Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അന്ന് കാറിൽ നിന്നും പുറത്ത് വന്ന മൊഴിയിൽ ഒളിഞ്ഞിരുന്ന ആ മാഡത്തെ തൂക്കാൻ നിമിഷങ്ങൾ മാത്രം.. ദൈവം ബാക്കിവെച്ച തെളിവ് ഫോണിൽ ഒളിഞ്ഞിരുന്ന രഹസ്യം; മലയാള സിനിമാലോകം നടുങ്ങും...

22 MARCH 2022 10:12 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ പങ്ക് വ്യക്തമായതു മുതൽ പ്രസ്തുത കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പറഞ്ഞു കേൾക്കുന്ന പേരാണ് മാഡം. ഈ കേസിലെ മാഡം ആരാണെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ലോകത്തിനു വ്യക്തമായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിനോട് അനുബന്ധിച്ച് പലതവണ ഈ പേര് ഉയർന്നുവന്നു. ദിലീപുമായി ബന്ധപ്പെട്ട പല സ്ത്രീകളും മാഡം ആണെന്ന തരത്തിൽ സംശയിക്കപ്പെടുകയും ചെയ്തിരുന്നു. മുമ്പ് മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണെന്ന് പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം തുടരവേ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്.

എന്നാൽ കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ പറയുന്ന സ്ത്രീയ്ക്ക് പുറകെയായിരുന്നു ഒരു സമയത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്നും അവർ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമായിട്ടുണ്ടെനന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്. എന്നാല്‍ മാഡവുമായി താരത്തെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലായിരുന്നു. എന്നാലിപ്പോഴിതാ വീണ്ടും മാഡം ചർച്ചയിൽ നിറയുകയാണ്. ദിലീപ് ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞ ചാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ദിലീപിന്റെ മുന്‍ നായികയുമായി നടത്തിയ സംഭാഷണങ്ങളില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും അന്വേഷണസംഘത്തിന് അനുമാനമുണ്ട്. ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം തിരശീലയിലേക്ക് തിരികെയെത്താന്‍ ശ്രമങ്ങള്‍ നടത്തുന്ന ദിലീപിന്റെ സുഹൃത്തായ ഈ നടി 'മാഡ'മാണോയെന്ന് പരിശോധിച്ചേക്കും.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ദിലീപുമായി ബന്ധമുള്ള ഒരു നടിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. പിന്നീട് ഇവർ 'മാഡം' എന്നാണ് അഭിസംബോധന ചെയ്യപ്പെടാറെന്ന് വ്യക്തമായി. സൂചനകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇവരെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് ലഭിച്ചിരുന്നില്ല. നടി ആക്രമിച്ച കേസിലെ പങ്കാളിത്വവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്ന നടി മാഡമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ല. കേസിലെ മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അവരെ സംരക്ഷിക്കാൻ ശ്രമിച്ച് താൻ അകത്തായി എന്ന തരത്തിൽ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാർ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോയിൽ പറയുന്നവരാണ് മാഡമെന്നാണ് സൂചന. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാൻ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ നൽകുന്നുണ്ട്.

കേസിൽ ഉയർന്ന് കേൾക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് ബാലചന്ദ്രകുമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അവർ ജയിലിൽ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. മാഡമെന്ന പേര് പൾസർ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോൾ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവർ ജയിലിൽ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്. ദിലീപിന്റെ വീട്ടിലെ സംസാരത്തിൽ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാർ നേരത്തെയും പറഞ്ഞിട്ടുണ്ട്.

പഴയതിനെക്കാൾ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പിൽ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തിൽ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോർഡ് ചെയ്യാൻ സാധിച്ചിട്ടില്ല. നമുക്ക് വിശ്വസിക്കാൻ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃതൃങ്ങളും സ്ത്രീകൾ ചെയ്തതായി കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ കണ്ടിട്ടുണ്ട്. ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് നമുക്ക് തോന്നുന്ന കാലഘട്ടം മാറി. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, 'സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ട' കാര്യം പറഞ്ഞത്. കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജു.''-ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends