ഒരു അക്രമിക്കപ്പെട്ട സ്ത്രീയെ ഇത്രമേലപമാനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ അവരുടെ മനസ്സെത്രത്തോളം വിഷമായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു; അവരുടെ മകന്‍റെ പഴയ എഴുത്തുകള്‍ വായിച്ചപ്പോള്‍ അവര്‍ ഒരു മനസ്സാക്ഷിയില്ലാത്ത അമ്മയാണ് എന്ന് കൂടി മനസ്സിലായി; സംഗീത ലക്ഷ്മണയുടെ പ്രശ്നം എന്താണ്; ഭാവനയെ അനാവശ്യം പറഞ്ഞ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയെ വലിച്ച് കീറി ജസ്‌ല മാടശേരി

നടി ഭാവനയെ അനാവശ്യം പറഞ്ഞ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയ്ക്കെതിരെ ജസ്‌ല മാടശേരി രംഗത്ത് അവന്നിരിക്കുകയാണ് . ജെസ്‌ലയുടെ വാക്കുകൾ ഇങ്ങനെ; ഒരു അക്രമിക്കപ്പെട്ട സ്ത്രീയെ ഇത്രമേലപമാനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ അവരുടെ മനസ്സെത്രത്തോളം വിഷമായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു...അവരുടെ മകന്‍റെ പഴയ എഴുത്തുകള്‍ വായിച്ചപ്പോള്‍ അവര്‍ ഒരു മനസ്സാക്ഷിയില്ലാത്ത അമ്മയാണ് എന്ന് കൂടി മനസ്സിലായി. സംഗീത ലക്ഷ്മണയുടെ പ്രശ്നം എന്താണെന്നും ജസ്‌ല ചോദിക്കുന്നു.
അതേസമയം നടി ഭാവന ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ എത്തിയിരുന്നു. ഈ വിഷയത്തിൽ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ ഫേസ്ബുക്കിൽ ഒരു കുറുപ്പ് ഇട്ടു. പച്ച അശ്ലീലമെന്ന് പറയത്തക്ക രീതിയിലുള്ള കുറിപ്പാണ് അവർ ഫേസ്ബുക്കിൽ പങ്കുവച്ചത് ആ കുറുപ്പിനെ പൂർണരൂപം ഇങ്ങനെയാണ്; ''വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്.
കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫർ വെച്ചാൽ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് scope ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ..... Excuse me യേയ്''. പ്രത്യേകിച്ച് ആരുടെയും പേര് അവർ പറഞ്ഞിട്ടില്ല. അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. പിന്നാലെ ഇവർക്കെതിരെ മാലാ പാർവതി രംഗത്ത് എത്തുകയുണ്ടായി.
'ഭാവന ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയത് ചരിത്ര മുഹൂർത്തമാണ്. പീഡിപ്പിക്കപ്പെട്ടാൽ പെണ്ണിനല്ല കളങ്കമെന്ന് കേരളം കാണിച്ചുകൊടുത്തു' എന്ന് മാലാ പാർവതി പറഞ്ഞു. എന്നാൽ റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത് എന്നു തുടങ്ങുന്ന നടി ഭാവനയെ ലക്ഷ്യം വെച്ചുളള സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു.
അതിൽ പ്രതിഷേധിക്കുന്നു' എന്നും മാലാ പാർവതി ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേയും സംഗീത ലക്ഷ്മണ ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. 'എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കർമ്മം നടക്കുന്ന വേദിയിൽ അവരാധിച്ചിരുത്തിയത്. ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ നീ എന്തിനാടാ അന്ന് ജയിലിൽ പോയി ദിലീപിനെ കണ്ടത്.' എന്നും സംഗീത ലക്ഷ്മണയിട്ട മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha