പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ നിയമസഭ അടിച്ചു തകർക്കാൻ അനുവാദം നൽകിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി; പോലീസ് സ്റ്റേഷനകത്തും ബോംബ് നിർമിക്കുമെന്ന് പറഞ്ഞയാളാണ് കോടിയേരി ബാലകൃഷ്ണൻ; ആരും ഭൂതകാലം മറക്കരുത്; സിൽവർ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സർക്കാർ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സിൽവർ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സർക്കാർ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ നിയമസഭ അടിച്ചു തകർക്കാൻ അനുവാദം നൽകിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. പോലീസ് സ്റ്റേഷനകത്തും ബോംബ് നിർമിക്കുമെന്ന് പറഞ്ഞയാളാണ് കോടിയേരി ബാലകൃഷ്ണൻ.
ആരും ഭൂതകാലം മറക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്ന വാക്കുകൾ ഇങ്ങനെ; സിൽവർ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സർക്കാർ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. UDF എം.പിമാരെ ഡൽഹി പോലീസ് ആക്രമിച്ചപ്പോൾ അതിൽ മുഖ്യമന്ത്രിയും CPM സംസ്ഥാന സെക്രട്ടറിയും ആഹ്ളാദിക്കുന്നു. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ നിയമസഭ അടിച്ചു തകർക്കാൻ അനുവാദം നൽകിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി.
പോലീസ് സ്റ്റേഷനകത്തും ബോംബ് നിർമിക്കുമെന്ന് പറഞ്ഞയാളാണ് കോടിയേരി ബാലകൃഷ്ണൻ. ആരും ഭൂതകാലം മറക്കരുത്. സമരത്തോട് എന്താണ് ഇത്ര അസഹിഷ്ണുത. ജന്മിമാരേയും മുതലാളിമാരേയും പോലെയാണ് CPM നേതാക്കൾ സംസാരിക്കുന്നത്. CPM നും BJP ക്കും ഇടയിൽ ഇടനിലക്കാരുണ്ട്. എന്തു വന്നാലും പദ്ധതി നടപ്പാക്കാൻ UDF അനുവദിക്കില്ല.
#കെ_റെയിൽ_വേണ്ട_കേരളം_മതി #KRailProtestപാർലമെന്റിന് മുന്നിൽ യു.ഡി എഫ് MP മാരെ കയേറ്റം ചെയ്ത ഡൽഹി പോലീസിന്റെ നടപടി കാട്ടാളത്തമാണ്. ഇന്ത്യൻ പാർലമെന്റിന് മുന്നിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിയിൽ CPM നും BJP ക്കും ഇടയിൽ ഒത്തുതീർപ്പുണ്ടാക്കാൻ ഡൽഹിയിൽ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്ന സമയത്ത് തന്നെ UDF എം.പിമാർ കയ്യേറ്റം ചെയ്യപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനാധിപത്യ രാജ്യം തകരുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ് പാർലമെന്റിന് മുന്നിൽ കണ്ടത്. അതി ശക്തമായി പ്രതിഷേധിക്കുന്നു.
https://www.facebook.com/Malayalivartha


























