Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

അന്ന് മാറ്റിവച്ചത് ഇതാ... നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെപ്പറ്റി വേണ്ടത്ര തെളിവുകള്‍ കിട്ടാത്തതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷപ്പെട്ടു; ദിലീപിന്റെ അളിയന്‍ ഒപ്പിച്ച പണിയില്‍ കാവ്യയിലേക്ക് അന്വഷണം നീളുന്നു; ദിലീപ് രക്ഷപ്പെട്ട് കാവ്യയ്ക്ക് പണി കിട്ടുമോ; കാവ്യാ മാധവന് തിങ്കളാഴ്ച നിര്‍ണായകം

09 APRIL 2022 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

നടിയെ ആക്രമിച്ച കേസില്‍ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുകയാണ്. ദിലീപിലേക്കെത്തിയ കാര്യങ്ങള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനിലേക്കാണ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്തും വ്യവസായിയുമായ എസ്.ശരത്ത് എന്നിവര്‍ തമ്മിലുള്ള സംഭാഷണം പുറത്തായതോടെയാണ് കാവ്യയ്ക്ക് കുരുക്ക് മുറുകുന്നത്. ഈ സമയത്ത് ആരാണ് ശബ്ദരേഖ പുറത്ത് വിട്ടതെന്നാണ് ചോദ്യം. കാര്യങ്ങള്‍ കാവ്യയിലേക്ക് നീങ്ങിയാല്‍ ദിലീപ് ഈസിയായി രക്ഷപ്പെടും എന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തായാലും കാവ്യയെ സംബന്ധിച്ച് തീങ്കളാഴ്ച അതിനിര്‍ണായകമാണ്. ഹെക്കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയിലെ സൂചനയുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ തിങ്കളാഴ്ചയാണ് െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ എത്താനാണു കാവ്യയ്ക്കു നല്‍കിയ നിര്‍ദേശം. ഇപ്പോള്‍ ചെന്നൈയിലുള്ള കാവ്യയ്ക്ക് എത്താനായില്ലെങ്കില്‍ അവിടെയെത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നു.

 



കാവ്യയെ ചോദ്യം ചെയ്യുന്നത് നീട്ടേണ്ട എന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. കേസിനു വഴിയൊരുക്കിയ സംഭവങ്ങള്‍ക്കു തുടക്കം സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണെന്നു വിശദീകരിക്കുന്നതാണു ശബ്ദരേഖയിലെ സുരാജിന്റെ വാക്കുകള്‍. ജയിലില്‍ നിന്നുള്ള പ്രതികളുടെ ഫോണ്‍ കോള്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എടുത്തതിനു ശേഷമാണ് അന്വേഷണം ദിലീപില്‍ എത്തിയതെന്നും പറയുന്നുണ്ട്.

അമ്പരപ്പിക്കുന്നതാണ് ദിലീപിന്റെ അളിയന്റെ ഫോണ്‍ കോളുകള്‍. കാവ്യയെ കുടുക്കാന്‍ ചില കൂട്ടുകാരികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കു കാവ്യ നല്‍കിയ പണിയാണു സംഭവമെന്നും ദിലീപിന് അതില്‍ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളതു സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. കേസില്‍ തനിക്കും കാവ്യയ്ക്കും ബന്ധമില്ലെന്നാണു ദിലീപിന്റെ മൊഴി.

 



അതേസമയം അന്വേഷണം ശക്തമായി നടക്കുകയാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപ്ഡി ലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളില്‍ കൂടുതലും ദുബായ് നമ്പറുകളാണെന്ന് കണ്ടെത്തി. ദുബായിലെ മലയാളി വ്യവസായി അടക്കമുള്ള ആളുകളുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്.

ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിലെ സാമൂഹികപ്രവര്‍ത്തകനായ തൃശ്ശൂര്‍ സ്വദേശി, കാവ്യാ മാധവന്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍ തുടങ്ങിയവരുമായുള്ള ചാറ്റുകളുമാണ് ഡിലീറ്റ് ചെയ്തവയില്‍ ഉള്‍പ്പെടുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണര്‍ എന്നിവരുമായുള്ള സംഭാഷണവും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും, ഇതില്‍ ദുരൂഹതയെന്നുമാണ് അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 



ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി, അതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ 12 മൊബൈല്‍ നമ്പറിലേക്കുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി. ഇ. ഒ ഗാലിഫുമായുള്ള സംഭാഷണവും നിരവധി ദുബായ് നമ്പറുകളുമുണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്.

ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പായിരുന്നു ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഫോറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ, മലപ്പുറം തൃശ്ശൂര്‍ സ്വദേശികളായ ദുബായിലെ വ്യവസായികള്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. എന്തായാലും കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് തിങ്കളാഴ്ചയിലെ കാവ്യയുടെ ചോദ്യം ചെയ്യല്‍. പലതിനും കാവ്യയ്ക്ക് ഉത്തരം നല്‍കേണ്ടി വരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends