കളിയാക്കല്‍ പ്രകോപിതനാക്കി.... തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ പെട്രോള്‍ ബോംബേറ്.... ബസില്‍ നിന്ന് ഇറങ്ങിയ യുവാവാണ് ബോംബ് എറിഞ്ഞതെന്ന് നാട്ടുകാര്‍, യുവാവിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കളിയാക്കല്‍ പ്രകോപിതനാക്കി.... തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ പെട്രോള്‍ ബോംബേറ്.... ബസില്‍ നിന്ന് ഇറങ്ങിയ യുവാവാണ് ബോംബ് എറിഞ്ഞതെന്ന് നാട്ടുകാര്‍.
പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.ബോംബ് എറിഞ്ഞത് ബസില്‍ നിന്ന് ഇറങ്ങിയ യുവാവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കളിയാക്കിയതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് യുവാവ് ബോംബെറിഞ്ഞത്.
കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരെയാണ് ബൈക്കില്‍ എത്തിയ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞത്. നെയ്യാര്‍ ഡാമില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. യുവാവിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha