കറങ്ങിനടന്നതിന് വഴക്കുപറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി; 15 കാരി കിണറ്റിലേക്ക് ചാടിയത് മാതാപിതാക്കള്‍ നോക്കിനില്‍ക്കെ

പൂത്തൂര്‍ (കൊല്ലം) ഇടവെട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി.ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. മാതാപിതാക്കള്‍ നോക്കിനില്‍ക്കെയാണ് നീലിമ കിണറ്റിലേക്ക് ചാടിയത്.
വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് സ്കൂളില്‍ ക്ലാസ് ഉണ്ടായിരുന്നില്ല. എന്നാല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് നീലീമയുള്പ്പടെ മൂന്ന് വിദ്യാര്‍ഥിനികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. വിദ്യാര്‍ഥിനികളെ റോഡില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്കൂളില്‍ വിവരം അറിയിച്ചു. അധ്യാപകര്‍ എത്തി കുട്ടികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയുമായിരുന്നു.
വീട്ടിലേക്ക് പോകുന്ന വഴി വീടിന് തൊട്ടടുത്തുള്ള കിണറ്റിലേക്ക് വിദ്യാര്‍ഥിനി ചാടുകയായിരുന്നു. കിണറിന്റെ വശങ്ങളില് തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
https://www.facebook.com/Malayalivartha