Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ദിലീപിന് ആ വിളി എത്തിയതോടെ അഞ്ച് ഫോണുകളും ഓഫായി... പിന്നാലെ പുതിയ ഫോണുകള്‍ വാങ്ങുന്നു... പിന്നീടാണ് ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യലും തേച്ച് മാച്ച് കളയലുമൊക്കെ നടന്നത്... ദിലീപിന് വിവരങ്ങള്‍ പോലീസിനുള്ളില്‍ നിന്ന് തന്നെ ചോര്‍ത്തി നല്‍കിയെന്ന് ബൈജു കൊട്ടാരക്കര

21 MARCH 2022 09:28 AM IST
മലയാളി വാര്‍ത്ത

ദിനംപ്രതി നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ കേസിൽ പുതിയ വെളിപ്പെടുത്തലുമായി എത്തുകയാണ് ബൈജുകൊട്ടാരക്കര. ദിലീപിന് വിവരങ്ങള്‍ പോലീസിനുള്ളില്‍ നിന്ന് തന്നെ ചോര്‍ത്തി നല്‍കിയെന്നാണ് ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. വലിയൊരു വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ദിലീപുമായി ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കും മുമ്പ് ഡിഐജി സംസാരിച്ചുവെന്നാണ് കണ്ടെത്തിയതെന്ന് ബൈജു പറയുന്നു. ഈ ഡിഐജി പോലീസ് സേനയ്ക്ക് മൊത്തത്തില്‍ നാണക്കേടാണ് ഉണ്ടാക്കിയതെന്നും സംവിധായകന്‍ പറയുന്നു. പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ഇത്തരം ക്രിമിനലുകളുമായി ബന്ധം പുലര്‍ത്തുന്നത് ഇത് ആദ്യമായിട്ടല്ലെന്നും ന്യൂസ് ഗ്ലോബ് ടിവിയിലൂടെ ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിച്ചു. സഞ്ജയ് ഗുരുദിന്‍ കേരളത്തില്‍ ഡിഐജിയായിരുന്നു. ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ദില്ലിയിലാണ്. ഈ ഐപിഎസ് ഉദ്യോഗസ്ഥനെ കുറിച്ചുള്ള വളരെ മോശം കാര്യങ്ങള്‍ വളരെ മുമ്പ് തന്നെ പുറത്ത് വന്ന് തുടങ്ങിയിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

അശ്വതി അരുണ്‍ ഹണിട്രാപ് കേസില്‍ ഒരുപാട് ഉദ്യോഗസ്ഥരുടെ പേര് വന്നപ്പോള്‍ അതില്‍ ഏറ്റവും മോശമായി പറഞ്ഞ് കേട്ടിരുന്ന ഉദ്യോഗസ്ഥനാണ് സഞ്ജയ്. വീണ്ടും ആ പേര് ഉയര്‍ന്ന് വന്നത്, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപിനെ വിളിച്ചുവെന്ന കാര്യം പുറത്തുവന്നതോടെയാണ്. ദിലീപുമായി ഏകദേശം നാല് മിനുട്ട് പന്ത്രണ്ട് മിനുട്ടോളമാണ് ഈ ഡിഐജി സംസാരിച്ചത്. ഒരു കേസില്‍ പ്രതിസ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥന്‍ വിളിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിട്ടും ഇയാള്‍ വിളിച്ചുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. സഞ്ജയ് കുമാര്‍ വിളിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നേകാലോടെ ദിലീപിന്റെ അഞ്ച് ഫോണുകളും ഓഫായി. പുതിയ ഫോണുകള്‍ വാങ്ങുന്നു. പിന്നീടാണ് ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യലും തേച്ച് മാച്ച് കളയലുമൊക്കെ നടക്കുന്നത്.

അപ്പോള്‍ ഈ സഞ്ജയ് ദിലീപിനോട് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് വ്യക്തമായി അറിയാമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി. അതേസമയം സഞ്ജയ് ഗുരുദിനെ കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളും ബൈജു വെളിപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു കോളേജില്‍ സഞ്ജയ് ഗുരുദിന്‍ ഒരു ക്ലാസെടുക്കാന്‍ ചെന്നിരുന്നു. ക്രിമിനല്‍ സെക്യൂരിറ്റിയെ കുറിച്ചായിരുന്നു ക്ലാസാണ് എടുക്കാന്‍ പോയത്.

ഫോണിലേക്കോ ലാപ്പ്‌ടോപ്പിലേക്കോ വരുന്ന ക്രിമിനല്‍ മെസേജുകള്‍ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കാനാണ് ഗുരുദിന്‍ എത്തിയത്. ക്ലാസെടുത്ത് കഴിഞ്ഞപ്പോള്‍ നിര്‍ദേശങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാമെന്നും പറഞ്ഞു. ഫേസ്ബുക്കില്‍ സംസാരിക്കാമെന്ന് പെണ്‍കുട്ടികളെ അറിയിക്കുകയും ചെയ്തു. ക്ലാസ് കഴിഞ്ഞപ്പോള്‍ ചില പെണ്‍കുട്ടികളൊക്കെ ഡിഐജി ഫ്രണ്ട് റിക്വസ്റ്റ് അയക്കാന്‍ തുടങ്ങിയിരുന്നു. ഇതെല്ലാം അദ്ദേഹം എക്‌സപ്റ്റും ചെയ്തിരുന്നു. സുന്ദരികളായ പെണ്‍കുട്ടികളുടേത് സ്‌പെഷ്യല്‍ റിക്വസ്റ്റായി വരെ സഞ്ജയ് കുമാര്‍ കണ്ടിരുന്നു. ഇതിലൊരു പെണ്‍കുട്ടിയെ തിരഞ്ഞെടുത്ത് ആ കുട്ടിയുമായി ചാറ്റിംഗും തുടങ്ങിയെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം വീഡിയോയില്‍ പങ്കുവെച്ചു.

ആ കുട്ടിയോട് പിന്നീട് വാട്‌സ്ആപ്പില്‍ വരാനും നിര്‍ദേശിച്ചു. അതിനായി ഒരു നമ്പറും കൊടുത്തു. ഒപ്പം ഒരു വോയ്‌സ് ക്ലിപ്പുമിട്ടു. പുറത്ത് പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ആ വോയ്‌സ് ക്ലിപ്പിലുള്ളത്. അത് പുറത്തുപറയാന്‍ കൊള്ളില്ലെന്നും ബൈജു പറയുന്നു. ആ ചാറ്റില്‍ പെണ്‍കുട്ടിക്ക് ഉമ്മയും കൊടുത്തയാളാണ് സഞ്ജയ് ഗുരുദിന്‍. വാട്‌സ്ആപ്പില്‍ ആ പെണ്‍കുട്ടിയുമായി വീഡിയോ കോളിന് വരെ സഞ്ജയ് ശ്രമിച്ചു. വീഡിയോ കോളില്‍ വിളിക്കാന്‍ തുടങ്ങിയതോടെ ആ പെണ്‍കുട്ടി കോള്‍ കട്ട് ചെയ്‌തെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അന്ന് പെണ്‍കുട്ടിയുമായി സഞ്ജയ് ഗുരുദിന്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ബൈജു കൊട്ടാരക്കര വീഡിയോയില്‍ പങ്കുവെച്ചു. ഇങ്ങനെയുള്ള ആളുകളെ എന്തിനാണ് പോലീസ് സേനയില്‍ തുടരാന്‍ അനുവദിക്കുന്നത്. ക്രിമിനല്‍ സെക്യൂരിറ്റിയെ കുറിച്ച് സംസാരിക്കാന്‍ എത്തിയ പോലീസുകാരനാണ് ഇത്തരമൊരു വൃത്തിക്കേടുകള്‍ കാണിച്ച് വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാണ് ഇവരെയൊക്കെ നിലനിര്‍ത്തണോ എന്ന് തീരുമാനിക്കേണ്ടത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നവര്‍ക്കൊപ്പമാണ് പോലീസ് നില്‍ക്കേണ്ടത്. എന്നാല്‍ പെണ്‍കുട്ടികളുമായി അസഭ്യം പറയാനുമൊക്കെയാണ് സഞ്ജയ് കുമാറിനെ പോലുള്ളവര്‍ അധികാരം ഉപയോഗിക്കുന്നതെന്നും ബൈജു കൊട്ടാരക്കര കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends