Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പാവപ്പെട്ടവന്റെ പെട്ടിക്കട അടപ്പിക്കാനും ഓട്ടോ റിക്ഷ തല്ലിത്തകര്‍ക്കാനും ആവേശം കാണിച്ച ഒറ്റയൊരുത്തനും ലുലു മാള്‍ അടപ്പിക്കാന്‍ പോയില്ല.....യൂസഫ് അലിക്കും അംബാനിക്കും കച്ചവടം നടത്താം , പാവപ്പെട്ട ചെറുകിട വ്യാപാരികള്‍ കടയടച്ച്‌ കൊള്ളണം.... മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ഇന്നലെ ബംഗളൂരുവില്‍ തുറന്ന് പ്രവര്‍ത്തിച്ചു....ഇതൊക്കെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്‌?; ദേശീയ പണിമുടക്കിലെ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനവുമായി സന്ദീപ് വാര്യര്‍

29 MARCH 2022 08:47 PM IST
മലയാളി വാര്‍ത്ത

തൊഴിലാളി അവകാശങ്ങള്‍ക്ക് വേണ്ടി ദ്വിദിന ദേശീയ പണിമുടക്ക് നടത്തുകയാണ് തൊഴിലാളി സംഘടനകള്‍. കേരളത്തില്‍ ഒഴികെ മറ്റു ദേശങ്ങളില്‍ വലിയ രീതിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സമരത്തിന് കഴിഞ്ഞിട്ടില്ല.

ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ തന്നെ സംഘടനകള്‍ ഭീഷണിപ്പെടുത്തിയും അതിക്രമങ്ങള്‍ കാട്ടിയുമാണ് സമരം വിജയിപ്പിച്ചെടുക്കുന്നത്. പണിമുടക്ക് വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുകയും അതേസമയം, മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ബംഗളൂരുവില്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തത് ഇരട്ടത്താപ്പല്ലെയെന്നു വിമര്‍ശനം.

രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ ജാള്യത തീര്‍ക്കാനാണോ ഈ സമരം എന്നും പാവപ്പെട്ടവന്റെ പെട്ടിക്കട അടപ്പിക്കാനും ഓട്ടോ റിക്ഷ തല്ലിത്തകര്‍ക്കാനും ആവേശം കാണിച്ച ഒറ്റയൊരുത്തനും ലുലു മാള്‍ അടപ്പിക്കാന്‍ പോയില്ലെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പ് പൂര്‍ണ്ണ രൂപം

ജീവനക്കാര്‍ പണിക്കെത്തിയിരുന്നു . പക്ഷേ പണിമുടക്ക് വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കെ എസ്‌ ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തി വച്ചു . സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സ്പോണ്‍സര്‍ ചെയ്തിട്ടു പോലും പണിമുടക്ക് ആഹ്വാനം നടപ്പിലാക്കാന്‍ സഖാക്കള്‍ക്ക് നാട്ടുകാരെ അക്രമിക്കേണ്ടി വന്നു . കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന സമരമായിട്ട് പോലും സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതിലും 90 ശതമാനമാണ് ഹാജര്‍ നില .

കേരളമൊഴിച്ച്‌ മറ്റൊരു സംസ്ഥാനങ്ങളിലും അഖിലേന്ത്യ പണിമുടക്ക് ഒരു ചലനവും ഉണ്ടാക്കിയില്ല . ഈ കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തോട് കേരളത്തിലെ ജനങ്ങള്‍ പോലും ഐക്യപ്പെട്ടില്ല എന്നാണ് ഇന്നലെ ഉണ്ടായ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് .

രാജ്യത്തെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന വികസനോന്മുഖ പരിഷ്കരണങ്ങള്‍ക്ക് അനുകൂലമാണെന്നാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് . എന്നിട്ടും അനവസരത്തില്‍ എന്തിനാണ് രാജ്യത്തൊരു പണിമുടക്കിന് ആഹ്വാനം നല്‍കിയത് ? രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ ജാള്യത തീര്‍ക്കാനാണോ ഈ സമരം ?

കേരളത്തിലാവട്ടെ ജനങ്ങളെ ഗുണ്ടായിസം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് തൊഴിലെടുക്കുന്നതില്‍ നിന്നും പലയിടത്തും തടഞ്ഞത് . പാവപ്പെട്ടവന്റെ പെട്ടിക്കട അടപ്പിക്കാനും ഓട്ടോ റിക്ഷ തല്ലിത്തകര്‍ക്കാനും ആവേശം കാണിച്ച ഒറ്റയൊരുത്തനും ലുലു മാള്‍ അടപ്പിക്കാന്‍ പോയില്ല . റിലയന്‍സ് മാളും പ്രവര്‍ത്തിച്ചു . യൂസഫ് അലിക്കും അംബാനിക്കും കച്ചവടം നടത്താം , പാവപ്പെട്ട ചെറുകിട വ്യാപാരികള്‍ കടയടച്ച്‌ കൊള്ളണം . ഇതെന്ത് നീതി ? മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ഇന്നലെ ബംഗളൂരുവില്‍ തുറന്ന് പ്രവര്‍ത്തിച്ചു . ഇതൊക്കെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്‌ ?

എന്നാല്‍ കേരളവും മാറുകയാണ് . സാധാരണക്കാരായ ജനങ്ങള്‍ തന്നെ സമര ഗുണ്ടകള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നതും നാം കണ്ടു . ബിജെപിക്കെതിരായി രാജ്യവ്യാപക പ്രക്ഷോഭം ആഹ്വാനം ചെയ്തിട്ട് കേരളത്തില്‍ പോലും അത് വിജയിപ്പിക്കാന്‍ കഴിയാത്തവര്‍ , ജനങ്ങളെ അണി നിരത്താന്‍ കഴിയാതെ പോയവര്‍ .. ജനങ്ങള്‍ നിങ്ങളുടെ നറേറ്റിവ് അന്ധമായി വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു എന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നല്ലത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 minute ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (40 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

Malayali Vartha Recommends