നിത്യ മേനോൻ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ല...അവർ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഫോൺ നമ്പരെങ്കിലും തന്നേനെ..പോസ്റ്റുമായി വൈറൽ താരം

മോഹൻലാൽ ആറാടുകയാണ് എന്ന സന്തോഷ് വർക്കിയുടെ വാചകം ജനങ്ങൾ ഏറ്റെടുത്തിരുന്നു. നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്നും നടിയുടെ വീട്ടിൽ വരെ പോയി കല്യാണം ആലോചിച്ചിട്ടുണ്ടെന്നും സന്തോഷ് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോൾ നിത്യമേനോനുമായി ബന്ധപ്പെട്ട മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.
നിത്യ മേനോനെ ഇനി വിവാഹം കഴിക്കില്ലെന്നാണ് പോസ്റ്റിൽ സന്തോഷ് പറയുന്നത്. നിത്യ മേനോൻ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് താൻ തീരുമാനിച്ചു. അവർ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഫോൺ നമ്പരെങ്കിലും തന്നേനെയെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ വർക്കി പറയുന്നത്.
നിത്യ മേനോനെ വിവാഹം കഴിക്കാൻ ഇപ്പോൾ തനിക്ക് താത്പര്യമില്ല. വെറുതെ താൻ അതിനു വേണ്ടി സമയവും ഊർജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണെന്നും അവിടെ ചതികൾ ഒരുപാട് നടക്കുന്നുവെന്നുമാണ് വർക്കിയുടെ പോസ്റ്റ്. തന്റെ യഥാർത്ഥ സ്‌നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കൽ അതാലോചിച്ച് ദുഃഖിക്കും. അവർ തന്നെ അർഹിക്കുന്നില്ലെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha