നമ്പര്‍18 ഹോട്ടല്‍ പോക്സോ കേസ്; അഞ്ജലി റീമദേവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനൊരുങ്ങി പോലീസ്

ഫോര്‍ട്ട്കൊച്ചിയിലെ നമ്ബര്‍18 ഹോട്ടല്‍ പോക്സോ കേസിലെ കൂട്ടുപ്രതി അഞ്ജലി റീമദേവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണസംഘം.അഞ്ജലി അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെട്രോ സ്റ്റേഷന് സി.ഐ അനന്തലാല്‍ അറിയിച്ചു.
കേസില്‍ മൂന്നാംപ്രതിയായ അഞ്ജലി കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ആദ്യമായെത്തിയത്. രണ്ടുമണിക്കൂര്‍ മാത്രമാണ് ഇവരെ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച വീണ്ടും എത്താന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. അഞ്ജലിയുടെ മൊബൈല്‍ ഫോണും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച എറണാകുളം പോക്സോ കോടതിയില്‍ അഞ്ജലി എത്തിയിരുന്നു. അന്ന് ഉച്ചകഴിഞ്ഞാണ് അന്വേഷണസംഘത്തിന് മുന്നിലും വന്നത്.
നമ്ബര്‍ 18 ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിയുടെയും പെണ്‍കുട്ടികളെ ഇവിടേക്ക് എത്തിച്ചതിന്റെയും ദൃശ്യങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. അഞ്ജലിയാണ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസിലെ പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചന് എന്നിവര്‍ക്ക് തിങ്കളാഴ്ച എറണാകുളം അഡീഷനല്‍ സെഷന്‍സ് (പോക്സോ) കോടതി ജാമ്യം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























