Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒന്നര വര്ഷം മുൻപ് നാട്ടിലെത്തി; കുടുംബത്തോടെപ്പം സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹിച്ചു; പക്ഷെ എല്ലാം തകിടം മറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ! മകളുടെ ആൺസുഹൃത്ത് ആരുമറിയാതെ രാത്രി വീട്ടിലെത്തിയതോടെ തോന്നിയ വൈരാഗ്യം! അനീഷ് വീട്ടിലെത്തിയപ്പോൾ കരുതിക്കൂട്ടി കൃത്യം ചെയ്ത് സൈമൺ ലാൽ; നാടിനെ നടുക്കിയ പേട്ട കൊലപാതകത്തിൽ 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് പോലീസ്...

22 MARCH 2022 11:53 AM IST
മലയാളി വാര്‍ത്ത

മകളുടെ ആൺസുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ ആ പിതാവിനെ ആരും തന്നെ മറക്കാനിടയില്ല. തലസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകത്തിൽ 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് പേട്ട പൊലീസ്. വീട്ടിലെത്തിയ മകളുടെ ആൺ സുഹൃത്തിനെ കുത്തിക്കൊന്ന കേസിലാണ് പേട്ട പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2021 ഡിസംബർ 29ന് പുലർച്ചെ മൂന്നരയോടെ ആനയറ പാലത്തിനു സമീപം ടി.സി 93/2226 ഐശ്വര്യയിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷ് ജോർജാണ് (19) കുത്തേറ്റ് മരിച്ചത്.

കുറ്റകൃത്യത്തിന് ശേഷം പേട്ട ചായക്കുടി ലെയിൻ ഏദനിൽ സൈമൺ ലാലൻ (51) പേട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മൊഴികളുടെ വൈര്യുദ്ധത്തിൽ അന്വേഷണം വലയ്ക്കുന്ന നിലയിൽ പ്രതി എത്തിച്ചെങ്കിലും തെളിവുകളെല്ലാം കൃത്യമായി ശേഖരിച്ച് സാഹചര്യം അന്വേഷിച്ചുമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് ജാമ്യം ലഭിക്കരുതെന്ന ഉദ്ദേശ്യമായിരുന്നു പൊലീസിന്റേത്. ആദ്യം കള്ളനെന്നു പറഞ്ഞ് അനീഷിനെ കുത്തിയതായാണ് പൊലീസിന് സൈമൺ മൊഴി നൽകിയതെങ്കിലും വിവിധ തരത്തിലുള്ള അന്വേഷണത്തിൽ കൊലപ്പടുത്താനുള്ള കാര്യം സൈമൺ ലാലന് പറയേണ്ടിവന്നു.

മകളുടെ ആൺസുഹൃത്തിനോട് തോന്നിയ വൈരാഗ്യമാണ് അനീഷ് വീട്ടിലെത്തിയപ്പോൾ കരുതിക്കൂട്ടി കൃത്യം ചെയ്യാൻ സൈമൺ ലാലനെ പ്രേരിപ്പച്ചെതെന്ന് പൊലീസിനോട് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. സാങ്കേതിക തെളിവുകൾ, ഫോറൻസിക് തെളിവുകൾ എന്നിവയും ഇതിൽ ഉപയോഗിക്കേണ്ടിവന്നു.മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തിലുള്ളത്. അനീഷിന്റെ ഫോൺ രേഖകൾ, പൊലീസ് നായ മണംപിടിച്ച് പോയ സ്ഥലം തുടങ്ങിയവ നിരീക്ഷണം നടത്തിയാണ് കൊല്ലപ്പെട്ട അനീഷ് വന്ന വഴി സ്ഥിരീകരിച്ചത്.

പ്രവാസിയായിരുന്ന സൈമൺ ലാലൻ ഒന്നരവർഷം മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്.ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതി. പേട്ട സി.ഐ റിയാസ് രാജ എം.ബിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ്,സുധീഷ് എ.എസ്.ഐ എഡ്വിൻ,ജയനാരായണൻ, വനിത സി.പി.ഒ ശരണ്യ, സി.പി.ഒമാരായ അരുൺ, വിപിൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends