20 ലക്ഷം രൂപയുടെ മോചനദ്രവ്യത്തിനു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്യാമല്‍ മണ്ഡലിനെ കൊലപ്പെടുത്തിയ കേസ്: ക്രൂരപാതകത്തിന് വധശിക്ഷ നല്‍കണമെന്ന് സിബിഐ ,തെളിവില്ലെന്ന് പ്രതി, പ്രോസിക്യൂഷന്റെയും പ്രതിയുടെയും വാദങ്ങള്‍ പൂര്‍ത്തിയായി, സിബിഐ കോടതിയുടെ വിധി പ്രസ്താവം12 ന് , ശ്യാമലിന്റെ വസ്ത്രങ്ങളും പ്രതിയെയും പിതാവ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു

20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥി ശ്യാമല്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പാറമടയ്ക്ക് സമീപം കുഴിച്ചിട്ട കേസില്‍ ക്രൂരപാതകത്തിന് പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് സിബിഐ.
വിചാരണക്കോടതിയായ തിരുവനന്തപുരം സി ബി ഐ കോടതി മുമ്പാകെയാണ് സിബിഐ ഈ ആവശ്യം ഉന്നയിച്ചത്. ദുക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ ചങ്ങലക്കണ്ണികള്‍ മിസ്സിംഗ് ലിങ്കുകള്‍ ഇല്ലാതെ തങ്ങള്‍ കോര്‍ത്തിണക്കിയതായും അന്വേഷണ ഏജന്‍സിയായ സിബിഐ അവകാശപ്പെട്ടു.
വിചാരണ പൂര്‍ത്തിയായി പ്രതിയെ കോടതി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം നടന്ന അന്തിമ വാദത്തിലാണ് സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെ ഈ വാദം ഉന്നയിച്ചത്.
അതേ സമയം തന്നെ ശിക്ഷിക്കാന്‍ തനിക്കെതിരെ തെളിവില്ലെന്ന് പ്രതിഭാഗം മറുവാദമുന്നയിച്ചു. പ്രോസിക്യൂഷന്റെയും പ്രതിയുടെയും വാദങ്ങള്‍ പൂര്‍ത്തിയായതിനാല്‍ സിബിഐ കോടതി വിധി പ്രസ്താവം12 ന് പ്രഖ്യാപിക്കും.
കേസ് വിചാരണയില്‍ സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ 53 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും 78 തൊണ്ടി മുതലുകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















