Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഉണ്ടായിരുന്നതിൽ 6 ലക്ഷം രൂപ സീരിയൽ പിടിക്കാനായി ഷമീറിന് കൊടുത്തു; സീരിയൽ മകളുടെ കഥ ആവണമെന്ന് പറഞ്ഞിരുന്നു! എന്നാൽ അവര് പറഞ്ഞപോലെ അല്ല ചെയ്തത്... പണം തിരിച്ചു ചോദിക്കുമ്പോൾ ‘നീ കൊണ്ട് കേസ് കൊടുക്ക്’ എന്ന് പറയുന്നു! ഞാൻ ഉള്ള സ്വർണ്ണം ഒക്കെ പണയം വച്ചു; അതിന്റെ പലിശ അടയ്ക്കാത്തത് കൊണ്ട് ബാങ്കുകാർ എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു, മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥ! പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ....

23 MARCH 2022 12:40 PM IST
മലയാളി വാര്‍ത്ത

കേരള സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസുകളിൽ ഒന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ കൊലപാതകം. ജിഷയുടെ അമ്മയുടെ അവസ്ഥ കണ്ട് അന്ന് നിരവധിപേർ സഹായം നൽകിക്കൊണ്ട് രംഗത്ത് എത്തുകയുണ്ടായി. എന്നാൽ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? എന്നാലിപ്പോഴിതാ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരുകാലത്ത് കഷ്ടപ്പാടുകളെല്ലാം അവസാനിച്ചുവെണ്ണ വിധത്തിൽ സുന്ദരിയായി നിൽക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങളും വാർത്തകളുമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. എന്നാൽ ഇപ്പോൾ, ആകെ തകർന്നടിഞ്ഞ സ്ഥിതിയിലാണ് രാജേശ്വരിയെ കാണാൻ സാധിക്കുന്നത്. മകൾ മരിച്ചപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളും, സുമനസ്സുകളും നൽകിയ കോടിക്കണക്കിനു ധനസഹായം ബാങ്കിൽ ഉണ്ടെങ്കിലും അത് തനിക്ക് അധികൃതർ അനുവദിക്കുന്നില്ലെന്നാണ് രാജേശ്വരി ഉന്നയിക്കുന്ന വാദം.

ഭാരത് ലൈവ് എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജേശ്വരി ഇത്തരത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. അന്ന് സർക്കാർ വീട് വെച്ച് നൽകിയെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ, തനിക്ക് കിട്ടിയ പൈസയിൽ നിന്നു തന്നെയാണ് വീട് വെച്ചതെന്നാണ് അവർ പറയുന്നത് എന്ന് രാജേശ്വരി പറയുന്നു. മകൾ ദീപയ്ക്ക് സർക്കാർ ജോലി നൽകിയെങ്കിലും, ദീപ തന്നെ സഹായിക്കുന്നില്ലെന്നാണ് രാജേശ്വരി ഉന്നയിക്കുന്ന വാദം.

 

 

മകൾ തന്റെ ഒപ്പം വീട്ടിൽ ഉണ്ടെന്നും ഇവർ പറയുകയാണ്. ഇപ്പോൾ, തനിക്ക് മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥയാണെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

 

കയ്യിൽ ഉണ്ടായിരുന്നതിൽ 6 ലക്ഷം രൂപ സീരിയൽ പിടിക്കാനായി ഷമീർ എന്ന ആളിന് കൊടുത്തതായും, പണം തിരിച്ചു ചോദിക്കുമ്പോൾ അവർ ‘നീ കൊണ്ട് കേസ് കൊടുക്ക്’ എന്ന് പറയുന്നതായും രാജേശ്വരി വെളിപ്പെടുത്തുവകയുണ്ടായി..

 

സീരിയലിനെ കുറിച്ച് രാജേശ്വരി പറയുന്നത് ഇങ്ങനെ;

സീരിയൽ എന്റെ മകളുടെ കഥ ആവണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവര് ഞാൻ പറഞ്ഞപോലെ അല്ല ചെയ്തത്. അതു മുഴുമിപ്പിച്ചുമില്ല. അഞ്ചാറ് ലക്ഷം രൂപ ഇതിനു വേണ്ടി കൊടുത്തു. ഇപ്പോൾ തിരിച്ചു കാശ് ചോദിച്ചപ്പോൾ എന്നോട് നിങ്ങൾ പോയി കേസ് കൊടുക്കെന്നാണ് പറയുന്നത്.

പെരുമ്പാവൂർ ഉള്ള ഷമീർ എന്ന ആളും റാഫിയും ചേർന്നാണ് സീരിയൽ പിടിക്കാൻ വന്നത്. എന്നാൽ ഷമീർ ആണ് 6 ലക്ഷം രൂപ വാങ്ങിയെടുത്തത്. റാഫി പാവമാണ്. ഞാൻ ഷമീറിനെ വിശ്വസിച്ചു പോയി. കാരണം, എനിക്ക് സുഖമില്ലാതെ വന്ന സമയത്തു ഷമീറിന്റെ ഭാര്യയും മക്കളും ഒക്കെ എനിക്ക് ചോറൊക്കെ കൊണ്ടുവന്നു തന്നിരുന്നു. അങ്ങനെ ഞാൻ അവരെ കണ്ണടച്ച് വിശ്വസിച്ചു പോയി.

 


ഞാൻ ഉള്ള സ്വർണ്ണം ഒക്കെ പണയം വെച്ച കാരണം അതിന്റെ പലിശ അടയ്ക്കാത്തത് കൊണ്ട് ബാങ്കുകാർ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജീവിക്കാൻ യാതൊരു വഴിയുമില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് , പ്രേക്ഷകരുടെ സഹായം വേണം എന്നും അവർ പറയുകയുണ്ടായി.

 

അതേസമയം പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുള്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ച് കയറി ജിഷയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 സെപ്തംബര്‍ 17ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മാര്‍ച്ച് 31 നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണ തുടങ്ങിയത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends