Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

നോട്ടിസ് നല്‍കാതെ ആളുകളുടെ വീട്ടില്‍ കയറാന്‍ എങ്ങനെ സാധിക്കും?; സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി

29 MARCH 2022 05:29 PM IST
മലയാളി വാര്‍ത്ത

സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാന്‍ പാടില്ലെന്നാണ് പറയുന്നതെന്ന് ഹൈക്കോടതി. കോടതി സര്‍ക്കാരിനെ പിന്തുണയ്ക്കാനാണു ശ്രമിക്കുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ കോടതിയെ എതിരായി കാണുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

സര്‍വേ തടയരുതെന്ന സുപ്രീംകോടതി ഉത്തരവ് ശരിയാണ്. രാജ്യമെട്ടാകെയുള്ള വികസന പ്രവര്‍ത്തനമെന്ന കാഴ്ചപ്പാടാണ് സുപ്രീം കോടതിയുടേത്. ഇക്കാര്യത്തില്‍ സങ്കുചിത കാഴ്ചപ്പാട് വേണ്ടെന്നാണ് കോടതിയുടെയും അഭിപ്രായം. സുപ്രീം കോടതി ഉത്തരവിന്റെ സാഹചര്യത്തില്‍ പദ്ധതിയില്‍ ഇടപെടാനാവില്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല സര്‍വേ എന്നല്ലേ സര്‍ക്കാര്‍ പറയുന്നത്. ഇടുന്ന കല്ലുകള്‍ സ്ഥിരമാണോയെന്ന കാര്യത്തില്‍ വ്യക്തത വേണം. കോടതി എന്നും ദുര്‍ബലര്‍ക്കൊപ്പമാണ്. കോടതി ഉത്തരവിനെ സര്‍ക്കാര്‍ ഉത്തരവ് വഴി മറികടക്കാന്‍ ശ്രമിക്കരുത്. നിയമപരമായി സര്‍വേ നടത്തണമെന്നും കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്നുമാണ് കോടതി ആഗ്രഹിക്കുന്നത്. നിയമപരമായി സര്‍ക്കാരിന് എന്തും ചെയ്യാം.

സര്‍വേ മുന്‍പോട്ടു പോകട്ടെ. എന്ത് സംഭവിക്കുമെന്നു നോക്കാം. സുപ്രീം കോടതി പറയുന്ന മാനദണ്ഡങ്ങളാണല്ലോ പിന്തുടരേണ്ടത്. സര്‍വേ സാമൂഹികാഘാത പഠനത്തിനുവേണ്ടി മാത്രമാണെന്നാണു സര്‍ക്കാരും സുപ്രീം കോടതിയും പറയുന്നത്. സാമൂഹികാഘാത പഠനത്തിനു ശേഷം കല്ലുകള്‍ പറിക്കുമോ? പഠനത്തിനുശേഷം വീണ്ടും സര്‍വേ നടപടികള്‍ ഉണ്ടാവുമല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ ആശങ്കകള്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഈ പറയുന്ന ഭൂമി സഹകരണ ബാങ്കില്‍ പണയം വയ്ക്കാന്‍ അനുവദിക്കുമോയെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല? നോട്ടിസ് നല്‍കാതെ ആളുകളുടെ വീട്ടില്‍ കയറാന്‍ എങ്ങനെ സാധിക്കും? അതിനു മറുപടി വേണം. ആളുകളുടെ വീട്ടില്‍ ഒരു ദിവസം കയറി കല്ലിട്ടാല്‍ അവര്‍ ഭയന്നുപോകില്ലേ?

കോടതി പരാമര്‍ശത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അങ്ങനെ ഒരു ആരോപണം ഹര്‍ജിയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു. ഹര്‍ജിക്കു പുറത്തുള്ള കാര്യങ്ങളില്‍ മുപടി പറയാനാവില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഭരണഘടനാ കോടതിയാണന്നും കോടതിക്ക് എതുവിഷയത്തിലും ചോദ്യങ്ങള്‍
ആവാമെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍വേയുടെ ഒരു ഘട്ടത്തിലും തടസപ്പെടുത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും കോടതിയെ സമീപിച്ചവരുടെ കാര്യത്തില്‍ മാത്രമാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും കോടതി നടപടികള്‍ക്കു മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്നത് കെ റെയില്‍ സര്‍വേയെ ബാധിക്കുന്നതായും സര്‍ക്കാര്‍ വിശദീകരിച്ചൂ. കേസ് ഏപ്രില്‍ ആറിനു പരിഗണിക്കാനായി മാറ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends