Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനും എ ഐസി സി അധ്യക്ഷ സോണിയാ ഗാന്ധിക്കും എട്ടിന്റെ പണി കൊടുത്തത് ശശി തരൂര്‍.... സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് എ ഐ സി സി വിലക്കിയപ്പോള്‍ അതുക്കും മേലെ ഒരു കമ്യൂണിസ്റ്റ് പരിപാടിയില്‍ ശശി തരൂര്‍ ആരുടെയും അനുവാദമില്ലാതെ പങ്കെടുക്കാനൊരുങ്ങുന്നു

22 MARCH 2022 03:23 PM IST
മലയാളി വാര്‍ത്ത

കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരനും എ ഐസി സി അധ്യക്ഷ സോണിയാ ഗാന്ധിക്കും എട്ടിന്റെ പണി കൊടുത്തത് ശശി തരൂര്‍. സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് എ ഐ സി സി വിലക്കിയപ്പോള്‍ അതുക്കും മേലെ ഒരു കമ്യൂണിസ്റ്റ് പരിപാടിയില്‍ ശശി തരൂര്‍ ആരുടെയും അനുവാദമില്ലാതെ പങ്കെടുക്കാനൊരുങ്ങുന്നു.

ബ്രിട്ടീഷ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയിലാണ് തരൂര്‍ പ്രഭാഷകനായി പങ്കെടുക്കുന്നത്. മാര്‍ച്ച് 26ന് ഓണ്‍ലൈനായി നടക്കുന്ന പരിപാടിയിലാണ് തരൂര്‍ പ്രഭാഷണം നടത്തുക.. ബ്രിട്ടീഷ് പൊലീസ് ഇന്ത്യയില്‍ നടത്തിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ക്ഷമാപണം വേണമെന്ന ആവശ്യവുമായാണ് ബ്രിട്ടീഷ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി. ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപി നവേന്ദു മിശ്ര അടക്കം പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

 



ജാലിയന്‍വാലാബാഗാണ് വിഷയം. അതു കൊണ്ടു തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ഇതിന് അനുവാദം ആവശ്യമുണ്ടോ എന്ന ചോദ്യം ഉദിക്കുന്നില്ല എന്നാണ് തരൂരമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

തരൂരമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെയാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ പാര്‍ട്ടിയുടെ ക്ഷണം പുറത്തുവിട്ടത്.ഇത് കെ.സുധാകരനെ അടിക്കാനുള്ള ഒ രു വടിയായി തരൂര്‍ കരുതുന്നു. അച്ചടക്ക ലംഘനം നടത്താന്‍ താന്‍ ഒരുക്കമാണെന്നതിന്റെ സൂചനയാണ് തരൂര്‍ പുറത്തുവിട്ട വാര്‍ത്ത.

 



സിപിഎമ്മിന്റെ ദേശീയ പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത് സംബന്ധിച്ചുള്ള വിവാദം കൂടുതല്‍ കൊഴുപ്പിക്കാന്‍ ഇപ്പോഴത്തെ വാര്‍ത്ത ഇടയാക്കും. കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് കരുതി സിപിഎം പാര്‍ട്ടി കോണ്‍?ഗ്രസിന്റെ ഭാ?ഗമായി നടക്കുന്ന സെമിനാറില്‍ നിന്നും പിന്മാറുന്നതായി ഒടുവില്‍ തരൂര്‍ ഇന്നലെ അറിയിക്കുകയായിരുന്നു. കെപിസിസി നേതൃത്വത്തിന്റെ വികാരം മാനിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്ന് സോണിയ ?ഗാന്ധിയാണ് തരൂരിനോടും കെ വി തോമസിനോടും നിര്‍ദേശിച്ചത്. എന്നാല്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ എം.പി.തീരുമാനം എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ പറയുന്നത്.

വിലക്ക് സംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിന്റെയും കെവി തോമസിന്റെയും പ്രതികരണം. തുടര്‍ന്നാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം തേടി ഇരുവരും കോണ്‍?ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്.

 



പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണ് ശശി തരൂരിനെയും കെ വി തോമസിനെയും സിപിഎം ക്ഷണിച്ചത്. സില്‍വര്‍ലൈനില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. കെ.സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും തോമസും.

രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ കെ വി തോമസ് സംസ്ഥാന നേതൃത്വവുമായി കൂടുതല്‍ അകല്‍ച്ചയിലാണ്. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്. പൊതുവിഷയങ്ങളില്‍ സംസ്ഥാന നേതാക്കളെ തരൂര്‍ കാര്യമായി ഗൗനിക്കാറുമില്ല. അതേസമയം, കെപിസിസി വിലക്കിനെ സംസ്ഥാന നേതൃത്വത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കെപിസിസി വിലക്ക് ബിജെപിയെ സഹായിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

 



നേരത്തെ സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ പോയ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനെ കെ സുധാകരന്‍ നേരിട്ട് ഫോണില്‍ വിളിച്ച് വിലക്കിയിരുന്നു. ശശി തരൂര്‍ ഇടത് പക്ഷത്തേക്ക് പോകാനുള്ള ശ്രമത്തിലാണെന്ന് ബിജെപിയും ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഇടതുപക്ഷവും ബി ജെ പിയുമായും തരൂരിന് അടുത്ത ബന്ധമുണ്ട്.

ഏതായാലും കൊണ്ടും കൊടുത്തും മുന്നോട്ടു പോകാന്‍ തരൂര്‍ മിടുക്കനാണ്. സില്‍വര്‍ ലൈനിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (7 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (18 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (26 minutes ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (2 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (3 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (4 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (4 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (5 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (5 hours ago)

Malayali Vartha Recommends