Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ദിലീപിന്റെ രഹസ്യസൂക്ഷിപ്പുകാരി മാഡത്തിന്റെ ചുരുളഴിയുന്നു... യാതൊരു വിധ ജോലിയുമില്ലാത്ത ഈ സ്ത്രീ, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് കൊണ്ട് കോടികൾ സമ്പാദിച്ചു! റിസോര്‍ട്ടുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സീരിയല്‍ നിര്‍മാണം, എന്നിവ ഇവരുടേതായി.. കേസ് വരുമ്പോള്‍ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുക, പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് പറയുന്നവരെ സമൂഹത്തിന് മുന്നില്‍ വഷളന്മാരാക്കല്‍, എന്നിവയൊക്കെ ഇവരുടെ പരിപാടി.. ഈ സീരിയല്‍ നിര്‍മാതാവ് ഉടന്‍ പ്രതിഭാഗത്തേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകൾ

24 MARCH 2022 09:56 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് ഉയർന്ന് വന്നപ്പോൾ മുതൽ തന്നെ മാഡത്തിന്റെ പേരും ചർച്ചകളിൽ നിറഞ്ഞതാണ്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ പറയുന്ന സ്ത്രീയ്ക്ക് പുറകെയായിരുന്നു ഒരു സമയത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്നും അവർ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമായിട്ടുണ്ടെനന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്.എന്നാല്‍ മാഡവുമായി താരത്തെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും മാഡം ചർച്ചയിൽ നിറയുകയാണ്. ദിലീപിന്റെ ഫോണില്‍ നിന്ന് മാഡത്തിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന നടി നിര്‍ണായക വെളിപ്പെടുത്തലുമായി എത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.

പള്‍സര്‍ സുനി നേരത്തെ ചോദിച്ച കാര്യങ്ങളില്‍ പറയുന്ന മാഡം ഒരു തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യയാണെന്ന സൂചനകളാണ് അന്വേഷണ സംഘം നല്‍കുന്നതെന്നും ബൈജു വ്യക്തമാക്കി. ഇവര്‍ സീരിയലുകളും സിനിമയും വരെ നിര്‍മിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള വ്യക്തിയാണെന്ന് പറഞ്ഞപ്പോള്‍ പലരും മറ്റ് പലരുടെയും പേരുകള്‍ ഇതിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാല്‍ അത് തെറ്റായ കാര്യമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നുമറിയാത്തവരെയാണ് കുറ്റപ്പെടുത്താന്‍ നോക്കുന്നതെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി. സായ് ശങ്കറില്‍ നിന്ന് എല്ലാ കാര്യങ്ങളും അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഇതെല്ലാം വീഡിയോ റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ടുണ്ട്. ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പറയുന്നതൊന്നും അതുകൊണ്ട് ഏല്‍ക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സായ് ശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമാക്കിയത്.

ദിലീപിന്റെ ഫോണിലെ 12 നമ്പറുകളുടെ വിവരങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടും. ക്രൈംബ്രാഞ്ച് ഇതൊന്ന് പരിശോധിച്ചത് മുതല്‍ കഴിഞ്ഞ ദിവസം മുതല്‍ ചോദ്യം ചെയ്യലുകള്‍ ശക്തമായതായി ബൈജു പറയുന്നു. അതില്‍ നിന്ന് കിട്ടിയ തെളിവുകളിലൂടെ ഇത്രയും കാലം ഒളിഞ്ഞ് കിടന്നിരുന്ന കാര്യങ്ങള്‍ പുറത്തുവന്നതാണ്. തിരുവനന്തപുരത്ത് 1985-90 കാലഘട്ടത്തില്‍ വളരെ സാധാരണക്കാരിയായ ഒരു യുവതിയുണ്ടായിരുന്നു. ഇവരും ഭര്‍ത്താവും കുട്ടിയും ഒരിടത്ത് വന്ന് താമസിക്കുന്നു. ഇവരുടെ ഭര്‍ത്താവ് തിരക്കഥയെഴുതാന്‍ കഴിവുള്ളയാളായിരുന്നു. ഇയാള്‍ നോവലും മാന്ത്രിക നോവലുകള്‍ അടക്കം എഴുതാറുണ്ടായിരുന്നു.

ഇയാള്‍ക്ക് ടിവി ചാനലുകളിലെ സീരിയലുകള്‍ നിര്‍മാതാക്കളില്‍ നിന്ന് കരാറെടുത്ത്, പരസ്യം പിടിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങുന്ന ഒരു സംവിധാനം തുടങ്ങി. ഗ്രീന്‍ ടിവി എന്ന് ഈ സംരംഭത്തിന് പേരുമിട്ടു. ഇതിലേക്ക് ഒരുപാട് പണമൊക്കെ പിന്നീട് വന്നിരുന്നു. എന്നാല്‍ പണമൊക്കെ വന്നതോടെ ഈ യുവതി അവരുടെ ഭര്‍ത്താവിനെ അങ്ങ് ഉപേക്ഷിച്ചെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഇവര്‍ക്ക് പിന്നീട് വെച്ചടി കയറ്റമായിരുന്നു. ആലപ്പുഴയിലെ ഒരു ജ്വല്ലറിയുടെ ഉടമ, അവര്‍ക്ക് കോടികള്‍ നല്‍കാനുണ്ടെന്ന റിപ്പോര്‍ട്ടുകളൊക്കെ വന്നിരുന്നു. ഇനി യുവതിയുടെ ഭര്‍ത്താവിന്റെ കാര്യം പറയാം. ഇയാള്‍ എഴുതിയ സൂപ്പര്‍ ഹിറ്റായ സിനിമയാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരനാണ് ഈ വ്യക്തി. കാന്തല്ലൂര്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെട്ടത്. എന്നാല്‍ സുനിലിന്റെ ഭാര്യ കോടികളുടെ അധിപതിയായി മാറി. ഇവര്‍ പിന്നീട് സീരിയലുകളുടെ സിനിമകളുടെയും നിര്‍മാണം ഏറ്റെടുക്കുന്നു. അവിടെ നിന്ന് നിന്നാണ് ദിലീപുമായി സൗഹൃദം സ്ഥാപിക്കുന്നത്. ദിലീപിന്റെ മിക്കവാറും എല്ലാ കാര്യങ്ങളിലും ഇവര്‍ ഇടപെട്ടിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഇവര്‍ ദിലീപുമായി നടത്തിയ ചാറ്റുകളില്‍ ആയിരത്തില്‍ അധികം ചാറ്റുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഈ ചാറ്റുകളില്‍ നിന്ന് ഏതൊക്കെ സാക്ഷികള്‍ക്കാണ് കൂറുമാറാന്‍ പണം നല്‍കിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കാര്യം കൂടി കണ്ടെത്തിയിട്ടുണ്ട്.

ദിലീപിന്റെ ഓണ്‍ലൈന്‍ കാര്യങ്ങള്‍ കൊച്ചിയിലെ ടീമാണ് നടത്തിയിരുന്നത് എന്നാണ് കണ്ടെത്തിയിരുന്നത്. ഇത് സത്യം തന്നെയാണ്. എന്നാല്‍ പിന്നില്‍ നിന്ന് എല്ലാ സഹായവും ചെയ്തത് ഈ മാഡമാണ്. അതിജീവിതയ്‌ക്കെതിരെ അടക്കം സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുക. പല ഗ്രൂപ്പുകളുണ്ടാക്കി അതിലെല്ലാം മോശക്കാരിയായി കാണിക്കുക. എന്നെല്ലാം ഇവരുടെ തന്ത്രമായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതെന്നും ബൈജു വ്യക്തമാക്കി. ഇന്നലെ ക്രൈംബ്രാഞ്ചിന്റെ വലയില്‍ ഈ സ്ത്രീയും വീണു. മണിക്കൂറുകളോളം ഇവരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നിര്‍ണായകമായ പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. ഇനി ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാനാണ് സാധ്യത. ദിലീപിന്റെ വക്കീല്‍ രാമന്‍പ്പിള്ളയടക്കം ഇക്കാര്യത്തില്‍ രംഗത്ത് വരാനാണ് സാധ്യത. മുമ്പ് സാക്ഷികളെ ഒക്കെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ കണ്ടുവരുന്ന ട്രെന്‍ഡ് അതാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പക്ഷേ കിട്ടാനുള്ളതെല്ലാം ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്.

യാതൊരു വിധ ജോലിയുമില്ലാത്ത ഈ സ്ത്രീ, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് കൊണ്ട് കോടികളാണ് തന്റെ സമ്പാദ്യത്തിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ബൈജു വ്യക്തമാക്കി. മൂന്നാറില്‍ ഒന്ന് രണ്ട് റിസോര്‍ട്ടുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സീരിയല്‍ നിര്‍മാണം, എന്നിവ ഇവരുടേതായിട്ടുണ്ട്. കൈയ്യെത്തും ദൂരത്ത് എന്ന സീരിയല്‍ ഇപ്പോഴും ചാനലുകളിലുണ്ട്. അത് ഇവര്‍ നിര്‍മിച്ചതാണ്. സ്വാതി നക്ഷത്രം ചോതിയില്‍, ജാനി എന്നെല്ലാം പറഞ്ഞ ഹിറ്റായ സീരിയല്‍ ഇവര്‍ നിര്‍മിച്ചതാണ്. പതിനാലോളം സീരിയലുകള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. കേസ് വരുമ്പോള്‍ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യുക, പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് പറയുന്നവരെ സമൂഹത്തിന് മുന്നില്‍ വഷളന്മാരാക്കല്‍, എന്നിവയൊക്കെ ഇവരുടെ പരിപാടിയാണ്.

അതിജീവിതയെ ഒന്നുമല്ലാതാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. പക്ഷേ അതൊന്നും വിലപ്പോയില്ല. ആ നടിക്ക് കേരളത്തില്‍ ഒരു സ്ഥാനമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. പക്ഷേ ഈ സ്ത്രീ സീരിയല്‍ രംഗത്തുള്ളവരും സിനിമാ രംഗത്തുള്ളവരും മാഡം എന്നാണ് വിളിക്കുന്നത്. മാഡം എന്ന് വിളിച്ചില്ലെങ്കില്‍ ഇവര്‍ക്ക് ദേഷ്യം വരും. ദിലീപ് കേസില്‍ ഒളിഞ്ഞിരിക്കുന്ന മാഡം ഇവര്‍ തന്നെയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. പള്‍സര്‍ സുനി ജിന്‍സനോട് ചോദിച്ചതും മാഡത്തെ കുറിച്ചാണ്. ഈ സീരിയല്‍ നിര്‍മാതാവ് ഉടന്‍ പ്രതിഭാഗത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട് എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അതേസമയം ഇതേ വിഷയത്തില്‍ നടിയും നിര്‍മാതാവുമായ ഒരു സ്ത്രീ തിരുവനന്തപുരത്തുള്ളതാണെന്ന് പറഞ്ഞപ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് പഴയ നടി ചിപ്പിയാണെന്ന തരത്തില്‍ വാര്‍ത്ത കൊടുത്തിരുന്നു. അവരും ഭര്‍ത്താവ് രഞ്ജിത്തുമൊന്നും ഇത്തരം കേസുകളില്‍ വീഴില്ല. അവര് മാന്യന്മാരാണ്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (19 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends