പ്രവാസിയുടെ ഭാര്യ അഞ്ച് വര്‍ഷമായി ജിംനേഷ്യം ട്രൈനറുമായി പ്രണയത്തില്‍,പിന്നലെ വിവാഹവും...! വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയപ്പോൾ മുപ്പത്ത് വയസ്സുകാരനൊപ്പം ഒളിച്ചോട്ടം...! രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച് പോയ നാൽപ്പത്തിനാലുകാരിയും യുവാവും അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് ജിംനേഷ്യം ട്രൈനറിനൊപ്പം ഒളിച്ചോടി വിവാഹിതരായ 44 വയസ്സുകാരിയും യുവാവും അറസ്റ്റില്‍.പ്രവാസിയുടെ ഭാര്യയായ ഇവർ രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ചാണ് 30 വയസ്സുകാരനൊപ്പം ഒളിച്ചോടിയത്. നെടുമങ്ങാട് കരിപ്പൂര് കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടില്‍ എസ് മിനിമോള്‍(44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനില്‍ ജെ ഷൈജു (30, ജിംനേഷ്യം ട്രൈനര്‍) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.
ഗള്‍ഫില്‍ നിന്നും ഇന്നലെ നാട്ടില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിനിമോളും ഷൈജുവും അറസ്റ്റിലായത്. മിനിമോളുടെ നെയ്യാറ്റിന്‍കര സ്വദേശിയായ ഭര്‍ത്താവ് 9 വര്‍ഷമായി ഗള്‍ഫിലാണ്.
അഞ്ച് വര്‍ഷമായി ഷൈജുവുമായി പ്രണയത്തില്‍ ആയിരുന്നു എന്നും, 5 ദിവസം മുന്‍പാണ് മിനിമോള്‍ ഷൈജുവിനൊപ്പം ഒളിച്ചോടി ഇക്കഴിഞ്ഞ 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹിതരായത് എന്നും പൊലീസ് അറിയിച്ചു. മിനിമോള്‍ക്ക് പതിനൊന്നുംപതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കി. മിനിമോളെ കോടതി റിമാന്‍ഡ് ചെയ്തു. ഷൈജുവിന് ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha