Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം...! അടുത്ത തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് നീക്കം, ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

22 MARCH 2022 01:53 PM IST
മലയാളി വാര്‍ത്ത

കോണ്‍​ഗ്രസ് നേതാവ് ശശി തരൂരിനെ പരി​ഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം.ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുന്നത്. അടുത്ത തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് നീക്കം നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റേത് ഭീഷണിയുടെ സ്വരമാണ്. ശബരിമലയിലെ അനുഭവം സര്‍ക്കാര്‍ കെ റെയിലിലും നേരിടും. ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രം എന്ന് പറയുന്നത് വിഭാഗീയത ഉണ്ടാക്കാന്‍ വേണ്ടിയാണ്. കല്ല് പിഴുതെറിഞ്ഞ് കൊണ്ടിരിക്കുകയാണ്. സമരത്തെ ബിജെപിയും പിന്തുണക്കും. പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസുമായി വേദി പങ്കിടില്ല. എന്നാല്‍, ജനങ്ങളുടെ സമരത്തില്‍ ഒപ്പമുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് എന്ന നിലയിലല്ല എഴുത്തുകാരനും പ്രഭാഷകനും എന്ന നിലയിലാണ് തന്നെ സി പി എം ക്ഷണിച്ചതെന്നാണ് ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിന് നൽ കിയിരിക്കുന്ന വിശദീകരണം. താൻ പ്രസംഗിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ചല്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചാണെന്നും തരൂർ വിശദീകരിക്കുന്നു.

ഒരു എഴുത്തുകാരൻ എന്ന നിലയിൽ സി പി എം യോഗത്തിൽ പങ്കെടുക്കാൻ തനിക്ക് ഹൈകമാൻ്റിൻ്റെ അനുമതി ആവശ്യമില്ലെന്നാണ് തരൂരിൻ്റെ നിലപാട്. എന്നാൽ ഹൈക്കമാൻറിനെ ധിക്കരിച്ച് സി പി എം സമ്മേളനത്തിൽ തരൂർ പങ്കെടുത്താലുണ്ടാകുന്ന നാണക്കേട് കരുതി തരൂരിനെ സ്നേഹരൂപേണ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ സജീവമാണ്.

ശശി തരൂരിന്‍റെ തീരുമാനത്തിന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനാണ് ആദ്യത്തെ പൂട്ടിട്ടത്. കോൺഗ്രസ് നേതാക്കൾ സി പി എം വേദിയിൽ എത്തരുതെന്ന പരസ്യ നിലപാടാണ് സുധാകരൻ ആദ്യം സ്വീകരിച്ചത്. ഇത് തരൂരിനെ ചൊടിപ്പിച്ചു. ജി-23 യോഗത്തില്‍ പങ്കെടുക്കത്തതോടെ ഹൈക്കമാന്‍റിലുള്ള ഊഷ്മള ബന്ധം തരൂരിന് കൈവിട്ടു. ഇതോടെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനുള്ള ശശി തരൂരിന്‍റെ തീരുമാനം പൊളിഞ്ഞത്.

സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നാണ് സുധാകരന്‍റെ നിലപാട്. സമരവും സന്ധിയും വേണ്ടെന്ന സുധാകരന്‍റെ നിലപാടിനെതിരെ താന്‍ ദല്‍ഹിയില്‍ നിന്നും അനുമതി വാങ്ങും എന്നായിരുന്നു ശശി തരൂരിന്‍റെ മറുപടി.

ഹൈക്കമാന്‍റ് തന്നെ ശശി തരൂരിനോട് കെപിസിസി തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയാധ്യക്ഷ സോണിയാ ഗാന്ധി തന്നെയാണ് ശശി തരൂരിനെ ഈ തീരുമാനം അറിയിച്ചത്. കെപിസിസിയെ വെല്ലുവിളിക്കരുതെന്ന് ശശി തരൂരിന് സോണിയ താക്കീത് നല്‍കിയതായും അറിയുന്നു.

ജി-23 നേതാക്കള്‍ ഈയിടെ ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്‍റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ശശി തരൂര്‍ പങ്കെടുത്തതില്‍ സോണിയയ്ക്കും കൂട്ടര്‍ക്കും കടുത്ത അതൃപ്തിയുമുണ്ട്. ഇതും തരൂരിനെ വിലക്കാന്‍ ഒരു കാരണമാണെന്നറിയുന്നു. എന്നാൽ തരൂർ തൻ്റെ തീരുമാനം സോണിയയെ അറിയിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (23 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (29 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (50 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends