ബിരുദമുണ്ടെന്ന് രേഖപ്പെടുത്തിയത് തെറ്റായെന്ന് ഷാഹിദ കമാല്‍, ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ല, ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന ഹര്‍ജി തള്ളി ലോകായുക്ത

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിക്കാരിയുടെ ഹര്‍ജി തള്ളി ലോകായുക്ത.ഡോക്ടറേറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പരാതിക്കാരിക്ക് ക്രൈം ബ്രാഞ്ചിനേയോ വിജിലന്‍സിനേയോ സമീപിക്കാമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതികള്‍ പരിഗണിക്കാനുള്ള സംവിധാനം ഇല്ലെന്നും അതിനാല്‍ പരാതി പരിഗണിക്കാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.എന്നാൽ പരാതിക്കെതിരെ ഷാഹിദ കമാല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 2011-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാല്‍ സത്യവാങ്മൂലത്തില്‍ സമ്മതിച്ചിരുന്നു.
2009 ൽ കാസർകോട് ലോക്സഭാ സീറ്റിലും 2011ൽ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാൽ മത്സരിച്ചിരുന്നു. രണ്ട് തെരഞ്ഞെടുപ്പിലും ഷാഹിദ നൽകിയ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമീഷനിൽനിന്നും പരാതിക്കാരി ശേഖരിച്ചു. തുടർന്ന് കേരള സർവകലാശാലയിൽനിന്നും വിവരാവകാശ നിയമപ്രകാരം ഇവരുടെ വിദ്യാഭ്യാസ വിവരങ്ങൾ എടുത്തു. ആ രേഖകൾ പ്രകാരം 1987-90 കാലഘട്ടത്തിലാണ് സർവകലാശാലക്ക് കീഴിലെ അഞ്ചൽ സെന്‍റ് ജോണ്സ് കോളജിൽ ഇവർ പഠിച്ചതെന്ന് വ്യക്തമാകുന്നു.
എന്നാൽ, ബികോം പൂർത്തിയാക്കാനായിട്ടില്ല.തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകൾ പ്രകാരം ഇവർ വിദ്യാഭ്യാസയോഗ്യതയായി ബി.കോം, പി.ജി.ഡി.സി.എ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദം നേടാത്ത ഒരാൾക്ക് പി.ജി പാസാവാൻ സാധിക്കില്ല. അതിനാൽ ആ വാദവും തെറ്റാണ്. തോറ്റ ബി.കോം ഇവർ എന്നു പാസായി, പിന്നെ എപ്പോൾ പി.ജിയും പി.എച്ച്.ഡിയും എടുത്തു എന്നൊന്നും വ്യക്തമല്ല. അതിനാൽ ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയില്‍ ഉന്നയിച്ച പരാതി. അവര്‍ക്ക് വനിത കമ്മീഷന്‍ അംഗമായി തുടരാനാകില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha





















