Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ലോകത്താകെ ഉള്ളത് 1,500 എണ്ണം... ഇന്ത്യയിൽ ആദ്യമായി അതും കേരളത്തിന്റെ ആകാശത്ത് പാറിപ്പറക്കാൻ എത്തുന്നത് ഹെലികോപ്ടറുകളുടെ രാജാവ്; കേരളത്തിന്റെ വ്യവസായി രവി പിള്ള സ്വന്തമാക്കിയിരിക്കുന്നത് ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ 'എയർബസ് എച്ച് 145', കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയും

21 MARCH 2022 04:12 PM IST
മലയാളി വാര്‍ത്ത

നൂറ് കോടി വിലയുള്ള ഹെലികോപ്ടർ ഇന്ത്യയിൽ ആദ്യമായി അതും കേരളത്തിന്റെ ആകാശത്ത് പാറിപ്പറക്കാൻ ഒരുങ്ങുകയാണ്. മലയാളികൾക്ക് ഇത് നൽകുന്ന അഭിമാനം ചെറുതൊന്നുമല്ല. രാജ്യത്തെ ആദ്യ എയർബസ് നിർമിത എച്ച് 145 ഡി 3 ഹെലികോപ്റ്ററാണ് തലസ്ഥാനത്ത് ഇന്നലെ പറന്നിറങ്ങിയത്. മലയാളി വ്യവസായി രവി പിള്ളയാണ് കക്ഷി. ലോകത്താകമാനം 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ 'എയർബസ് എച്ച് 145' ആണ് കേരളത്തിന്റെ വ്യവസായി രവി പിള്ള സ്വന്തമാക്കിയിരിക്കുന്നത്. ആർപി ഗ്രൂപ്പ് ചെയർമാനായ ഡോ. ബി.രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി വിമാനം വാങ്ങിയിരിക്കുന്നത്. എയർബസ് നിർമ്മിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത് എന്നതാണ് ഇതിൽ ശ്രദ്ധേയം. അങ്ങനെ വാർത്തകളിൽ ഇടം നേടിയ ഈ ഹെലികോപ്റ്റർ ആളൊരു ചില്ലറക്കാരനല്ല.....

ഈ ഹെലികോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന 'എനർജി അബ്‌സോർബിങ്' സീറ്റുകളാണു മറ്റൊരു പ്രത്യേകത എന്നത്. കോപ്റ്റർ അപകടങ്ങളിലെ പ്രധാന വില്ലനായ ഇന്ധന ചോർച്ചയുടെ സാധ്യതയും ഇതിൽ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ അവസാനിക്കുന്നില്ല, മെഴ്‌സിഡസ് ബെൻസിന്റെ രൂപകൽപ്പനയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇന്റീരിയറിലുള്ള ആദ്യത്തേതുമാണ് ഈ ഹെലികോപ്ടർ എന്നാണ് അറിയാൻ കഴിയുന്നത്.

ഇതുകൂടാതെ ഈ ഒ145 പാസഞ്ചർ ക്യാബിനുള്ള കൊക്കൂണാണിത്, വൈബ്രേഷൻ രഹിതമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒ145 ഇന്ത്യയിലെ ആദ്യത്തെ അഞ്ച് ബ്ലേഡുള്ള ഹെലികോപ്റ്ററാണ് ഇത്. 22000 അടി ഉയരത്തിൽ ഇറങ്ങാനും പറന്നുയരാനും ശേഷിയുള്ള റോട്ടർ ക്രാഫ്റ്റർ. നൂതനമായ ബെയറിംഗില്ലാത്തതും ഹിംഗില്ലാത്തതുമായ 5 റോട്ടർ ബ്ലേഡ് സാങ്കേതികവിദ്യയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടത്തെ സുഗമവും കുറഞ്ഞ ശബ്ദം ഇതിനൊരു ബെഞ്ച്മാർക്കാണ്. ഏവിയോണിക്സ് ഏറ്റവും പുതിയ ഇരട്ട റോട്ടർ സാങ്കേതികവിദ്യ എന്നത്.

അത്യാധുനിക സൗകര്യങ്ങളുള്ള ഹെലികോപ്റ്റർ ജർമനിയിലെ എയർ ബസ് കമ്പനിയിൽ നിന്ന് രവി പിള്ള നേരിട്ട് വാങ്ങുകയാണ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രതിപതിച്ചതുപോലെ തന്നെ കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയും എന്നതാണ് എച്ച്145ൻ്റെ ഏറ്റവും വലിയ സവിശേഷത. പൈലറ്റിനെ കൂടാതെ തന്നെ 7 പേർക്ക് ഇതിൽ യാത്ര ചെയ്യാനും സാധിക്കും.

കഴിഞ്ഞ ദിവസം റാവിസ് കോവളം മുതൽ റാവിസ് അഷ്ടമുടി വരെ നടന്ന ഉദ്ഘാടന യാത്രയിൽ ആർപി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേശ് രവിപിള്ള പങ്കെടുക്കുകയുണ്ടായി. മലബാർ, അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന ആഡംബര ടൂർ പദ്ധതികളാണ് ഗ്രൂപ്പിന്റെ മനസ്സിലുള്ളതെന്ന് റാവിസ് ഹോട്ടൽസ് ബിസിനസ് ഡവലപ്‌മെന്റ് ഡപ്യൂട്ടി ജനറൽ മാനേജർ എം.എസ്.ശരത് ഉദഘാടന ചടങ്ങിനിടെ പറഞ്ഞു.

അതോടൊപ്പം തന്നെ കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിൽ ഹെലിപാഡുകളുണ്ട്. ആരോഗ്യ,വിനോദ, സഞ്ചാര വികസനം കൂടി ലക്ഷ്യമിട്ടാണ് പുതിയ ഹെലികോപ്റ്റർ സ്വന്തമാക്കിയതെന്ന് രവി പിള്ള ചടങ്ങിനിടെ പറയുകയുണ്ടായി. ഏറ്റവും കൂടുതൽ മലയാളികൾക്ക് ജോലി നൽകുന്നവരിൽ ഒരാളാണ് ചവറക്കാരനായ രവി പിള്ള. ഫോബ്‌സ് പട്ടികയിലെ മലയാളി കോടീശ്വരന്മാരുടെ പട്ടികയിൽ യൂസഫലിക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് അദ്ദേഹം ഉള്ളത്. 4 ബില്യൻ ഡോളറിന് മുകളിൽ ആസ്തിയുള്ള രവി പിള്ളയുടെ നാൾവഴികൾ കഠിനമേറിയതാണ്. മൂന്നുപതിറ്റാണ്ട് മുമ്പ് ജോലി തേടി ഗൾഫിലേക്ക് രവി പിള്ള പോയതിനുപിന്നാലെയുള്ള യാത്രയാണ് അദ്ദേഹത്തെ ഇതിലേക്ക് എത്തിച്ചത്.

 

ഇദ്ദേഹം ജോലി തേടി 1978 ലാണ് സൗദിയിലെത്തിയത്. അക്കോബാർ എന്ന സ്ഥലത്ത് കൺസ്ട്രക്ഷൻ കമ്പനി ആരംഭിക്കുകയായിരുന്നു. കഠിനാധ്വാനം. അർപ്പണ മനോഭാവം. ഈശ്വാനുഗ്രഹം. ഈ മൂന്നുമാണു തന്റെ വിജയരഹസ്യമെന്നു രവിപിള്ള ഉറച്ചുവിശ്വസിക്കുന്നുവെന്ന് പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യം എവിടെ ലഭിച്ചിരുന്നത് മിലിട്ടറി വർക്കാണ്. അങ്ങനെ 110 ആളുകളെക്കൂട്ടി അദ്ദേഹം ജോലി ആരംഭിക്കുകയായിരുന്നു. പിന്നാലെ റോയൽ എയർപോർട്ട് ടെർമിനലിന്റെ വർക്കും ലഭിച്ചു. പിന്നീട് പെട്രോകെമിക്കൽ പ്രോജക്ടുകൾ എന്നിങ്ങനെ ജൈത്രയാത്ര തുടരുകയായിരുന്നു.

 

ബഹറിൻ ആസ്ഥാനമായുള്ള രണ്ടര ബില്യൻ യു.എസ്. ഡോളർ വിലവരുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ ഡോ. രവി പിള്ള ഗൾഫിൽ ഇന്ന് ഏറ്റവുമധികം ഇന്ത്യാക്കാർക്ക് ജോലി നൽകുന്ന തൊഴിലുടമകൂടിയാണ്. നിലവിൽ 35,000 ഓളം പേരാണ് രവി പിള്ളയുടെ കമ്പനികളിൽ ഗൾഫിൽ ജോലി ചെയ്തുവരുന്നത്. അതിൽ 28,000 പേരും ഇന്ത്യക്കാരാണ്. അതിൽ നല്ലൊരു പങ്ക് കേരളീയരും ഉണ്ട്. ആർപി ഗ്രൂപ്പ് നാട്ടിൽ ഹോട്ടലുകളിലും ബാങ്കുകളിലും, റിയൽ എസ്റ്റേറ്റിലും നിക്ഷേപം ഇറക്കിയിരിക്കുന്നത്. ഇത്തരത്തിൽ ചെറിയ പടികൾ താണ്ടി വലിയ കോട്ടകൾ പടുത്തുയർത്തിയ രവിപിള്ള ഇനി മറ്റൊരു സവിഷേത കൂടി കൈകൊള്ളുകയാണ്....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends