നിത്യ മേനോനെ കല്യാണം കഴിക്കണം എന്ന തീരുമാനത്തിൽ താൻ പിന്മാറുകയാണ്; നിത്യ മേനോൻ ഇനി തന്റെ പിന്നാലെ വന്നാൽ പോലും തനിക്ക് നിത്യയെ കല്യാണം കഴിക്കണ്ട; നിത്യ ഒരു ഹൃദയം ഇല്ലാത്തയാളാണ്; കുറച്ചെങ്കിലും കനിവ് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഫോൺ നമ്പർ എങ്കിലും തരുവാൻ ശ്രമിച്ചേനെ; ഇങ്ങനെ ഒരാളെ താൻ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നില്ല; ഒരിക്കൽ നിത്യ തന്റെ സത്യമായ പ്രണയം നഷ്ടപെടുത്തിയതിൽ ദുഖിക്കും; തുറന്നടിച്ച് സന്തോഷ് വർക്കി

സോഷ്യൽ മീഡിയയിൽ ആറാടുകയും നടി നിത്യ മേനോടുള്ള പ്രണയം തുറന്നു പറയുകയും ചെയ്ത സന്തോഷ് വർക്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. അദ്ദേഹം പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ; നിത്യ മേനോനെ കല്യാണം കഴിക്കണം എന്ന തീരുമാനത്തിൽ താൻ പിന്മാറുകയാണ്. നിത്യ മേനോൻ ഇനി തന്റെ പിന്നാലെ വന്നാൽ പോലും തനിക്ക് നിത്യയെ കല്യാണം കഴിക്കണ്ട.
നിത്യ ഒരു ഹൃദയം ഇല്ലാത്തയാളാണ്. സിനിമ മേഖലയിൽ ഉള്ളവർക്ക് ആർക്കും ഹൃദയമില്ല. കുറച്ചെങ്കിലും കനിവ് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഫോൺ നമ്പർ എങ്കിലും തരുവാൻ ശ്രമിച്ചേനെ. അതിനാൽ ഇങ്ങനെ ഒരാളെ താൻ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ഒരിക്കൽ നിത്യ തന്റെ സത്യമായ പ്രണയം നഷ്ടപെടുത്തിയതിൽ ദുഖിക്കും എന്നും താരം തന്റെ വാക്കുകളിൽ കൂട്ടിച്ചേർത്തു.
കടുത്ത ലാലേട്ടൻ ആരാധകനായ സന്തോഷ് വർക്കി പണ്ട് മുതൽ തന്നെ ലാലേട്ടൻ സിനിമകൾ തിയറ്ററുകൾ ആദ്യം തന്നെ കാണുകയും ലാലേട്ടനെ ആരാധിക്കുകയും ചെയ്യുന്ന ആരാധകൻ ആണ് . ലാലേട്ടന്റെ ആറാട്ടു എന്ന ഏറ്റവും പുതിയ സിനിമ ഇറങ്ങിയപ്പോൾ ആണ് സന്തോഷ് വർക്കിയും സോഷ്യൽ മീഡിയയിൽ താരം ആയി മാറുന്നത്.
താരത്തിന്റെ പാലാ വെളിപ്പെടുത്തലുകളും വാക്കുകളൂം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പല അഭിപ്രായങ്ങളും വെളിപ്പെടുത്തലുകളും നടത്തുന്നത്. അങ്ങനെയാണ് നിത്യയോടുള്ള പ്രണയത്തിന്റെ കാര്യം സന്തോഷ് വർക്കി പറഞ്ഞത്.
https://www.facebook.com/Malayalivartha