ഏത് വേഷം കെട്ടാനും തയ്യാറായ രീതിയിലാണ് അവർ; എസ്എൻ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപങ്ങനളിൽ നിന്നും ഈടാക്കുന്ന പണമെല്ലാം കൊണ്ട് പോകുന്നത് വെള്ളാപ്പള്ളിയുടെ കുടുംബത്തിലേക്ക്; പണത്തിനോടുള്ള ആർത്തി മാത്രമാണ് വെള്ളാപ്പള്ളി നടേശന്റെ മോശ സ്വഭാവം; ഏത് സമയത്ത് ഏത് രീതിയിൽ എന്ത് തന്ത്രം ഉപയോഗിക്കണമെന്ന് നന്നായി അറിയാവുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി; എന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില പോസ്റ്ററുകൾ വെള്ളാപ്പള്ളി ചെയ്യിച്ചതാണെന്ന് കിളിമാനൂർ ചന്ദ്രബാബു

തനിക്കെതിരെ വെള്ളാപ്പള്ളി നടേശൻ തിരിയാൻ കാരണം ഹൈക്കോടതിയിൽ നിന്നും വന്ന വിധിയാണെന്ന് കിളിമാനൂർ ചന്ദ്രബാബു പ്രതികരിച്ചു. വെള്ളാപ്പള്ളി കോടിയേരി ബാലകൃഷ്ണനെ കാണുന്നു എന്ന് പറയുന്നതിൽ ഒന്നുമില്ല. കാരണം അദ്ദേഹത്തിന്റെ മകൻ ബിജെപിയിൽ ആണെന്നാണ് പറയുന്നത്. ഏത് വേഷം കെട്ടാനും തയ്യാറായ രീതിയിലാണ് അവർ. ഒരു രാഷ്ട്രീയ പ്രവർത്തി എന്ന രീതിയിൽ ഏത് വ്യക്തികളാണ് അധികാരത്തിൽ വരുന്നത് അവരുമായി യോജിച്ച് പോകും.
എസ്എൻ ട്രസ്റ്റിലെ കോളേജുകൾ അവിടങ്ങളിലെല്ലാം തുകയാണ് ഈടാക്കുന്നത് ഇതെല്ലാം വെള്ളാപ്പള്ളിയുടെ കുടുംബത്തിലേക്കാണ് പോകുന്നതെന്നും കിളിമാനൂർ ചന്ദ്രബാബു ആരോപിച്ചു. ഈ വരുന്ന പണമെല്ലാം കൂട്ടിക്കെട്ടി തന്നെ വീട്ടിലേക്ക് കൊണ്ടു പോവുകയും ആ പണം എങ്ങനെ വിനിയോഗിക്കണം എന്ന് അദ്ദേഹത്തിന് അറിയാം എന്നും ചന്ദ്രബാബു പറഞ്ഞു. 25 വർഷങ്ങൾക്ക് 3000 കോടി രൂപയോളം വെള്ളാപ്പള്ളി നടേശൻ കയ്യിൽ എത്തിയിട്ടുണ്ട് അനധികൃതമായി.
എൻഫോഴ്സ് മെയിൻ ശല്യം ഉണ്ടാകാതിരിക്കാനാണ് മകനെ അപ്പുറത്തെ പാർട്ടിയിലേക്ക് തള്ളിവിട്ടത് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ഒരുപാട് കഴിവുള്ള വ്യക്തിയാണ് വെള്ളം അടിക്കില്ല ബ്രൗൺഷുഗർ ഉപയോഗിക്കില്ല ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കില്ല പെൺവിഷയത്തിൽ ഇല്ല. പണത്തിനോടുള്ള ആർത്തി മാത്രമാണ് വെള്ളാപ്പള്ളി നടേശൻ ഉള്ളത്. ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹംകേരള സമൂഹത്തിലെ നല്ലൊരു വ്യക്തിയാകുമായിരുന്നു.
ഒരു സ്ഥാനത്തേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല എനിക്ക് എന്റെ തൊഴിലുമായി മുന്നോട്ട് പോകാനാണ് താൽപര്യം.പിള്ളേരെ നല്ലതുപോലെ നോക്കി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ഏത് സമയത്ത് ഏത് രീതിയിൽ എന്ത് തന്ത്രം ഉപയോഗിക്കണമെന്ന് നന്നായി അറിയാവുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ.ഇടയ്ക്ക് ഹൈക്കോടതി വിധി വന്നത് നടപ്പിലാക്കി എടുക്കാൻ വേണ്ടി അടൂർ ചെന്ന് സർക്കാരിനെ കുറിച്ചു് മുഖ്യമന്ത്രി കുറിച്ചുമൊക്കെ വാനോളം പുകഴ്ത്തുകയും ഉണ്ടായി വെള്ളാപ്പള്ളി നടേശൻ.
രാഷ്ട്രീയ തന്നിരിക്കുന്ന വ്യക്തികൾക്ക് ഇതൊക്കെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില പോസ്റ്ററുകൾ ചെയ്തിരിക്കുന്നത് വെള്ളാപ്പള്ളി തന്നെ ചെയ്തിരിക്കുന്നതാണ്. വെള്ളാപ്പള്ളി ചെയ്യിക്കുന്നതാണ് അതെല്ലാം. ഗുരുദേവൻ ഉണ്ടെങ്കിൽ ഉറപ്പായിട്ടും അതിനുള്ള ശിക്ഷ അദ്ദേഹത്തിന് കിട്ടിയിരിക്കും. എന്നെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ ആ പോസ്റ്ററുകൾ വലിച്ചുകീറട്ടെ എന്ന് ചോദിച്ചു.
ക്ഷേ ഞാൻ വേണ്ടെന്ന് പറഞ്ഞു. കാരണം എല്ലാവരും വെള്ളാപ്പള്ളി നടേശന്റെ സ്റ്റാൻഡേർഡ് എന്താണെന്ന് ഇതിലൂടെ മനസ്സിലാക്കണം. ഔദ്യോഗിക സ്ഥാനവും വേണ്ട പോരാട്ടത്തിനും താനില്ല. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മാത്രമേ താൻ ഉന്നയിക്കുന്നുള്ളൂ എന്നും കിളിമാനൂർ ചന്ദ്രബാബു പറഞ്ഞു.
https://www.facebook.com/Malayalivartha