Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം! ഭാര്യയുടെ ഫോൺവിളികളെച്ചൊല്ലി വഴക്കിട്ടതിന് പിന്നാലെ കുട്ടികൾ ഉറങ്ങിയ തക്കം നോക്കി ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി... എന്നിട്ടും തീർന്നില്ല ക്രൂരത.. കഴുത്തിൽ തുരുതുരെ വെട്ടി മരണം ഉറപ്പിച്ച ശേഷം മൃതദേഹം പുതപ്പുകൊണ്ട് മൂടി ഒളിപ്പിച്ചു... പിന്നാലെ കുട്ടികളുമായി പെരിന്തൽമണ്ണയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊക്കിയത് ചൈനീസ് അതിർത്തിയിലെ ഒളിത്താവളത്തിൽ നിന്നും.. നാടിനെ നടുക്കിയ സംഭവം ഇങ്ങനെ...

23 MARCH 2022 10:10 AM IST
മലയാളി വാര്‍ത്ത

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചതിന് പിന്നാലെ ഭാര്യയുടെ ഫോൺവിളികളെച്ചൊല്ലി വഴക്ക് പതിവായി. എട്ടിന് രാത്രി നടന്ന വഴക്കിന് ശേഷം കുട്ടികൾ ഉറങ്ങിയപ്പോൾ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കഴുത്തിൽ ആയുധം കൊണ്ടേൽപ്പിച്ച മുറിവുകളുമുണ്ടായിരുന്നു. ശേഷം മൃതദേഹം പുതപ്പുകൊണ്ട് മൂടി. പിറ്റേന്ന് രാവിലെ മൊബൈൽ ഫോൺ ഓഫാക്കി കുട്ടികളുമായി രക്ഷപ്പെട്ടു. അമ്മ ഉറങ്ങുകയാണെന്നും പിറകേ വരുമെന്നുമാണ് കുട്ടികളോട് പറഞ്ഞത്. മങ്കട എലച്ചോലയിലെ വാടകവീട്ടിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസാം സ്വദേശി ചാഫിയാർ റഹ്മാനെ(33) അരുണാചൽപ്രദേശിലെ ചൈനീസ് അതിർത്തിയിലെ ഒളിത്താവളത്തിൽ നിന്ന് മങ്കട പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

മാർച്ച് ഒമ്പതിന് വൈകിട്ട് വാടകവീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് അസാം സ്വദേശിനി ഹുസ്നറ ബീഗത്തെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചാഫിയാർ റഹ്മാനെയും രണ്ട് മക്കളെയും കാണാനുണ്ടായിരുന്നില്ല. പൊലീസ് അന്വേഷണത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈ ഭാഗത്തേക്ക് ഇവർ ട്രെയിൻ കയറിയതായി വിവരം ലഭിച്ചു. പ്രതി നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിൽ മങ്കട ഇൻസ്‌പെക്ടർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അസാമിലേക്ക് പുറപ്പെട്ടു. ചാഫിയാർ റഹ്മാന്റെ താമസസ്ഥലത്തും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അരുണാചൽപ്രദേശിലെ ചൈനീസ് അതിർത്തി പ്രദേശമായ റൂയിംഗിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ റൂയിംഗ് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. ലാമിയയെന്ന കള്ളപ്പേരിലായിരുന്നു താമസം. മങ്കടയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends