Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

രാമൻപിള്ള അടക്കം വിറച്ചു! അഭിഭാഷകരില്‍ നിന്നും സായിയുടെ ലാപ്‌ടോപ് പൊക്കാൻ ക്രൈംബ്രാഞ്ച്... രണ്ടിലൊന്ന് സംഭവിക്കും; നിര്‍ണായക നീക്കത്തിൽ ഒന്നും ചെയ്യാനാകാതെ ദിലീപ്

09 APRIL 2022 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനും അഭിഭാഷകർക്കുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സൈബർ വിദഗ്ദൻ സായ് ശങ്കർ രംഗത്തെത്തിയതോടെ കേസിൽ സംഭവിച്ചിരിക്കുന്നത് നിർണായക ട്വിസ്റ്റ് തന്നെയാണ്. ദിലീപ് തന്റെ കൈയ്യിലുള്ള ടാബ് ഇ വേസ്റ്റ് ആക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് സായ് ശങ്കർ പറഞ്ഞു. ക്രിമനലുകളാണ് സാധാരണ അക്കാര്യം ആവശ്യപ്പെടാറുള്ളതെന്നും സായ് ശങ്കർ പറഞ്ഞു. എന്നാൽ ഇപ്പോൾ ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ നിര്‍ണായക നീക്കങ്ങളുമായി രംഗത്തെത്തുകയാണ് ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്ത് വിട്ട സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ദിലീപിന്റെ ചാറ്റുകള്‍ നീക്കംചെയ്ത സായ് ശങ്കറിനെ ലാപ് ടോപ് കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് എന്നാണ് പുതിയ വിവരം. ദിലീപിന്റെ ചാറ്റുകള്‍ നീക്കംചെയ്ത സായ് ശങ്കറിനെ ലാപ് ടോപ് ദിലീപിന്റെ അഭിഭാഷകരുടെ കൈയില്‍ ആണെന്ന് ഇന്നലെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളുണ്ടെന്ന് കരുതുന്ന സായി ശങ്കറിന്റെ ലാപ് ടോപ് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ ഓഫീസില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാപ് ടോപ് കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് വിഷയം പരിശോധിക്കാന്‍ അന്വേഷണസംഘം ഇന്ന് ഉന്നതതല യോഗം ചേരും. ഇതിനുശേഷമായിരിക്കും തുടര്‍നടപടി എന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.അതേസമയം, കേസ് സുപ്രധാന ഘട്ടത്തിലെന്ന വിലയിരുത്തല്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പുതിയ വിവരങ്ങള്‍ പങ്കുവച്ച സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തെ എടുക്കണം എന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രഹസ്യമൊഴി എടുക്കാന്‍ നിലവില്‍ പതിനെട്ടാം തീയതി ആണ് കോടതി സമയം നല്‍കിയിട്ടുള്ളത്.എന്നാല്‍ എത്രയും പെട്ടെന്ന് മൊഴി രേഖപ്പെടുത്തണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
സായി ശങ്കറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഫോണുകളിൽ ഉണ്ടായിരുന്നില്ല. ടാബിനെ കുറിച്ച് ദിലീപ് സംസാരിച്ചിട്ടുണ്ട്. അതിൽ ദൃശ്യങ്ങൾ ഉണ്ടോ എന്ന് അറിയില്ല. ടാബ് ഇ വേസ്റ്റ് ആക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബൈജു പൗലോസിന് ഞാൻ സംസാരിച്ചതിന് ശേഷം അവർ തന്ത്രം മാറ്റി. ബെഡക്കാക്കി തനിക്കാക്കുക എന്നതാണ് അവരുടെ തന്ത്രം. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പോലീസ് തന്നെ വിളിപ്പിച്ചത്. മാന്യമായിട്ടാണ് അദ്ദേഹം ഇടപെട്ടത്. ബൈജു പൗലോസിനെ താൻ കണ്ടത് ഞാൻ ദിലീപിന്റെ അഭിഭാഷകരോട് പറഞ്ഞിരുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടിൽ ഒരു യൂസർ നെയിമുണ്ട്. അതിനെ സംബന്ധിച്ച് അവർ ചോദിച്ചിരുന്നു, അറിയില്ലെന്നാണ് ഞാൻ നൽകിയ മറുപടി. യൂസര്‍ നെയിം അവര്‍ക്ക് അറിയാമായിരുന്നു .2020 ൽ ഇവരുടെ അക്കൗണ്ടിലേക്ക് ഒരു ട്രാൻസ്ഫർ പോയിട്ടുണ്ടായിരുന്നു. ഞാൻ വലിയ നുണയാണ് പറഞ്ഞത്. അവർ അത് പിടിച്ചു. അതിന് ശേഷമാണ് തന്നെ കൊണ്ട് ടാബ് ഒന്നും ചെയ്യിക്കേണ്ടെന്ന് അവർ തിരുമാനിച്ചത്. ടാബിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് സംശയിക്കുന്നത്. അല്ലേങ്കിൽ ഇ- വേസ്റ്റ് ആക്കണ്ടേ സാഹചര്യമില്ലല്ലോ. പേപ്പർ കീറി നശിപ്പിക്കുന്നത് പോലെയാണ് ഇ-വേസ്റ്റ് ആക്കുകയെന്നത്. ഒരു ഡിവൈസിനെ പരമാവധി നശിപ്പിച്ച് കളയുകയെന്നതാണ് രീതി. സാധാരണ ഇ വേസ്റ്റ് ആക്കാന്‍ ആവശ്യപ്പെടാറ് ക്രിമിനലുകള്‍ ആണ്. മാര്‍ച്ച് ഏഴിന് ടാബ് തരാമെന്ന് ദിലീപ് പറഞ്ഞിരുന്നു.

ദിലീപിന്റെ ടാബ് അതീവ സംരക്ഷണയിലാണ്. ഇത്രയും സംരക്ഷിച്ച് സൂക്ഷിക്കുമ്പോ അതിൽ എന്തോ ഉണ്ടെന്ന് സംശയം തോന്നാം.അഭിഭാഷകരോട് നുണ പറഞ്ഞില്ലായിരുന്നെങ്കില്‍ ടാബ് കൈയ്യില്‍ കിട്ടിയേനെ. ദിലീപിന്റെ ടാബ് എത്തിയത് വിദേശത്ത് നിന്നാണ്. വിദേശത്തേക്ക് തന്നെ ഇപ്പോള്‍ തിരിച്ചയച്ചിരിക്കാം. ഇന്ന് രാത്രിയിലെ ഫ്ളൈറ്റില്‍ ടാബ് എത്തുമെന്ന് എന്നോട് അന്ന് പറഞ്ഞിരുന്നു. ഒറ്റ ദിവസത്തെ വ്യത്യാസത്തിലാണ് ടാബ് നഷ്ടമായത്. എഡിജിപിയോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ചില മെസേജിംഗ് പ്ലാറ്റ് ഫോമുകൾ ഡിലീറ്റ് ചെയ്ത് കഴിഞ്ഞാൽ തിരിച്ചെടുക്കാൻ സാധിക്കില്ല. ചില ഫോറൻസിക് ടൂളുകൾ ഉപയോഗിച്ചാണ് വിവരങ്ങൾ തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. യുഫെഡ് എന്ന ഡിവൈസ് ആണ് സാധാരണഗതിയിൽ ഉപയോഗിക്കുന്നത്. ആ ഡിവൈസ് ഉപയോഗിച്ച് വാട്സ് ആപ്പ്, സിഗ്നൽ വിവരങ്ങൾ ഒക്കെ വീണ്ടെടുക്കാം. എന്നാൽ ടെലിഗ്രാം,ബോട്ടിം, മെസഞ്ചർ എന്നിവയൊന്നും അത് ഉപയോഗിച്ച് വീണ്ടെടുക്കാൻ പറ്റില്ല. ടെലിഗ്രാമിലും ബോട്ടിമിലുമാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത്. ഇവയിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്താൽ വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് അവർക്ക് നന്നായി അറിയാം. അതിനാലാണ് അവർ ആ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചത്. കുടുംബ ചിത്രങ്ങളും ഡിലീറ്റ് ചെയ്യേണ്ട വിവരങ്ങളും മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്ത് തരാൻ ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നു.

പോലീസ് തിരിച്ചെടുത്ത ഡിവൈസുകളിൽ ഒന്നുമില്ല. ലാപ്ടോപ്, ഐമാക്ക്,ഹാർഡ് ഡിസ്ക്, പെൻഡ്രൈവ് തുടങ്ങിയ എന്റെ ഒറിജിനൽ ഡിവൈസുകളെല്ലാം അഭിഭാഷകരുടെ കൈയ്യിലാണ് ഉള്ളത്. രാമൻപിള്ളയുടെ ഓഫീസിൽ വെച്ച് അഭിഭാഷകൻ ഫിലിപ്പ് ടി വർഗീസ് ആണ് ആ ഡിവൈസുകൾ വാങ്ങിയത്. ആ ഡിവൈസ് കിട്ടിയാൽ കേസിൽ അത് നിർണായകമാണ്. ഇക്കാര്യം മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ടെന്നും സായ് ശങ്കർ പറഞ്ഞു. കേസിൽ ഒരു പോയിന്റ് കഴിഞ്ഞപ്പോൾ താൻ ബലിയാടായി. വിശ്വാസത്തിന്റെ പുറത്താണ് താൻ വിവരങ്ങൾ ഡിലീറ്റ് ചെയ്തത്. തന്നെ സംരക്ഷിക്കുമെന്നാണ് പറഞ്ഞത്. താൻ തന്റെ ജോലിയാണ് ചെയ്തത്. എന്നാലും അവസാനം കൈയ്യൊഴിയുകയായിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends