വിവാഹ തലേന്ന് രാവിലെ ഒമ്പത് മണിയായിട്ടും പെൺകുട്ടി മുറി തുറന്നില്ല; സംശയം തോന്നിയ ബന്ധുക്കൾ വാതില്‍ തള്ളി തുറന്നപ്പോൾ മുറിക്കുള്ളിൽ കണ്ടത് ഭയാനകമായ കാഴ്ച്ച; ഫാനില്‍ തൂങ്ങിയ നിലയിൽ 25വയസ്സുക്കാരി; യുവതിയുടെ കടുംകൈയിൽ പകച്ച് മാതാപിതാക്കൾ

കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിവാഹം ഉറപ്പിച്ച യുവതിയാണ് ഈ കടുംകൈ ചെയ്തിരിക്കുന്നത്. കോട്ടയം തിരുവാര്‍പ്പ് കുളങ്ങരമഠത്തില്‍ സ്വദേശിയായിരുന്നു യുവതി. ഹരിപ്രിയയ്ക്ക് 25വയസ്സായിരുന്നു.
ഹരിപ്രിയയുടെ വിഹാഹം തിരുവാര്‍പ്പില്‍ തന്നെയുള്ള യുവാവുമായിട്ട് ഉറപ്പിച്ച് വച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസമായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം നടക്കാനിരിക്കെയായിരുന്നു ഈ കടുംകൈ ചെയ്തിരിക്കുന്നത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും പെൺകുട്ടി മുറി തുറന്നില്ല.ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ വാതില്‍ തള്ളി. അപ്പോഴായിരുന്നു മുറിക്കുള്ളിൽ ഭയാനകമായ കാഴ്ച്ച കണ്ടത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ഹരിപ്രിയയെ കണ്ടത്.
ബന്ധുക്കള്‍ ഉടനെ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരിച്ചു .പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. കുമരകം എസ് എച്ച് ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. മാതാവ് തിരുവാര്‍പ്പ് പഞ്ചായത്തിലെ ആശാ വര്‍ക്കറാണ്. ഹരിപ്രിയയുടെ പിതാവ് മരപ്പണിക്കാരനാണ്. അതിദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha