ജുനൈദ് പറഞ്ഞു.



'ഒപ്പം കളിച്ചുവളര്‍ന്ന പ്രിയ കൂട്ടുകാരന്‍ ഫൈനലില്‍ ജയിക്കുന്നതും കപ്പെടുക്കുന്നതും നേരില്‍ കാണണം...' ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട ഒതുക്കുങ്ങല്‍ ചെറുകുന്നിലെ ഏഴംഗസംഘത്തിന്റെ ആഗ്രഹം അതായിരുന്നു. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോട്ട് അപകടത്തില്‍ മരിച്ചത് നാടിനെയാകെ കണ്ണീരിലാഴ്ത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends