Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കണ്ണൂരിൽ പാർട്ടി കോൺഗ്രസ് സജീവമായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീണ്ടും പരീക്ഷണ കാലം; ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരേ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നും ഇ.ഡി സുപ്രീംകോടതിയിൽ, വ്യക്തമായ ഉത്തരം നൽകാതെ ഇനി വെറുതെ വിടില്ല

09 APRIL 2022 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

ഒരിടവേളയ്ക്ക് ശേഷം കണ്ണൂരിൽ പാർട്ടി കോൺഗ്രസ് സജീവമായിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ ആ സന്തോഷം അധിക നേരം നീണ്ടില്ല. വീണ്ടുമിതാ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഇ.ഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത് എന്നാണ് അറിയാൻ കഴിയുന്നത്. കർണാടക ഹൈക്കോടതിയാണ് ജാമ്യം നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മകൻ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും ഇഡി രംഗത്തുവന്നതോടെ വീണ്ടും ചർച്ചയാകുകയാണ് പാർട്ടി കോൺഗ്രസിൽ അടക്കം ചർച്ചയാകുന്ന വിധത്തിലാണ് ഈ കേസിന്റെ പോക്ക് എന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരി നാലാം പ്രതിയാണ്. ബംഗളുരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.

കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരേ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഡെപ്യുട്ടി ഡയറക്ടർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര ഏജൻസിയുടെ അഭിഭാഷകൻ മുകേഷ് കുമാർ മാറോറിയാണ് സുപ്രീം കോടതിയിൽ ഈ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട ബിനീഷ് ഒരു വർഷത്തോളം ബംഗളുരുവിലെ ജയിലിൽ കഴിയുകയുണ്ടായി. ഹൈക്കോടതി ജാമ്യം അനുവദിച്ച് അഞ്ച് മാസത്തിനിപ്പുറമാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയിൽ ഹർജി നൽകികൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ഇക്കാര്യങ്ങൾ പരിഗണിക്കാൻ ഹൈക്കോടതി തയ്യാറായില്ല എന്നതും ചൂണ്ടികാട്ടുകയുണ്ടായി. ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ കാര്യങ്ങൾ ബിനീഷ് നല്കാൻ തയ്യാറായിരുന്നില്ല. ഇതുകൂടാതെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച വിശദീകരണം കൃത്യമല്ല തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചതെന്ന് ഇ.ഡി വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ബിനിഷ് കോടിയേരിക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന വാദം ഇഡി ആവർത്തിക്കുകയാണ് ഉണ്ടായത്. ഇത് വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. പണം നിക്ഷേപിച്ച ചിലർ ചോദ്യം ചെയ്യലിന് ഇത് വരെയും ഹാജരായിട്ടില്ലെന്നും ഇഡി ആരോപിക്കുകയുണ്ടായി.

അതായത് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 19എ, 69 എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു ഇഡി ബിനീഷിനെതിരായ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തുവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്തിരുന്ന കുറ്റപത്രത്തിൽ വ്യക്താമാക്കിയിട്ടുണ്ടായിരുന്നു.

 

 

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതി അനൂപിന്റെ ബോസാണ് ബിനീഷെന്ന് ഇ.ഡി നേരത്തെ തന്നെ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ ബിനീഷ് പറഞ്ഞാൽ അനൂപ് എന്തും ചെയ്യുന്നതാണ്. അനൂപിനെ ബിനാമിയാക്കി മയക്കുമരുന്ന് ഇടപാടിലൂടെ പണം സമ്പാദിച്ചുവെന്നും കുറ്റപത്രത്തിൽ ഇ. ഡി ചൂണ്ടിക്കാട്ടിയിരുന്നു. ജൂണിൽ ലഹരിപാർട്ടിയ്‌ക്കിടെ കേരള സർക്കാരിന്റെ കരാറുകൾ ലഭിക്കാൻ പ്രതികളായ ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തുകയും ചെയ്തിരുന്നു.

 

ഇത്തരത്തിൽ കരാർ ലഭിക്കാൻ ബിനീഷിന് 3 മുതൽ 4 ശതമാനം വരെ കമ്മീഷൻ ഓഫർ ചെയ്തതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ തന്നെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ എന്നത്. അനൂപ് മുഹമ്മദിനെ മറയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷാണെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബിനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends