വിഴിഞ്ഞത്ത് ശ്രീലങ്കന്‍ അഭയാത്ഥികള്‍ എത്താന്‍ സാദ്ധ്യത; തീരപ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കാൻ നിർദ്ദേശം

ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തമിഴ്നാട്ടിലെയും കേരളത്തിലെയും തീരപ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കി. കനത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരം വിഴിഞ്ഞത്ത് ശ്രീലങ്കന്‍ അഭയാത്ഥികള്‍ എത്താന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഏഴു പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഇതിനോടകം തന്നെ 16 പേരടങ്ങുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥി സംഘം എത്തികഴിഞ്ഞു. ഏകദേശം രണ്ടായിരം പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് പാലായനം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നതായാണ് ലഭിക്കുന്ന വിവരം. അതേസമയം പാചകവാതകമോ വൈദ്യുതിയോ ലഭിക്കാതെ നട്ടം തിരിയുന്ന ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പെട്രോള്‍ പമ്ബുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി പട്ടാളത്തെ വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha



























