കപ്പുമായി എത്തിയപ്പോള്‍ അവരില്ല.... സങ്കടം സഹിക്കാനാവാതെ.... ടീം കിരീടം നേടിയപ്പോഴും റബീഹിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായില്ല, വിജയാഘോഷത്തിനൊന്നും നില്‍ക്കാതെ നാട്ടിലെത്തി ആദ്യം പോയത് കൂട്ടൂകാരെ മറവ് ചെയ്ത ഒതുക്കുങ്ങല്‍ വലിയ ജുമാമസ്ജിദ് പള്ളി ഖബര്‍സ്ഥാനിലേക്ക്... റബീഹിനെ വമ്പന്‍ ആഘോഷത്തോടെ എതിരേല്‍ക്കാന്‍ നിന്ന നാട്ടുകാരുടെ പദ്ധതിയെല്ലാം കണ്ണീരില്‍ കുതിര്‍ന്നു...

കപ്പുമായി എത്തിയപ്പോള്‍ അവരില്ല.... സങ്കടം സഹിക്കാനാവാതെ.... ടീം കിരീടം നേടിയപ്പോഴും റബീഹിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായില്ല, വിജയാഘോഷത്തിനൊന്നും നില്‍ക്കാതെ നാട്ടിലെത്തി ആദ്യം പോയത് കൂട്ടൂകാരെ മറവ് ചെയ്ത ഒതുക്കുങ്ങല്‍ വലിയ ജുമാമസ്ജിദ് പള്ളി ഖബര്‍സ്ഥാനിലേക്ക്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അരങ്ങേറ്റ സീസണായിരുന്നു ഒതുക്കുങ്ങല്‍ സ്വദേശി അബ്ദുല്‍ റബീഹിന്. സ്വന്തം ടീം ഫൈനലിലെത്തിയപ്പോള്‍ അതില്‍പരം സന്തോഷം വേറെയില്ലായിരുന്നു. കലാശക്കളി നടക്കുമ്പോള്‍ പക്ഷേ, പ്രിയപ്പെട്ടവരുടെ വേര്‍പാടുണ്ടാക്കിയ വേദനയിലായിരുന്നു റബീഹ്.
ഫൈനലിന് നില്‍ക്കാതെ ഒരു വേള നാട്ടിലേക്ക് വരാന്‍ വരെ തുനിഞ്ഞതാണ്. ടീം കിരീടം നേടിയപ്പോഴും റബീഹിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നില്ല. ഷിബിലിന്റെയും ജംഷീറിന്റെയും പേരെഴുതിയ ജഴ്‌സിയുമായി റബീഹ് ഐ.എസ്.എല്‍ കിരീടത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ എല്ലാവര്‍ക്കും തീരാവേദനയായി.
പിതൃസഹോദരപുത്രന്‍ ഷിബിലും കൂട്ടുകാരന്‍ ജംഷീറും ഫൈനല്‍ കാണാന്‍ റബീഹിന്റെ ബൈക്കുമായി ഗോവയിലേക്കുള്ള യാത്രാമധ്യേയാണ് ഞായറാഴ്ച കാസര്‍കോട്ട് അപകടത്തില്‍ മരിച്ചത്.
തിങ്കളാഴ്ച രാത്രി വൈകി നാട്ടിലെത്തിയ റബീഹ് ആദ്യം പോയത് ഇവരെ മറവ് ചെയ്ത ഒതുക്കുങ്ങല്‍ വലിയ ജുമാമസ്ജിദ് പള്ളി ഖബര്‍സ്ഥാനിലേക്കാണ്. ടീം ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയപ്പോള്‍ വിജയാഘോഷത്തിന് നിന്നില്ല, എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരിക്കുകയായിരുന്നു റബീഹ്. രാത്രി പത്തോടെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ റബീഹിനെ കാത്ത് സഹോദരന്‍ റാസിക്കും സുഹൃത്തുക്കളുമുണ്ടായിരുന്നു.
രാത്രി 11ഓടെ ഇവര്‍ക്കൊപ്പം ഒതുക്കുങ്ങല്‍ ചെറുകുന്നിലെത്തി. ഖബറിടത്തില്‍ പ്രാര്‍ഥന നിര്‍വഹിച്ച് ഷിബിലിന്റെയും ജംഷീറിന്റെയും മാതാപിതാക്കളെയും കണ്ടു. കിരീടം നേടി വരുന്ന റബീഹിനെ വമ്പന്‍ ആഘോഷത്തോടെ എതിരേല്‍ക്കാന്‍ നിന്ന നാട്ടുകാരുടെ പദ്ധതിയെല്ലാം കണ്ണീരില്‍ കുതിര്‍ന്നു...
"
https://www.facebook.com/Malayalivartha


























