അത് കാവ്യതന്നെ .... നടി ആക്രമിക്കപ്പെട്ട കേസ് നിർണായക വഴിത്തിരിവിൽ... ഇനി അഭ്യൂഹങ്ങളില്ല ..ക്വട്ടേഷൻ നൽകിയത് കാവ്യാ മാധവനെന്ന് തെളിവുകൾ... സുഹൃത്തുക്കൾക്കു കൊടുക്കാൻ വച്ചിരുന്ന പണിയായിരുന്നു ഇതെന്നും സംഭവം നടന്ന ശേഷം അത് ദിലീപ് ഏറ്റെടുക്കുകയായിരുന്നുവെന്നും ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

കൊച്ചിയിൽ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് കാവ്യാ മാധവനാണെന്ന് ഉറപ്പിച്ചു പറയുന്ന തെളിവുകൾ പുറത്തുവന്നു . ദിലീപിൻ്റെ സഹോദരി ഭർത്താവ് സൂരജിൻ്റെ ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. കാവ്യ സുഹൃത്തുക്കൾക്കു കൊടുക്കാൻ വച്ചിരുന്ന പണിയായിരുന്നു ഇതെന്നും സംഭവം നടന്ന ശേഷം അത് ദിലീപ് ഏറ്റെടുക്കുകയായിരുന്നുവെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്
കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്.. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം എന്നും കൂട്ടുകാര്‍ക്ക് തിരിച്ച് 'പണി' കൊടുക്കാന്‍ കാവ്യ ശ്രമിച്ചു എന്നും സൂരജ് പറയുന്നു.
ഇതോടെ നടി ആക്രമിക്കപ്പെട്ട കേസ് നിർണ്ണായകമായ വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ശബ്ദരേഖ പുറത്തു വന്നതിൻ്റെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ തിങ്കളാഴ്ച തന്നെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ.
നടി ആക്രമിക്കപ്പെട്ട സമയം മുതൽ ഉയർന്നുകേട്ട മാഡം കാവ്യ തന്നെയെന്ന് ഉറപ്പിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്
കേസില്‍ മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടർ ഹൈദരാലിയും സൂരജും തമ്മിൽ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.
ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് ദിലീപ് കുടുങ്ങിയത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും..' ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സൂരജ് ശരത്തിനോട് പറയുന്നുണ്ട്
https://www.facebook.com/Malayalivartha