Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

'മുഖം പൂര്‍ണ്ണമായും തകര്‍ത്തു, മൂക്ക് ഇടിച്ച് ഒരു വശത്തേക്കാക്കി', ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പരാതി നല്‍കിയ യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍..

08 APRIL 2022 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

വളരെ ആശങ്ക നിറഞ്ഞതും ഭീതി ജനിപ്പിക്കുന്നതുമായ ഒരു വാര്‍ത്ത കേട്ടാണ് ഇന്ന് കേരളക്കര ഉണര്‍ന്നത്. വര്‍ക്കലയിലെ ചെമ്മരുതിയില്‍ അനു എന്ന യുവാവിനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വളരെ മാരകമായി ആക്രമിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തിരിക്കുന്നു..

അനു എന്ന ചെറുപ്പക്കാരനെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതിന് പിന്നിലുള്ള കാരണമാണ് നമ്മെ ഭയപ്പെടുത്തുന്നത്. നമുക്കറിയാം സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍. ഇവിടെ അനുവിനെ ക്രൂരനായി മര്‍ദ്ദിച്ച് അവശനാക്കിയ വിദ്യാര്‍ത്ഥികളും ലഹരി വസ്തുക്കള്‍ നിരന്തരം ഉപയോഗിക്കുന്നവരായിരുന്നു.

 

ഒരിക്കല്‍ ഈ വിവരം അനു പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ശ്രദ്ധിക്കണം കുട്ടികളുടെ പേര്, സ്‌കൂളിന്റെ പേര് തുടങ്ങിയ ഒരു വിവരവും അനു പുറത്തുവിട്ടിരുന്നില്ല. തന്റെ പ്രദേശത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം ദിനംപ്രതി വര്‍ധിക്കുന്നു. ഇത് സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണി ഉണ്ടാക്കുന്നു എന്നുമാത്രമാണ് അനു നല്‍കിയ വിവരം. മാത്രമല്ല കുട്ടികള്‍ക്ക് ലഹരി നല്‍കുന്നവര്‍ രാത്രികാലങ്ങളില്‍ ഈ പരിസരത്ത് വരുന്നുണ്ട് എന്നും ഇവര്‍ ബൈക്കുകളില്‍ അഭ്യാസം നടത്തുന്നെന്നും പോലീസിന് നല്‍കിയ പരാതിയില്‍ അനു ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന്റെ പ്രതികാരമെന്നോണമാണ് അനുവിനെ അതിക്രൂരമായി മര്‍ധിച്ചത്.

കേരളമനസാക്ഷിയെ അതീവ ദുഖത്തിലാഴ്ത്തുന്നതാണ് അനുവിന്റെ ദൃശ്യങ്ങള്‍. ഇടിയുടെ ആഘാതത്തില്‍ അനുവിന്റെ മൂക്ക് ഒരു ഭാഗത്തേക്ക് ചെരിഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ഒരേ കിടപ്പിലാണ് ഈ യുവാവ് ഉള്ളത്. മുഖം മുഴുവന്‍ പൊതിഞ്ഞുകെട്ടിയിരിക്കുകയാണ്. ശ്വാസം വിടുന്നത് വായുടെ ഒരു സൈഡിലൂടെയാണ്. പല്ലിനും സാരമായ പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് അനുവിന്റെ വീട്ടുകാര്‍ പറയുന്നത്.

അതേസമയം തങ്ങള്‍ക്ക് അറിയാവുന്ന കുട്ടിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നും പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ പരീക്ഷ നടക്കുന്നതിനാല്‍ കുട്ടിയ്‌ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ല എന്ന മറുപടിയാണ് നല്‍കിയത് എന്നും അനുവിന്റെ സഹോദരി ഭര്‍ത്താവായ വിനീത് മലയാളിവാര്‍ത്തയോട് പറഞ്ഞു.

 

മാത്രമല്ല വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ ഒട്ടും ഉത്തരവാദിത്വമില്ലാത്ത നിലപാടാണ് അവര്‍ അറിയിച്ചത് എന്നും സ്‌കൂളിലെ കാര്യങ്ങള്‍ മാത്രമേ തങ്ങള്‍ക്ക് നോക്കേണ്ടതുള്ളൂ, സ്‌കൂളിന് പുറത്ത് കുട്ടികള്‍ എന്ത് ചെയ്താലും ഇടപെടേണ്ട കാര്യമില്ല എന്നുമാണ് അറിയിച്ചത്.

അയ്യോ കഷ്ടം, പാവം അനു എന്നൊക്കെ പറഞ്ഞ് ഇവിടെ അവസാനിപ്പിക്കേണ്ട ഒരു വിഷയമല്ല ഇത്. നമ്മള്‍ ഓരോരുത്തരും നന്നായി ചിന്തിക്കേണ്ട ഒരു വിഷയമാണ്. നമ്മുടെ നാടിന്റെ ഭാവിയുടെ രണ്ട് മുഖങ്ങളാണ് അനുവും ആക്രമിച്ച ആ വിദ്യാര്‍ത്ഥികളും. വീട്ടില്‍ നിന്ന് പുറത്തിറങ്ങി സമൂഹത്തിലേക്കൊന്ന് കണ്ണോടിച്ചു നോക്കൂ. അപ്പോള്‍ നമുക്ക് കാണാന്‍ കഴിയും കിടക്കയില്‍ ഒന്ന് അനങ്ങാന്‍ പോലും പറ്റാത്ത ഒരുപാട് അനുവിനെ. വഴിയില്‍ ബഹളമുണ്ടാക്കിയും കത്തിയെടുത്തും ഭാവിത്തുലക്കുന്ന യുവ തലമുറയെ.

 

ഈ നിമിഷം നമ്മള്‍ ചിന്തിക്കേണ്ടത് അനുവിനെ കുറിച്ച് മാത്രമല്ല, നമ്മുടെ വീട്ടിലെ മകനെ അല്ലെങ്കില്‍ മകളെ കുറിച്ചാണ്. എന്റെ കുട്ടി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല അവര്‍ അക്രമം നടത്തുന്നില്ല എന്ന് ഉറപ്പിക്കാന്‍ ഓരോ മാതാപിതാക്കള്‍ക്കും കഴിയണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (4 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (6 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends