Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഏഷ്യാനെറ്റിൽ നിന്ന് ഓടി എകെജി സെന്ററിൽ കേറി.. വിനുവിനെക്കണ്ട് സമരക്കാർ പേടിച്ചോടുന്നു...

30 MARCH 2022 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

ഇന്നലെയും തലേദിവസവും കേരളത്തില്‍ ദേശീയ പണിമുടക്കായിരുന്നു. വളരെ സംഭവ ബഹുലമായി തന്നെയാണ് ഈ ആഘോഷപരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത്-വലത് തൊഴിലാളി യൂണിയനുകള്‍ പണിമുടക്കി, അതത് തൊഴിലിടങ്ങളില്‍ സമരം ചെയ്തു വിജയിപ്പിച്ചു.

എന്നാല്‍ കേരളത്തിലെ തൊഴിലാളി സംഘടനകള്‍ നാടുനീളെ ഓടിനടന്ന് തുറന്ന കടകള്‍ അടപ്പിച്ചും ആശുപത്രിയിലേക്കും വിമാനത്താവളത്തിലേക്കും സ്വകാര്യ വാഹനങ്ങളില്‍ പോയ ആളുകളെ വഴിയില്‍ വണ്ടിയുടെ ടയര്‍ അഴിച്ച് വിട്ടും തല്ലിയും വീഴ്ത്തിയുമൊക്കയാണ് കൊണ്ടാടിയത്. ഇതൊടെ എന്തിനാണ് സമരമെന്നും ഏങ്ങനെയാണ് സമരം ചെയ്യേണ്ടതെന്നുമുള്ള ചോദ്യങ്ങളും ഉയര്‍ന്നു.

ദേശീയ പണിമുടക്കായിരുന്നെങ്കിലും കേരളത്തില്‍ മാത്രമാണ് ബന്ദിന് സമാനമായ പണിമുടക്ക് ദൃശ്യമായത്. മറ്റുള്ള സംസ്ഥാനത്തൊക്കെ വളരെ സമാധാനപരമായ ജനജീവിതത്തെ ബുദ്ധിമുട്ടിക്കാതെയാണ് മുന്നോട്ട് നീങ്ങിയത്. കേരളത്തിൽ സകലരും എന്തിനു പറയുന്നു മന്ത്രിമാരും മുഖ്യമന്ത്രിയും വരെയാണ് പണിമുടക്കിൽ ചേർന്ന് പ്രവർത്തിച്ചത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഇതിനിടയിൽ പല മാധ്യമങ്ങളിലും പണിമുടക്കിനെ പറ്റിയുള്ള വാർത്തകൾ വന്നിട്ടുണ്ടായിരുന്നു. ജനങ്ങൾ കാണുകയും ചെയ്തു. പക്ഷേ ഏഷ്യാനെറ്റ് ആകട്ടെ ശക്തിയുക്തം വിമർശിച്ച് പണിമുടക്കിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പറയാനുള്ളത് വ്യക്തമായി അവതരിപ്പിച്ചു. അതിന്റെ ഭാ​ഗമായി തൊഴിലാളി സംഘടനകൾക്ക് ഉണ്ടായ ഈർഷ്യ ഇന്നാണ് കാണുവാൻ സാധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ തിരിവനന്തപുരം ആസ്ഥാനത്തേക്കാണ് ഓലപ്പാമ്പ് കാട്ടിയുള്ള സംയുക്ത ട്രേഡ് യൂണിയൻ മാർച്ച് സംഘടിപ്പിച്ചത്. ആദ്യം അവിടേക്ക് എത്തിയവർക്ക് ഒരു ഇന്ത്യാ പാക്ക് യുദ്ധസമാനമായ അന്തീക്ഷത്തിന്റെ പ്രതീതിയാണ് ഉണ്ടായത്. പോലീസുകാർ വരുന്നു... ബാരിക്കേഡ് വലിച്ചു വയ്ക്കുന്നു... കയറു കെട്ടി വേലി നിശ്ചയിക്കുന്നു... ആളുകളെ മാറ്റുന്നു... ജലപീരങ്കി ഒരുക്കുന്നു.... അവസാനം പവനായി ശവമായി എന്നുള്ള ഒറ്റ ഡയലോ​ഗ് മാത്രമാണ് ഇപ്പോൾ ഓർമ്മ വരുന്നത്.

ഇത്രയും ബിൾഡ് അപ്പ് ഒക്കെ കൊടുത്തിട്ടും നനഞ്ഞ പടക്കം പോലായിരുന്നു ഇന്നത്തെ പ്രകടനത്തെ പലരും വിശേഷിപ്പിച്ചത്. കാരണം ഏഷ്യാനെറ്റിലെ അവതാരകൻ വിനു വി ജോൺ പേടിച്ച് നാടു വിട്ട് കാണും എന്നായിരുന്നു സൈബർ സഖാക്കൾ പരിഹസിച്ചത്. എന്നാൽ ഏറ്റവും ഒടുവിൽ അദ്ദേഹം തന്നെ ഇറങ്ങി വന്നാലോ എന്ന് കരുതി പേടിച്ച് സമാധാന പരാമായ ഈ സമരം അവസാനിപ്പിച്ച് നേരേ എകെജി സെന്ററിലോട്ട് വിടുകയായിരുന്നു. ബാക്കി ഈ സമരത്തിന്റെ മറുപടി ഇന്ന് രാത്രി 8 മണിക്കുള്ള ന്യൂസ് അവറിൽ ഉണ്ടാകുമെന്നുള്ള ശുഭപ്രതീക്ഷയോടെ... എന്തൊക്കെയോ ഉണ്ടാകും എന്ന് കരുതി നിന്ന് പോലീസിനും പടം കണ്ട് തുടങ്ങിയപ്പോഴെ ബോറടിച്ചു...

കഴിഞ്ഞ ദിവസം ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ചയിൽ എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെയുണ്ടായ പരാമർ‍ശത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് ഇന്ന് സംഘടിപ്പിച്ചത്. തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലേയും കോഴിക്കോട്ടേയും ഏഷ്യാനെറ്റ് ന്യൂസ് മേഖല ഓഫീസുകളിലേക്കും തൊഴിലാളി സംഘടനകൾ മാർച്ച് നടത്തി.

28-ാം തീയതി വൈകിട്ട് നടന്ന ന്യൂസ് അവർ ചർച്ചയാണ് തൊഴിലാളി സംഘടനകളുടെ മാർച്ചിന് കാരണമായി പറയുന്നത്. പണിമുടക്കിന്‍റെ ആദ്യ ദിവസം നടന്ന ആക്രമണ സംഭവങ്ങളെ അപലപിച്ചാണ് ന്യൂസ് അവർ മുന്നോട്ട് നീങ്ങിയത്. അക്രമണ സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി നിസാരവൽക്കരിക്കുന്ന എളമരം കരീമിന്‍റെ പ്രസംഗം ന്യൂസ് അവറിൽ സംപ്രേഷണം ചെയ്തിരുന്നു. ചെറിയ പ്രശ്നങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നുവെന്ന തരത്തിലായിരുന്നു എളമരത്തിന്‍റെ പ്രസംഗം. 

' ഇത് പെട്ടന്നുണ്ടാക്കിയ മിന്നൽ പണിമുടക്കല്ല, അങ്ങനെയായിരുന്നുവെങ്കിൽ ഒരു വിവരവുമറിയാതെ വീട്ടിൽ നിന്ന് ഇറങ്ങി, വെള്ളം കിട്ടിയില്ല, ചായ കിട്ടിയില്ല എന്നൊക്കെ പറഞ്ഞാൽ മനസിലാക്കാം...രണ്ട് മാസം മുമ്പ് പ്രഖ്യപിച്ചതാണ്. എത്ര മാധ്യമങ്ങൾ വന്നു ഈ സമരത്തിന്‍റെ സന്ദേശം ജനങ്ങളെ അറിയിക്കാൻ. ഇപ്പോ പോകുന്നു ഏതെങ്കിലും ഒരു ഓട്ടോറിക്ഷ തടഞ്ഞു അപ്പുറത്തൊരാളെ മാന്തി, ഇപ്പുറത്തൊരാളെ പിച്ചി എന്നൊക്കെ, പരാതികളാണ് ' ഇതായിരുന്നു എളമരത്തി‍ന്റെ പ്രസ്താവന. 

ഇത് ജനവിരുദ്ധ പ്രസ്താവനയെന്ന് വിമ‌ർശനമാണ് അവതാരകൻ ഉന്നയിച്ചത്. ഈ ചർച്ചയുടെ ഒരു ഭാഗം അടർത്തിയെടുത്ത് ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ച് ഇന്ന് എത്തിയതും. 

അതേസമയം, ഈ സംഭവത്തെ പരിഹസിച്ച് കൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും രം​ഗത്ത് എത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ആ കുറിപ്പിന്റെ പൂർഡണരൂപം ഇങ്ങനെയാണ്.... വിനു വി ജോണിനെ നിർബന്ധമായും പുറത്താക്കണം. ഇനിമേലിൽ അയാൾ ഒരു മന്ത്രിയുടെയും സ്വത്തുവിവരം ചാനലിലൂടെ വിളിച്ചു പറയരുത്.
ങേ? അതിനല്ലേ പ്രതിഷേധം? അയ്യോ... ഒരീൻറ്റേ...

മറ്റൊരു കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്... രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തിട്ടൂരങ്ങളെ തീരെയും കൂസാത്ത മാധ്യമപ്രവർത്തകൻ വിനു വി ജോണിന് ഐക്യദാർഢ്യം. ഇന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാർച്ച് നടത്തുകയാണ് ചില സംഘടനകൾ. എന്തിനെന്നോ? 

പണിമുടക്ക് ദിവസം അമ്പലത്തിലും ആശുപത്രിയിലും പോയ ആൾക്കാരെ ആക്രമിച്ച സമരക്കാരെ ചോദ്യം ചെയ്തതിന്. അത്തരം ആക്രമണങ്ങളെ നിസ്സാരവൽക്കരിച്ചു സംസാരിച്ച രാജ്യസഭാംഗം എളമരം കരീമിനെ വിമർശിച്ചതിന്. ആൾക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തൊഴിൽ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചതിന്. 

മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവർ ഈ പ്രതിഷേധ മാർച്ചിനെ എങ്ങനെ വിലയിരുത്തുമെന്ന് നമുക്കു കണ്ടറിയാം. എനിക്ക് പറയാനുള്ളത് സഖാക്കളോടാണ്. ചർച്ചകളിൽ എനിക്കെതിരെ സ്വീകരിച്ച ആ പതിനെട്ടാം അടവ്, അവതാരകൻ എന്ന നിലയിൽ വിനുവിനെതിരെയും അങ്ങു സ്വീകരിക്കൂ—ബഹിഷ്കരണം! ചോദ്യം കേട്ട് മറുപടിയില്ലാതെ ബബ്ബബ്ബയടിച്ച് വിയർത്ത് നാണം കെടുന്നതിലും ഭേദം ഭീരുവിന്റെ ബഹിഷ്കരണമാണെന്ന് ഒരു കൊല്ലം മുന്നേ നിങ്ങൾ തെളിയിച്ചതാണല്ലോ. എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (6 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (11 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends