എന്നാലും എന്റെ കാവ്യെ.. അടുത്ത കൂട്ടുകാരി ആയിരുന്നവളോട് ഇത്രയും വേണായിരുന്നോ ... ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്; ശബ്ദരേഖകേട്ട് അന്വേഷണ ഉദ്യോഗസ്ഥർ വരെ ഞെട്ടി

കാവ്യയെ കുടുക്കാന്‍ വേണ്ടി കൂടെ നിന്ന് കൂട്ടുകാരികള്‍ പണി വച്ചപ്പോള്‍ തിരിച്ച് ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്''.
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബില്‍ വെച്ച് ചോദ്യം ചെയ്യും .. ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കികഴിഞ്ഞു . നടിയെ ആക്രമിച്ച കേസിൽ ആദ്യം മുതൽക്ക് തന്നെ കാവ്യയുടെ പേര് ഉയർന്നു വന്നിരുന്നു. എന്നാലും അടുത്ത കൂട്ടുകാരി ആയിരുന്നവൾക്ക് ഇത്രയും വലിയ പണി കൊടുക്കുമെന്ന് ആരും കരുതിയിരുന്നില്ല എന്നതാണ് സത്യം .
കൂട്ടുകാരികളായിരുന്നവര്‍ക്കെതിരെ കാവ്യ തിരിച്ചുകൊടുത്ത പണി ദിലീപ് ഏറ്റെടുത്തതാണെന്നാണ് സൂരജ് ശബ്ദരേഖയിൽ പറയുന്നത് . ദിലീപിന്റെ സഹോദരി ഭര്‍ത്താവും വധഗൂഡാലോചന കേസിലെ പ്രതിയുമാണ് സൂരജ് . ശബ്ദരേഖ അന്വേഷണസംഘം കോടതിക്ക് കൈമാറി .
അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സുരാജിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണ സംഘം വോയ്‌സ് ക്ലിപ്പ് വീണ്ടെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിനെതിരായ വധഗൂഢാലോചനയില്‍ ചോദ്യം ചെയ്ത ശരതും സുരാജും തമ്മിലുള്ളതാണ് ശബ്ദരേഖ
നടിയെ ആക്രമിച്ച കേസില്‍ മൂന്ന് ശബ്ദരേഖകള്‍ കൂടി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടർ ഹൈദരാലിയും സൂരജും തമ്മിൽ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.
https://www.facebook.com/Malayalivartha





















