Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

സായി ദൈവത്തിന്റെ സാക്ഷിയോ? നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ എല്ലാം പറയും. കാരണം സായിയെ രക്ഷിക്കാമെന്ന ഉറപ്പ് ക്രൈംബ്രാഞ്ച് സംഘം നല്‍കി

09 APRIL 2022 10:51 AM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ എല്ലാം പറയും. കാരണം സായിയെ രക്ഷിക്കാമെന്ന ഉറപ്പ് ക്രൈംബ്രാഞ്ച് സംഘം നല്‍കിയിട്ടുണ്ട്.

സായ് ശങ്കറിന്റെ കീഴടങ്ങല്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു നാടകമായിരുന്നു. സായിയെ പിടികൂടിയതാണെന്ന് ക്രൈംബ്രാഞ്ചും കീഴടങ്ങിയതാണെന്ന് സായിയും പറയുമ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

 



ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സായി ഭക്തനായ സായി ശങ്കര്‍ പുട്ടപര്‍ത്തിയിലെത്തിയത്. തീവണ്ടിയിലും കാറലുമായിരുന്നു യാത്രകള്‍. പുട്ടപര്‍ത്തിയിലെത്തിയ സായിക്ക് കീഴടങ്ങാന്‍ ഉപദേശം ലഭിച്ചുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും മനസിലാക്കുന്നത്. സായിയുടെ യാത്രകള്‍ ക്രൈംബ്രാഞ്ച് സംഘം മോണിറ്റര്‍ ചെയ്തിരുന്നു. സായി എങ്ങോട്ട് തിരിഞ്ഞാലും അറസ്റ്റ് ചെയ്യും എന്നതായിരുന്നു അവസ്ഥ.

കീഴടങ്ങിയാല്‍ കുടുക്കില്ലെന്ന വ്യക്തമായ സന്ദേശം സായിക്ക് ലഭിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത് . ക്രൈംബ്രാഞ്ചിന് ആവശ്യം ദിലീപിനെയാണ്. അവര്‍ക്ക് സായി ശങ്കറിനെയല്ല വേണ്ടത്. അയാളില്‍ നിന്നുള്ള വിവരങ്ങളാണ് വേണ്ടത്. ഇതിനു വേണ്ടി അയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ വരെ ക്രൈം ബ്രാഞ്ച് തയ്യാറായിരിക്കും. തത്ത പറയുന്നത് പോലെ എല്ലാം പറയണം. ഇക്കാര്യം സായി ശങ്കര്‍ ഏറ്റു എന്നാണ്‌ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്നും മനസിലാക്കുന്നത്.

 



ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദിലീപിന്റെയും സുഹൃത്തുക്കളുടേയും മൊബൈല്‍ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കുമെന്നും ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു.

ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ തെളിവ് നശിപ്പിച്ചതിനാണ് പ്രതി സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. 201, 204 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.



ദിലീപിന്റെ മൊബൈല്‍ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് ഹാക്കര്‍ സായി ശങ്കര്‍ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ ചോദ്യം ചെയ്യലുമായി സായി ശങ്കര്‍ സഹകരിച്ചില്ല. തുടര്‍ന്നാണ് സായി ശങ്കറിനെ ഏഴാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെ തനിക്കെതിരെ ഉദ്യോഗസ്ഥര്‍ കള്ളകേസുകളെടുക്കുന്നെന്ന് ആരോപിച്ചും ഇയാള്‍ രംഗത്തെത്തിയിരുന്നു.

ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. തനിക്കെതിരെ ഉദ്യോഗസ്ഥര്‍ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറി. കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കില്‍ കൂടുതല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ പറഞ്ഞതായി ഹര്‍ജിയില്‍ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ടു.

 


ഇതോടെ ക്രൈംബ്രാഞ്ച് റൂട്ട് മാറ്റി ഓടി. സായി ശങ്കറുമായി ഉടക്കുന്നതിനെക്കാള്‍ നല്ലത് രമ്യതയില്‍ പോകുന്നതാണെന്ന ചിന്ത ക്രൈംബ്രാഞ്ചിന്റെ മനസില്‍ ഉരുത്തിരിഞ്ഞത് അങ്ങനെയാണ്. നല്ല രീതിയില്‍ ചോദ്യം ചെയ്താല്‍ സായി വളയുമെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി ശ്രീജിത്ത് മനസിലാക്കി. സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട് എസ് ശ്രീജിത്തിന് വളരെ വിപുലമായ ധാരണയുണ്ട്. പീ ഹണ്ട് പോലുള്ള പദ്ധതികള്‍ കേരള പോലീസില്‍ നടപ്പിലാക്കി കൈയടി വാങ്ങിയ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് . കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വന്‍കിട റാക്കറ്റുകളെയാണ് ശ്രീജിത്ത് പുറം ലോകത്തെത്തിച്ചത്. ഇവരില്‍ വന്‍ സ്വാധീനമുള്ളവര്‍ നിരവധിയുണ്ടായിരുന്നു. കുട്ടികളെ സെക്‌സ് ടൂറിസത്തിന് ഇരയാക്കുന്ന ടീ മുകളെ നിയമത്തിന് മുന്നിലെത്തിച്ച ശ്രീജിത്ത് സര്‍ക്കാരിന്റെ മാനം രക്ഷിച്ചതിന് കൈയടി നേടിയിരുന്നു.

സൈബര്‍ ക്രൈമില്‍ അഗാധ പാണ്ഡിത്യമുള്ള ശ്രീജിത്ത് സായി ശങ്കറെ ചോദ്യം ചെയ്യുമെന്നാണ് മനസിലാക്കുന്നത്. തിങ്കളാഴ്ച കാവ്യാ മാധവനെ ചോദ്യം ചെയ്താലുടന്‍ സായ് ശങ്കറിനെയും ചോദ്യം ചെയ്യും. ദിലീപിനെയും സായിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യും.

 



നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ചെന്ന് ഹാക്കര്‍ സായ് ശങ്കര്‍ വ്യക്തമാക്കി. ഒരു വാര്‍ത്ത ചാനിലിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യകതമാക്കിയത്.

താന്‍ നശിപ്പിച്ച തെളിവുകളില്‍ കോടതി രേഖകകളുമുണ്ട്. കോടതി സീലുളളതും ഇല്ലാത്തതുമായ രേഖകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫോണിലെ വിഡിയോകളും ചിത്രങ്ങളും നശിപ്പിച്ചെന്നും അത് എപ്പോള്‍ വേണമെങ്കിലും തനിക്ക് വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് പോയിന്റ്. സായ് ശങ്കറില്‍ നിന്നും പോലീസ് പ്രതീക്ഷിക്കുന്നതും ഇതു തന്നെയാണ്.

ഇനി സായി ശങ്കറായിരിക്കും ക്രൈംബ്രാഞ്ചിനെ നയിക്കുക. ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുത്താല്‍ ക്രൈംബ്രാഞ്ച് ഒരു കലക്കു കലക്കും. ആ കലക്കില്‍ ദിലീപ് വീഴുമെന്ന് അവര്‍ക്കറിയാം.

 



കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ വന്ന രേഖകള്‍ താന്‍ കണ്ടിരുന്നെന്നും അതാണ് നശിപ്പിച്ചതെന്നും സായ് പറഞ്ഞു. അന്വേഷണ സംഘത്തോട് സഹകരിക്കും. ഇത് വീണ്ടെടുത്ത് കൊടുക്കും.

അഡ്വ. രാമന്‍ പിള്ള അസോസിയേറ്റ് എന്ത് വന്നാലും രക്ഷപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസില്‍ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്. രണ്ട് ഫോണുകളിലെ തെളിവുകളാണ് താന്‍ നശിപ്പിച്ചത്. ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ തന്നോട് പറഞ്ഞു. അഡ്വ ഫിലിപ് ടി വര്‍ഗീസാണ് ഇക്കാര്യം പറഞ്ഞത്. തെളിവുകള്‍ നീക്കം ചെയ്യുമ്പോള്‍ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത്.



അഭിഭാഷകന്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ പ്രസിദ്ധ അഭിഭാഷകനായ രാമന്‍പിള്ള കുടുങ്ങും. ഇതും ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും സായ് ശങ്കര്‍ പ്രതിയാണ്. ഈ കേസാണ് സായിയെ വിരട്ടാനായി പോലീസ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നിരവധി കേസുകളില്‍ വേണമെങ്കില്‍ സായ് ശങ്കറെ പ്രതിയാക്കാന്‍ സാധ്യതയുണ്ട്. ഇതു കൂടി മനസിലാക്കിയാണ് സായ് ശങ്കര്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.

 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (1 hour ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (1 hour ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (2 hours ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (2 hours ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (3 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (3 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (3 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (4 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (4 hours ago)

Malayali Vartha Recommends