സ്വിഗ്വി ഡെലിവറി ബോയിയുടെ ദേഹത്തേക്ക് ചൂടുള്ള ഭക്ഷണം വലിച്ചെറിഞ്ഞു, ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ മിനിറ്റുകൾ വൈകിയതിൽ യുവതിയുടെ പ്രകോപനം, ഭക്ഷണവുമായി എത്തിയെന്ന് പറഞ്ഞതോടെ കൊണ്ടുപോയി കാട്ടില്‍ കളയാന്‍ പറഞ്ഞു, ലാബ് ടെക്നീഷ്യനായ യുവതി ഡെലിവറി ബോയിയുടെ ദേഹത്തേക്ക് ഭക്ഷണം എറിഞ്ഞത് രോഗികളും മറ്റും നോക്കിനില്‍ക്കെ....!

കൊല്ലത്ത് ലാബ് ടെക്നീഷ്യനായ യുവതി സ്വിഗ്വി ഡെലിവറി ബോയിയുടെ ദേഹത്തേക്ക് ചൂടുള്ള ഭക്ഷണം വലിച്ചെറിഞ്ഞു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ അല്‍പ്പം വൈകിയതാണ് പ്രകോപനം. സംഭവത്തില്‍ കിഴക്കേകല്ലട തെക്കേമുറി കല്‍പ്പകവാടി സ്വദേശി സുമോദ് എസ് ആനന്ദ് (40) കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ താല്‍ക്കാലിക ലാബ് ടെക്നീഷ്യനായ അഞ്ജുവിനെതിരെയാണ് പരാതി. ഭക്ഷണം മിനുറ്റുകള്‍ മാത്രമാണ് വൈകിയത്.ബുധൻ പകൽ 10.30 ന് ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലാണ് സംഭവം.
ചില്ലി ചിക്കനും പൊറോട്ടയുമാണ് ലാബ് ടെക്നീഷ്യനായ അഞ്ജു ഓര്‍ഡര്‍ ചെയ്തത്. ലഭിച്ച ലോക്കേഷന്‍ പ്രകാരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിനടുത്താണ് സുമോദ് ഭക്ഷണവുമായി എത്തിയത്.
ഇക്കാര്യം പറഞ്ഞ് വിളിച്ചപ്പോള്‍ ഭക്ഷണം കൊണ്ടുപോയി കാട്ടില്‍ കളയാന്‍ പറഞ്ഞ് ദേഷ്യപ്പെട്ടു. അറ്റന്‍ഡറോട് ഓഫീസ് ചോദിച്ചു മനസ്സിലാക്കി ഭക്ഷണവുമായി ചെന്നെങ്കിലും വാങ്ങാന്‍ തയ്യാറായില്ല. പണമടച്ചതിനാല്‍ ഭക്ഷണം സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.
തുടര്‍ന്ന് ഭക്ഷണം അവിടെ വച്ച് ഓഫീസില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അഞ്ജു രോഗികളും മറ്റും നോക്കിനില്‍ക്കെ ചൂടുള്ള ഭക്ഷണം എറിയുകയായിരുന്നു. നിലത്തുവീണ് പാക്കറ്റ് പൊട്ടി ഭക്ഷണം പുറത്തായി. നല്ല ചൂടുള്ള ഭക്ഷണമായിരുന്നെന്ന് സുമോദ് പറഞ്ഞു. പബ്ലിക് ലബോറട്ടറി മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha