Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

രണ്ട് സുഹൃത്തുക്കൾ തമ്മിലോ, പരിചയക്കാർ തമ്മിലോ സെക്സിസിന് സമ്മതം ചോദിക്കുമ്പോൾ ആണ് വിനായകൻ പറഞ്ഞ കൺസെന്റ് ചോദിക്കലിന്റെ മനോഹാരിത; അല്ലാത്ത പക്ഷം വിനായകൻ പറഞ്ഞത് തികഞ്ഞ മണ്ടത്തരമാണ്; വിനായകനെ ന്യായികരിക്കുന്നവർ കാലങ്ങൾ ആയി സിനിമ ഇൻഡസ്ട്രിയൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെയും സിനിമ ഓഡിഷന്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെയും ന്യായികരിക്കുന്നവരാണെന്ന് ആൻസി വിഷ്ണു

25 MARCH 2022 02:23 PM IST
മലയാളി വാര്‍ത്ത

വിനായകനെ ന്യായികരിക്കുന്നവർ കാലങ്ങൾ ആയി സിനിമ ഇൻഡസ്ട്രിയൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെയും സിനിമ ഓഡിഷന്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെയും ന്യായികരിക്കുന്നവരാണെന്ന് മാധ്യമപ്രവർത്തക ആൻസി വിഷ്ണു. നീയില്ലെങ്കിൽ നിന്നെക്കാൾ മിടുക്കിയായ ഒരുവൾ ഞങ്ങൾ പറയുന്ന ഡിമാൻഡ്‌സ് സ്വീകരിക്കും അവർക്ക് ഈ സിനിമയിൽ ചാൻസ് കൊടുക്കും എന്ന് പറയുന്നതിൽ consent ചോദിക്കൽ അല്ല, ഒരുവളുടെ സ്വപ്‍നങ്ങളെയും നിസ്സഹായതയെയും ചൂഷണം ചെയ്യലാണ് സംഭവിക്കുന്നതെന്നും കുറിപ്പിൽ പറഞ്ഞിരിക്കുന്നു .

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വിനായകനെ ന്യായികരിക്കുന്നവർ കാലങ്ങൾ ആയി സിനിമ ഇൻഡസ്ട്രിയൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെയും സിനിമ ഓഡിഷന്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെയും ന്യായികരിക്കുന്നവരാണ്,

നീയില്ലെങ്കിൽ നിന്നെക്കാൾ മിടുക്കിയായ ഒരുവൾ ഞങ്ങൾ പറയുന്ന ഡിമാൻഡ്‌സ് സ്വീകരിക്കും അവർക്ക് ഈ സിനിമയിൽ ചാൻസ് കൊടുക്കും എന്ന് പറയുന്നതിൽ consent ചോദിക്കൽ അല്ല, ഒരുവളുടെ സ്വപ്‍നങ്ങളെയും നിസ്സഹായതയെയും ചൂഷണം ചെയ്യലാണ് സംഭവിക്കുന്നത്. രണ്ട് സുഹൃത്തുക്കൾ തമ്മിലോ, പരിചയക്കാർ തമ്മിലോ sex ന് സമ്മതം ചോദിക്കുമ്പോൾ ആണ് വിനായകൻ പറഞ്ഞ consent ചോദിക്കലിന്റെ മനോഹാരിത.അല്ലാത്ത പക്ഷം വിനായകൻ പറഞ്ഞത് തികഞ്ഞ മണ്ടത്തരമാണ്.

ഞാൻ ഇനിയും പെണ്ണിനെ കണ്ടാൽ, എനിക്ക് താല്പര്യം തോന്നിയാൽ എന്റെയൊപ്പം sex ചെയ്യുമോ എന്ന് ചോദിക്കും എന്നതിൽ കാലങ്ങളായി അയാൾ ഉൾപ്പെടുന്ന സിനിമ മേഖലയുടെ വൃത്തികേട് ന്യായിക്കരിക്കപെടുകയാണ്. സിനിമയിൽ ഇത് സ്വഭാവികം, താല്പര്യം ഉള്ളവർ വന്നാൽ മതിയെന്ന ന്യായികരണവും കാലങ്ങളായി സംഭവിക്കുന്നു.
മറ്റേത് തൊഴിലിടവും പോലെ തന്നെയുള്ള സ്ഥലമല്ലേ സിനിമയും പിന്നെ എന്തിനാണ് ശരീരം വിലപേശപെടുന്നത്.

മുൻപിൽ ഒരു സിനിമയൊ , പ്രൊമോഷനോ, ജോലിയോ ഉണ്ടായിരിക്കുമ്പോൾ കേൾക്കേണ്ടി വരുന്ന ചോദ്യമാണ് വിനായകൻ പറഞ്ഞ, ഇപ്പ്പഴും ന്യായികരിക്കപ്പെടുന്ന ആ consent. ഞാൻ ഇങ്ങനെയാണ് എനിക്ക് വേണ്ടിയാണ് സ്ത്രീ എന്നുള്ള അഹന്തയാണ് വിനായകനിലൂടെ ന്യായികരിക്കപ്പെടുന്നത്. മൗനം എല്ലായ്‌പോഴും സമ്മതം അല്ല അതൊരു വലിയ നിസ്സഹായതയാണ്, അപ്പോഴൊക്കെ നമ്മൾ പറയുന്ന സമ്മതം ചോദിക്കലിന് നോ പറയാനുള്ള വിശാലത ഉണ്ടാകില്ല, അവളുടെ മൗനം സമ്മതമായി പരിഗണിക്കപ്പെടും,

മനസ്സിൽ അപ്പോഴും തനിക്ക് ഒരു ജോലിയോ പ്രൊമോഷനോ പുതിയ സിനിമയിൽ നല്ലൊരു വേഷമോ സ്വപ്നം കാണുന്നുണ്ടാകും. പിന്നെയും എത്ര കാലം കഴിഞ്ഞാണ് അതൊരു ചൂഷണം ചെയ്യൽ ആണെന്ന് അവൾ മനസിലാക്കുന്നത്, അപ്പോൾ അവൾ അത്‌ സമൂഹത്തിനോട് വിളിച്ച് പറഞ് അതിജീവിക്കാൻ ശ്രെമിക്കും അതിനെയാണ് മീ ടൂ എന്ന് പറയുന്നത്, അല്ലാതെ നിങ്ങൾ പറയുന്ന ചോദിച്ചാൽ അല്ലെ കിട്ടു എന്ന വൃത്തികേടിന്റെ പേരല്ല മീ ടൂ.

സാമൂഹ്യപരമായും വിദ്യാഭാസപരമായും ആർജവം നേടാത്ത ഒരു സ്ത്രീയെ സമ്പെന്ധിച്ച് ഒരു നോ പറയൽ അത്ര എളുപ്പമാകില്ല. അവൻ അങ്ങനെ ചോദിച്ചാൽ എന്താ നിനക്ക് നോ പറയാലോ എന്ന് പറയുന്നവരോടാണ്,സമൂഹത്തിന്റെ ചതികൾ മനസിലാകാത്തവർക്ക് നോ പറയൽ അത്ര എളുപ്പമല്ല അവർ ആ നോ പറയാൻ പക്വത നേടിയിട്ടും ഉണ്ടാകില്ല എന്ന് വേണം പറയാൻ..

പത്തും നൂറും സ്ത്രീകളുടെ കൂടെ സെക്സ് ചെയ്തിട്ടുണ്ട് എന്ന് പറയുമ്പോൾ അതിൽ എത്ര സ്ത്രീകൾ പൂർണ സമ്മതത്തോടെ എന്നതാണ് ചോദ്യം? ഇപ്പോഴും പറയുന്നു വിനായകൻ പറഞ്ഞതിൽ സമ്മതം ചോദിക്കലിന്റെ മാന്യത തീരെയില്ല. സിനിമ മേഖലയിൽ നിലനിൽക്കുന്ന കാലങ്ങൾ ആയുള്ള കാസ്റ്റിംഗ് കൗച് എന്ന വൃത്തികേട് പൂർണമായും ഇല്ലാതെ ആകേണ്ടിയിരിക്കുന്നു, ആ വൃത്തികേട് ഇന്നും ഈ കാലത്തും നിലനിൽക്കുന്നതിന്റെ ന്യായികരണമാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വിനായകൻ വിളിച്ച് പറഞ്ഞത്.

അതിന്റെ തന്നെ തെളിവാണ് ആ മറുപടികളെ ന്യായികരിച്ചവർ. ഒരു കൂട്ടം വിഭാഗം അത്‌ ജാതിയുടെ പേരിലുള്ള തരം തിരിക്കൽ എന്നുമാണ് പറയുന്നത്, അല്ല ഒന്നുമല്ല വിനായകൻ പറഞ്ഞത് ഞാൻ ഉൾപ്പെടുന്ന 80 % സ്ത്രീകൾക്കും അംഗീകരിക്കാൻ പറ്റാത്തത് തന്നെയാണ് കാരണം.. ഏത് നേരവും ചോദിക്കാൻ പറ്റുന്ന ആരോടും ഏത് സാഹചര്യത്തിലും ചോദിക്കാൻ പറ്റുന്ന ഒന്നല്ല sex consent, വലിയൊരു മാന്യതയും മനോഹാരിതയും ചോദ്യത്തിനും മറുപടിക്കുമുണ്ട് അപ്പോൾ മാത്രമാണ് sex consent ചോദിക്കുന്നതിലെ ഭംഗി. ഇനിയും മാറാത്ത വൃത്തികെട്ട രീതികളുടെ വിഴുപ്പ് സിനിമ ഇനിയും ചുമക്കരുത്, സിനിമക്ക് സമൂഹത്തിനോട് ചെറുതല്ലാത്ത ഉത്തരവാദിത്തം ഉണ്ടെന്ന് കൂടി പറഞ്ഞ് വെക്കട്ടെ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (14 minutes ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (27 minutes ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (50 minutes ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (59 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (1 hour ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (1 hour ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (1 hour ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (9 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (10 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (10 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (11 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (11 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (11 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends