Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നടന്‍ ദിലീപും കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനര്‍ത്ഥിയായ ജെബി മേത്തറും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം അന്വേഷിക്കാന്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത്....

21 MARCH 2022 10:59 AM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപും കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനര്‍ത്ഥിയായ ജെബി മേത്തറും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം അന്വേഷിക്കാന്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത്. ഹൈക്കമാന്റിന്റെ സ്ഥാനാര്‍ത്ഥിയെ നാറ്റിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

ആര്‍.എസ്.പിയെ രംഗത്തിറങ്ങിയും കോണ്‍ഗ്രസിന്റെ ഗ്രൂപ്പുനേതാക്കള്‍ കളി തുടങ്ങി കഴിഞ്ഞു. ജെബി മേത്തറുടെ സീറ്റ് പേയ്‌മെന്റ് ആണെന്നാണ് ആര്‍ എസ് പി നേതാവ് എ എ അസീസ് പറഞ്ഞത്. ചെറുപ്പക്കാരിയായ ന്യൂനപക്ഷ സമുദായംഗത്തിന് പണം നല്‍കി സീറ്റ് ലഭിച്ചുവെന്നാണ് അസീസ് പറഞത്. ആര്‍ വൈ എഫിന്റെ സമ്മേളനത്തിലായിരുന്നു അസീസിന്റെ പരിഹാസം.


സോണിയാ ഗാന്ധിയാണ് തനിക്ക് സീറ്റ് നല്‍കിയതെന്ന് ജെ ബി പറഞ്ഞെങ്കിലും അത് കിട്ടിയത് കെ.സി വേണുഗോപാലിന്റെ ദയ കൊണ്ടാണെന്നന്ന് ജെബിക്കറിയാം. പേയ്‌മെന്റ് സീറ്റ് എന്ന് ആര്‍ എസ് പി ഉദ്ദേശിക്കുന്നതും കെ .സി വേണുഗോപാലിനെയാണ്. വേണുവിനെതിരെ കോണ്‍ഗ്രസിലെ ഘടകകക്ഷികള്‍ മുമ്പേ രംഗത്തുണ്ട്.

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ജെബി മേത്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം തുടങ്ങിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പമുള്ള സെല്‍ഫി ഉയര്‍ത്തിക്കാട്ടിയാണ് ജെബിക്കെതിരെയുള്ള വിമര്‍ശനം. 2021ല്‍ ദിലീപിനൊപ്പമെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സഹപ്രവര്‍ത്തകയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കാനായി ക്വട്ടേഷന്‍ കൊടുത്ത നടനെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്റെ എംപി സ്ഥാനാര്‍ത്ഥി എന്നാണ് നവമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. 2021 നവംബറില്‍ നടന്ന ആലുവ ന?ഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ ജെബി മാത്യു എടുത്ത സെല്‍ഫിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആലുവ ന?ഗരസഭയുടെ വൈസ് ചെയര്‍മാനായ ജെബി മേത്തറും മറ്റ് അംഗങ്ങളും സെല്‍ഫിയിലുണ്ട്.



നടിയെ ആക്രമിക്കപ്പെട്ട കേസില് പ്രതിയായ ശേഷം ദിലീപ്, ഒരുപാട് നാളുകള്‍ക്ക് ശേഷം പങ്കെടുത്ത പൊതു പരിപാടി കൂടിയായിരുന്നു അത്. താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു. ദിലീപിനെ പോലുള്ളവരെ വേദിയില്‍ വിളിച്ച് വരുത്തിയ വനിതാ നേതാവിനെ ജനം സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസ് ശക്തമാണ്. കെസുധാകരനാണ് പാര്‍ട്ടിയില്‍ സമൂഹ മാധ്യമത്തെ നിയന്ത്രിക്കുന്നത്. അതു കൊണ്ടു തന്നെ സുധാകരന്‍ അറിയാതെ കോണ്‍ഗ്രസില്‍ ഒന്നും നടക്കില്ല.

മുന്‍ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി ജെബി മേത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ് ഇവര്‍. 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് ജെമി മേത്തറിന്റെ സ്ഥാനാര്‍ത്ഥിത്വം. കെപിസിസി സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.


മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. എം ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയില്‍ അവസാനം ഇടംപിടിച്ച ജെബി മേത്തര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകള്‍ ജെബി മേത്തറിന് അനുകൂലമായി. കെസി വേണുഗോപാല്‍ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് വിവരം.

1980 ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഗ്രൂപ്പ് പോരിന് ഇടയാകും ഈ തീരുമാനമെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തില്‍ മുസ്ലിം വനിതയെന്ന പരിഗണനയും ജെബി മേത്തറിന് കിട്ടിയിട്ടുണ്ട്.



ദിലീപിനെതിരായ പ്രചരണം ജെബിയുടെ ഇമേജ് തകര്‍ക്കും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. എങ്കിലും കോണ്‍ഗ്രസിന്റെ രീതി അനുസരിച്ച് ഇതെല്ലാം പതിവാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends