കെട്ടിയ താലി പൊട്ടിച്ച് തീയിലെറിയണം! അർധരാത്രി തുടങ്ങി രാവിലെയാകുന്നതുവരെ തുടരുന്ന പൂജകൾ! ദിലീപിന്റെ പത്മസരോവരം വീട്ടിലെ ദുർമന്ത്രവാദത്തിന്റെ കെട്ടഴിച്ച് പൊന്നളിയൻ! ഇനി എന്തൊക്കെ സംഭവിക്കും...

നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവന് കുരുക്കായിരിക്കുകയാണ് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റേതായി പുറത്തുവന്ന ശബ്ദരേഖ. ദിലീപിന്റെ അടുത്ത സുഹൃത്തായ ശരതുമായി സുരാജ് നടത്തുന്ന ശബ്ദ രേഖയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കേസിൽ കാവ്യയ്ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ശബ്ദരേഖയാണ് ഇതെന്നാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്ന് ശബ്ദ രേഖകളാണ് പോലീസ് കോടതിയിൽ നൽകിയിരിക്കുന്നത്. അതിലൊന്നാണ് ദിലീപിന്റെ സഹോദരൻ സുരാജിന്റെ സംഭാഷണം. ഒന്‍പതര മിനുട്ട് നീളുന്നതാണ് ഓഡിയോ.
കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് സംഭവങ്ങള്‍ക്കെല്ലാം കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യ-ദിലീപ് വിവാഹത്തിന് എന്തെങ്കിലും ദോഷം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സുരാജ് ഓഡിയോയിൽ പറയന്നുണ്ട്.'നമ്മൾ ഈ ക്ഷേത്രങ്ങളിൽ എല്ലാം വഴിപാടുകൾ ഒക്കെ ചെയ്യുന്നില്ലേ, ഇവരുടെ മാരേജിൽ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നതാണ്. ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്നും അത് ചെയ്യണമെന്നും സുരാജ് പറയുന്നുണ്ട്. മാത്രമല്ല വലിയ ധനനഷ്ടമാണ് നേരിടുന്നതെന്നും സുരാജ് ഓഡിയോയിൽ പറയുന്നു. 'ധനനഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി, ഡിങ്കന്‍ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തിയറ്ററില്‍ നിന്നും വരുമാനം ഇല്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇതെല്ലാം ക്ലിയർ ചെയ്യേണ്ടതുണ്ടെന്നും' സുരാജ് ഓഡിയോയിൽ പറയുന്നു.
കേസിൽ കാവ്യയുടെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളും സുരാജിന്റെ ശബ്ദരേഖയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം കോടതിയിൽ പറയുന്നത്. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയതെന്നാണ് ശബ്ദരേഖയിൽ ഉള്ളത്. ഇത് സംബന്ധിച്ചുള്ള സുരാജിന്റെ ശബ്ദരേഖയിൽ പറയുന്നത് ഇങ്ങനെയായിരുന്നു ..'കാവ്യയെ കുടുക്കാന്‍ വേണ്ടി കൂടെ നിന്ന് കൂട്ടുകാരികള്‍ പണി വച്ചപ്പോള്‍ തിരിച്ച് ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ റോൾ തന്നെ ഇല്ല. ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് വന്നത്. ഇല്ലേങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്, എന്നായിരുന്നു ഓഡിയോയിൽ ഉളളത്.
നമ്മൾ അമ്പലങ്ങളും മറ്റു വഴിപാടുകളും ചെയ്തല്ലോ . ഇതിൻറെയൊക്കെ യഥാർത്ഥ കാരണം ഇവരുടെ വിവാഹത്തിന്റെ കുഴപ്പമുണ്ടോ? ഇവരെ കുറ്റം പറയുകയല്ല. അങ്ങനെ പോകുന്നു മന്ത്രവാദത്തെ കുറിച്ചുള്ള സംഭാഷണം. കൂടാതെ ധനനഷ്ടത്തെ കുറിച്ചും ആവർത്തിക്കുകയാണ്. അതേസമയം തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തേ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിൽ സ്ഥലത്തില്ലെന്ന് കാവ്യ അറിയിക്കുകയായിരുന്നു. കാവ്യ മാധവൻ നിലവിൽ ചെന്നൈയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. കാവ്യയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. പ്രോസിക്യൂഷൻ വാദം.
https://www.facebook.com/Malayalivartha