സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി, സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയി കറങ്ങിയ കാര്യം വീട്ടിലറിഞ്ഞു, പത്താം ക്ലാസ് മാതാപിതാക്കളുടെ കണ്‍മുന്നില്‍വച്ച് കിണറ്റില്‍ ചാടി ജീവനൊടുക്കി...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മാതാപിതാക്കളുടെ കണ്‍മുന്നില്‍വച്ച് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇടവട്ടം നീലിമ ഭവനില്‍ ഷാന്‍ കുമാറിന്റെയും ഉഷയുടെയും മകളും പവിത്രേശ്വരം കെ എന്‍ എന്‍ എം വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ നീലിമയാണ് (15) മരിച്ചത്.
നീലിമ സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുളള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. സ്‌കൂള്‍ വാര്‍ഷിക ദിനമായതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരേണ്ടതില്ല എന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ നീലിമ പതിവ് പോലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. സ്‌കൂളിനു സമീപത്തെ ക്ഷേത്ര പരിസരത്ത് വച്ച് വിദ്യാര്‍ത്ഥികളെ നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇവര്‍ വിദ്യാര്‍ത്ഥികളെ കണ്ട കാര്യം സ്‌കൂളിലറിയിച്ചു.ഇതിനെ തുടര്‍ന്ന് സ്‌കൂളിലേക്ക് നീലയുടെ ഉൾപ്പെടെ മാതാപിതാക്കളെ വിളിപ്പിക്കുകയായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പമാണ് തിരിച്ച് നീലിമ വീട്ടിലേക്ക് മടങ്ങിയത്.എന്നാൽ ഓട്ടോയില്‍ നിന്ന് ഇറങ്ങി മാതാപിതാക്കളുടെ മുന്നേ നടന്ന പെണ്‍കുട്ടി വീടിനടുത്തുള്ള സുരക്ഷാ മതിലില്ലാത്ത കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. അഗ്നിശമനസേനയെത്തി പുറത്തെടുത്തെങ്കിലും പെൺകുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























