സ്ത്രീധനമായി പണമൊന്നും വേണ്ടെന്നും മകളെ മാത്രം നല്‍കിയാല്‍ മതി.. വിവാഹശേഷം പണം ആവശ്യപ്പെടാന്‍ തുടങ്ങി, തങ്ങളുടെ മുന്നില്‍ വച്ചും മകളെ മര്‍ദ്ദിച്ചു, ഫോണ്‍ വിളിക്കുമ്പോള്‍ കരയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ശബ്ദം കേള്‍ക്കാം.... മണര്‍കാട്ട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്...

മണര്‍കാട്ട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. മണര്‍കാട് മാലം ചിറയില്‍ അര്‍ച്ചന രാജ്(24)ആണ് മരിച്ചത്.
സ്ത്രീധനമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മകളെ, ബിനു മാനസികസമ്മര്‍ദത്തിലാക്കിയിരുന്നുവെന്നും മര്‍ദിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. മകളെ കൊന്നതാണെന്ന് സംശയിക്കുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. മണര്‍കാട് സ്വദേശി ബിനുവുമായി രണ്ടര വര്‍ഷം മുന്‍പാണ് കിടങ്ങൂര്‍ സ്വദേശിനിയായ അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞത്.
അര്‍ച്ചനയെ ഉപദ്രവിക്കുമെന്ന് തങ്ങളോട് തന്റേടത്തോടെ മരുമകന്‍ പറഞ്ഞിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. എല്ലാ ദിവസവും തനിക്ക് മര്‍ദനമേല്‍ക്കാറുണ്ടെന്ന് അര്‍ച്ചന പറഞ്ഞിരുന്നുവെന്ന് സഹോദരിമാരും പറയുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അര്‍ച്ചന മരിച്ചത്. ഏറെ നേരമായി കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മണര്‍കാട് പോലീസ് . കിടങ്ങൂര്‍ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ് അര്‍ച്ചന.ഒരു മകളുണ്ട്.
" a
https://www.facebook.com/Malayalivartha