കുഞ്ഞുങ്ങളെയും കൊണ്ട് കാമുകനൊപ്പം ജീവിക്കാൻ പോയി! ഒരു വർഷത്തെ താമസത്തിന് ശേഷം പഴയ ആൺസുഹൃത്തിനെ തേടി വീണ്ടും എത്തിയപ്പോൾ സ്വീകരിച്ചില്ല; ഒടുക്കം കുഞ്ഞുങ്ങൾക്കും വിഷം നൽകി സ്വന്തമായി വിഷം കഴിച്ച ശേഷം സ്കൂട്ടറിൽ നേരെ പാഞ്ഞത് പോലീസ് സ്റ്റേഷനിലേക്ക്... പിന്നാലെ സംഭവിച്ചത് മറ്റൊന്ന്... യുവതിയും മക്കളും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ ഇല്ലാതാക്കുക, അല്ലെങ്കിൽ ഭർത്താവിനെ ഇല്ലാതാക്കുക ഇത്തരം സംഭവങ്ങൾ ഇപ്പോൾ നിത്യസംഭവമായി മാറുകയാണ്. ഇപ്പോഴിതാ വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ആണ്‍സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയെയും രണ്ട് കുഞ്ഞുങ്ങളെയും വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പോലീസ് സ്റ്റേഷനില്‍നിന്നു സ്‌കൂട്ടറില്‍ കുട്ടികളുമായി ആശുപത്രിയില്‍പോയ ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. തിരുനന്തിക്കര സ്വദേശിനി ഉദയറാണി(26)യും ആറും നാലും വയസ്സുള്ള രണ്ട് മക്കളുമാണ് ചികിത്സയിലുള്ളത്. മേക്കാമണ്ഡപം സ്വദേശിയുടെ ഭാര്യയായ ഉദയറാണി ഒരുവര്‍ഷം മുമ്പാണ് മതക്കല സ്വദേശി സുമനോടൊപ്പം മക്കളെയും കൂട്ടി പോയത്. പിന്നീട് ഇവര്‍ ആനപ്പാറയ്ക്കുസമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഒരുമാസം മുമ്പ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കുപോയി. തിരിച്ചെത്തിയങ്കെിലും സുമന്‍ ഇവരെ സ്വീകരിച്ചില്ല. തുടര്‍ന്ന് വിഷം കഴിച്ചശേഷം വെള്ളറട പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പോലീസ് ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചപ്പോള്‍ യുവതി മക്കളെയുംകൂട്ടി സ്‌കൂട്ടറില്‍ വെള്ളറട സി.എച്ച്.സി.യിലെത്തി. അവിടെനിന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് കുട്ടികളെയും ഉദയറാണിയെയും നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ വിഷം കഴിച്ചശേഷം വെള്ളറട പോലീസ് സ്റ്റേഷനിലെത്തിയ ഇവരോട് സ്വയം ആശുപത്രിയില്‍ പോകാന്‍ പോലീസ് നിര്‍ദേശിച്ചുവെന്ന് ആരോപണമുയരുകയാണ്.
https://www.facebook.com/Malayalivartha